Category

KERALA

Category

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ
(ഡി.എ.എസ്.പി) പ്രോഗ്രാം അസോസിയേറ്റിന്റെ (കാറ്റഗറി രണ്ട്) താത്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.

ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ബി.ടെക്ക്, എം.ടെക്ക് അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.

നെറ്റ് യോഗ്യതയോടു കൂടിയ അധ്യാപന പരിചയം, അക്കാദമിക് മേഖലയിൽ രാജ്യാന്തര തലത്തിലുള്ള പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഐ.റ്റി സ്‌കിൽ എന്നിവ അഭികാമ്യം.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 40000 രൂപ. 2023 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് പ്രായം, എസ്.എസ്.എൽ.സി, മറ്റ് വിദ്യാഭ്യാസയോഗ്യതകൾ(പി.ജി. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്), പ്രവൃത്തിപരിചയം, ജാതി,അധിക യോഗ്യത എന്നിവയുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം [email protected]  എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയ് ഒന്നിനകം സമർപ്പിക്കണം.

വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ഗവ:ആർട്സ് ആന്‍റ് സയൻസ് കോളേജ്, വൈപ്പിനിൽ 2023- 24 അധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ്…

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ആന്‍ഡ് പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും മലമ്പുഴ ആശ്രമം സ്‌കൂളിലും കുക്കുമാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് മെയ് 26 ന് കൂടിക്കാഴ്ച നടക്കും. ഏഴാം ക്ലാസാണ് യോഗ്യത.…

ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാർക്ക്…

ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അധ്യായന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. http://www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാതീയതി…

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ ബയോകെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനത്തിന് മെയ് 29ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത യു.ജി.സി നിഷ്‌കർഷിച്ച…

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി…

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 20 രാവിലെ 11 മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ…

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫയർ സൊസൈറ്റി കണ്ണൂർ റീജ്യൻ പരിയാരം ആയുർവ്വേദ ആശുപത്രി പവാർഡിലേക്ക് ആയുർവ്വേദ നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി മേയ് 20 രാവിലെ 11 മണിക്ക് പരിയാരം ഗവ.…

പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഹിന്ദി, സംസ്‌കൃതം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. മെയ് 24 ന് രാവിലെ 10 ന് ഹിന്ദി വിഭാഗത്തിലേക്കും ഉച്ചയ്ക്ക് 1.30 മുതല്‍ സംസ്‌കൃതം…