Category

TECH

Category

രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ് 11, 12, 12.5, 13 എന്നീ പുതിയ വേർഷനുകളിലടക്കം സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ സ്മാർട്ട്ഫോണിന്റെ ആക്സസ് സ്വന്തമാക്കുകയും, വ്യക്തിഗത വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെ ചോർത്തിയെടുക്കാനും കഴിയുന്നതാണ്.

ഫ്രെയിംവർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകൾ, മീഡിയ ടെക് ഘടകങ്ങൾ, യൂണിസോക് ഘടകങ്ങൾ, ക്വാൽകം ഘടകങ്ങൾ, ക്വാൽകം ക്ലോസ്ഡ് ഘടകങ്ങൾ എന്നിവ ഉൾപ്പെടെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നത്. ഈ സുരക്ഷാ ഭീഷണികളെ CVE-2023-4863, CVE-2023-4211 എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഇവ രണ്ടും ഒരുപോലെ അപകടകാരികളാണ്. ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ലഭ്യമായ അപ്ഡേറ്റുകൾ മുൻകൂട്ടി പരിശോധിച്ച് അവ ഉടനടി ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. അപ്ഡേഷൻ വൈകുന്നത് ഫോണിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

കഴിഞ്ഞ മാസം ആപ്പിൾ വിപണിയിൽ എത്തിച്ച ഐഫോൺ 15 സീരീസ് ഹാൻഡ്സെറ്റുകൾക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനവുമായി ആപ്പിൾ. ഐഫോൺ 15ന് വലിയ തോതിൽ ഹീറ്റിംഗ് പ്രശ്നങ്ങൾ ഉണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു.…

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിലവിൽ, ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. അടുത്തതായി ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന റിപ്ലേ ബാർ ഫീച്ചറാണ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. വാട്സ്ആപ്പ് ചാറ്റിനിടെ…

ആവശ്യങ്ങൾക്ക് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ജിമെയിൽ. എന്നാൽ, ജിമെയിൽ ഉപയോഗിക്കുന്നവർ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അനാവശ്യ മെയിലുകൾ. പലപ്പോഴും ഇവ നീക്കം ചെയ്യാൻ ഉപഭോക്താക്കൾ പ്രയാസപ്പെടാറുണ്ട്. ഇത്തവണ ഈ…

പാസ്‌വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് തന്നെ പാസ് കീ…

വാട്സ്ആപ്പ് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി മെറ്റ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം വാണിജ്യ ഇടപാടുകൾ വേഗത്തിൽ നടത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനം നേരത്തെ ഉണ്ടെങ്കിലും, ഇത്തവണ വാട്സ്ആപ്പ് ബിസിനസ്…

മുൻ വർഷങ്ങളിലെ പോലെ, ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ ചില ഐഫോണുകൾ പിൻവലിച്ചു. പുതുതായി സമാരംഭിച്ച സീരീസിൽ iPhone 15, iPhone 15 Plus, iPhone 15 Pro, iPhone…

വിവോ ആരാധകർ ഒന്നടക്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റായ വിവോ ടി2 പ്രോയുടെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 22നാണ് വിവോ ടി2 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുക. 22-ന്…

വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അബദ്ധം, പല തരത്തിലുള്ള ചതിക്കുഴികളും ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഒളിഞ്ഞിരിക്കാറുണ്ട്. ഇത്തവണ വാട്സ്ആപ്പ് ലക്ഷ്യമിട്ടാണ് തട്ടിപ്പ് വീരന്മാർ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ആളുകൾക്ക്…