ഈ മാസം ആദ്യം തന്നെ ആമസോൺ അതിൻ്റെ പ്രൈം ഡേ സെയിൽ ഇവൻ്റ് പ്രഖ്യാപിച്ചിരുന്നു. അത് ജൂൺ 20ന് ഇന്ത്യയിൽ ആരംഭിക്കും എന്നാണ് ആമസോൺ വെളിപ്പെടുത്തിയത്. ഇപ്പോൾ, ഫ്ലിപ്പ്കാർട്ടും അതേ തീയതിയിൽ തന്നെ അതിൻ്റെ ഗോട്ട് സെയിൽ (GOAT Sale) പ്രഖ്യാപിച്ചു. എന്നിരുന്നാലും, പ്രൈം ഡേ സെയിൽ രണ്ട് ദിവസത്തിന് ഉള്ളിൽ അവസാനിക്കും. അതേ സമയം ഗോട്ട് സെയിൽ ജൂലൈ 25 വരെ ലൈവ് ആയി പ്രവർത്തിക്കും. കൂടാതെ, ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെയിലിലേക്ക് നേരത്തേ ആക്സസ് ഉണ്ടായിരിക്കും. ജൂലൈ 19 മുതൽ അവർക്ക് എല്ലാ ഡീലുകളും ആക്സസ് ചെയ്യാനാകും.

ഗോട്ട് സെയിൽ ഫ്ലിപ്കാർട്ട് ആപ്പിലും വെബ്സൈറ്റിലും ലൈവ് ഉണ്ടായിരിക്കുന്നത് ആണ്. ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ ഉള്ള ബാങ്ക് ഡിസ്കൗണ്ടുകളും ഓഫറുകളും നോക്കാം. വരാനിരിക്കുന്ന ഗോട്ട് സെയിലിൽ ആക്‌സിസ് ബാങ്ക് (Axis bank), എച്ച്‌ഡിഎഫ്‌സി ബാങ്ക് (HDFC Bank), ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (IDFC First Bank) ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങാൻ സാധിക്കുന്നവർക്ക് 5000 രൂപ വരെ 10% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

എന്നിരുന്നാലും, ഓരോ ഉൽപ്പന്നത്തിനും യഥാർത്ഥ ഡിസ്‌കൗണ്ട് വ്യത്യസ്തമായിരിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, 5% അധിക ക്യാഷ് ബാക്കും ലഭിക്കും. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ സ്മാർട്ട്ഫോണുകൾക്കും കിടിലൻ ഡീലുകൾ ആണ് ഉള്ളത്. അവ ഏതൊക്കെ എന്ന് നോക്കാം.

ഐഫോൺ 15, ഗാലക്‌സി എസ് 23, നതിംഗ് ഫോൺ 2 എ, ഗൂഗിൾ പിക്‌സൽ 7 എന്നിവയും മറ്റും പോലുള്ള ഉയർന്ന വിൽപ്പനയുള്ള സ്മാർട്ട്‌ഫോണുകളിൽ ആണ് ഈ ഇ-കൊമേഴ്‌സ് ഭീമൻ ആയ ഫ്ലിപ്കാർട്ട് വലിയ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിൽ ഇവൻ്റിൻ്റെ ടീസർ പേജ് വെളിപ്പെടുത്തുന്നു.

വെബ്‌സൈറ്റിലെ മൈക്രോസൈറ്റ് അനുസരിച്ച്, നതിംഗ് ഫോൺ 2എക്ക് (Noting phone 2A) വരുന്ന പ്രാരംഭ വില 19,999 രൂപ ആയിരിക്കും. ഇത് കൂടാതെ, ഗൂഗിൾ പിക്സൽ 7 (Google pixel 7) 32,999 രൂപയ്ക്കും പിക്സൽ 8ന് (pixel 8) 47,999 രൂപയ്ക്കും പ്രാരംഭ വിലയിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ബജറ്റ് സ്മാർട്ട്‌ഫോണായ മോട്ടോ ജി 34 (Moto G 34) 9,999 രൂപയ്ക്ക് ലഭ്യമാകും. അതേ സമയം പുതുതായി പുറത്തിറക്കിയ മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ (Motorola Edge 50 Fusion), എഡ്ജ് 50 പ്രോ (Edge 50 Pro) എന്നിവയുടെ വില യഥാക്രമം ഓഫറുകൾക്ക് ശേഷം 20,999 രൂപയും 27,999 രൂപയുമാണ് .

ആപ്പിൾ ഐഫോൺ 15നിൻ്റെ (Apple Iphone 15) ഡീൽ വില ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. അത് ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേ സമയം, സാംസങ് (Samsung), റിയൽമി (Realme), ഷവോമി (Xiaomi) സ്മാർട്ട്‌ഫോണുകളുടെ ഡീലുകളും ഉടൻ തന്നെ വെളിപ്പെടുത്തും എന്നാണ് കരുതുന്നത്.

Comments are closed.