ഇലക്ട്രിക് കാറുകളുടെ ഡിമാന്‍ഡ് തുടര്‍ച്ചയായി വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലേക്ക് രണ്ട് പുതിയ ഇവികള്‍ കൂടി എത്തിക്കാനൊരുങ്ങി മഹീന്ദ്ര. മഹീന്ദ്ര 3XO ഇവി, മഹീന്ദ്ര XUV.e8 എന്നീ രണ്ട് പുതിയ ഇവികളാണ് എത്തുക.
മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി XUV 300 ന്റെ പുതുക്കിയ പതിപ്പിന് XUV 3X0 എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. വന്‍ ബുക്കിംഗ് ലഭിച്ച ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര അവതരിപ്പിക്കാന്‍ പോകുകയാണ്. നവംബറില്‍ കമ്പനി മഹീന്ദ്ര XUV 300 ഇവിയുടെ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് 35kWh ബാറ്ററിയായിരിക്കും ഉണ്ടാകുക. ഏകദേശ വില 14 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാകും.
മഹീന്ദ്രയുടെ എക്സ്യുവി 700-ന്റെ ഓള്‍-ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇതിന് മഹീന്ദ്ര XUV.e8 എന്ന് പേരിട്ടു. ഡിസംബറോടെ ഇത് പുറത്തിറക്കും. ഈ ഇലക്ട്രിക് എസ്യുവിയുടെ ഇന്റീരിയറില്‍ മൂന്ന് 12.3 ഇഞ്ച് സ്‌ക്രീനുകള്‍, ചതുരാകൃതിയിലുള്ള എസി വെന്റുകള്‍, ടച്ച് സെന്‍സിറ്റീവ് എച്ച്വിഎസി കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ടാകും
വരാനിരിക്കുന്ന ഈ ഇലക്ട്രിക് എസ്യുവിക്ക് 60kWh, 80kWh ബാറ്ററി പാക്ക് നല്‍കും. മഹീന്ദ്രയില്‍ നിന്നുള്ള ഈ ഇലക്ട്രിക് എസ്യുവിക്ക് ഒറ്റ ചാര്‍ജില്‍ ഉപഭോക്താക്കള്‍ക്ക് ഏകദേശം 450 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് സൂചന
Comments are closed.