ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. മികച്ച ഡിസ്‌പ്ലേയും പ്രോസസറും ഈ 5G സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ് ഫോണുകൾ ഏതൊക്കെയെന്നോ നമുക്ക് പരിശോധിക്കാം.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, 108 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്സിജൻ ഒഎസ് 13.1ൽ പ്രവർത്തിക്കുന്നു. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. 5,000mAh ബാറ്ററിയാണുള്ളത്. 19,999 രൂപയാണ് വില.
ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് LCD ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. ഡിവൈസിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഡിവൈസിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സൌകര്യം ലഭിക്കുന്നു. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സിലാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.
സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. ഈ ഡിവൈസ് 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പായ്ക്ക് ചെയ്തു വരുന്നു. iQoo Z6 Lite-ൽ 50MP പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും ഉൾപ്പെടെ പിൻവശത്ത് ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നു. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്‌ക്കുന്ന 5,000 mAh ബാറ്ററിയാണ് iQoo Z6 Lite-ന്റെ മറ്റൊരു പ്രധാന ഫീച്ചറായി വരുന്നത്. 19,999 രൂപയാണ് വില.
iQoo Z7 5GiQoo Z7 5G
ഈ മോഡൽ 6.38 ഇഞ്ച് AMOLED ഡിസ്പ്ലെയിലാണ് വരുന്നത്. 128 ബിബി ഇന്റേണൽ സ്റ്റോറേജ് തന്നെയാണ് രണ്ട് റാം വേരിയന്റുകളിലും വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള FunTouchOS 13ലാണ് ഈ മോഡൽ പ്രവർത്തിയ്ക്കുന്നത്. ഡ്യുവൽ ക്യാമറയായിട്ടാണ് ഫോണിന്റെ ക്യാമറ അറേഞ്ച് ചെയ്തിട്ടുള്ളത്. 64MP മെയിൻ ക്യാമറയും 2MP സെക്കൻഡറി ക്യാമറയും ആണ് സെറ്റ് ചെയ്തിട്ടുള്ളത്. സെൽഫികൾക്ക് പ്രാധാന്യം കൊടുക്കുന്ന ഈ മോഡൽ 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 4,500mAh ബാറ്ററിയാണ് ഈ ഫോണിന് നൽകിയിട്ടുള്ളത്. 21,990 രൂപയാണ് വില.
iQoo Z6 Lite
Qualcomm Snapdragon 4 Gen 1 SoC നൽകുന്ന ഈ സ്മാർട്ട്‌ഫോൺ Android 12-ലാണ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസ് 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പായ്ക്ക് ചെയ്തു വരുന്നു. FHD+ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. iQoo Z6 Lite-ൽ 50MP പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും ഉൾപ്പെടെ പിൻവശത്ത് ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നു. 5,000 mAh ബാറ്ററിയാണ് iQoo Z6 Lite-ന്റെ മറ്റൊരു പ്രധാന ഫീച്ചറായി വരുന്നത്. 13,999 രൂപയാണ് ഇതിന്റെ വില.
Moto G51 5G
ക്ലീൻ ആൻഡ്രോയിഡ് ഒഎസ് ഉള്ള സ്മാർട്ട്‌ഫോൺ തിരയുന്ന ആളുകൾക്ക് മികച്ച ചോയിസാണ് മോട്ടോ ജി51 5ജി. ആൻഡ്രോയിഡ് 11ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. സ്നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിങ് എന്നിങ്ങനെയുള്ള ഉപയോഗങ്ങൾക്ക് മികച്ച ഫോണാണ് ഇത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5000mAh ബാറ്ററിയുമാണ് ഫോണിലുള്ളത്. 14,999 രൂപയാണ് ഈ ഫോണിന്റെ വില.
Samsung Galaxy F13 5G
സാംസങ് ഗാലക്സി എഫ്13 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,990 രൂപയാണ് വില. ഈ ഡിവൈസിൽ HD+ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 5000mAh ബാറ്ററിയാണ് സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.
Poco M4 5G
ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസാണ് പോക്കോ എം4 5ജി. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 90Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 5,000mAh ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോൺ ഏഴ് 5ജി ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നു. 12,999 രൂപയാണ് പോക്കോ എം4 5ജിയുടെ വില.
Redmi Note 10T 5G
റെഡ്മി നോട്ട് 10ടി 5ജിയിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണിൽ 48-മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 10ടി 5ജിയുടെ വില 14,999 രൂപയാണ്.
Comments are closed.