സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. 51,760 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണത്തിന് ഇന്നലെ വില കുറഞ്ഞത്.
ഗ്രാമിന് ഇന്നലെ 10 രൂപ കുറഞ്ഞ് 6470 രൂപ ആയിരുന്നു. കഴിഞ്ഞ മാസം റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വർണ്ണ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. തുടർന്ന് ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ സ്വർണ്ണ വില കുതിക്കുകയായിരുന്നു. ഓഗസ്റ്റ് 2ന് ഒരു പവന് 240 രൂപയാണ് വർധിച്ചത്. 1280 രൂപയുടെ വർധനവാണ് കഴിഞ്ഞ് ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നുമില്ല.
ജൂലൈ 31 ന് ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്ന് 51,200 രൂപയും തുടർന്ന് ഓഗസ്റ്റ് 1 ന് പവന് 400 രൂപ ഉയർന്ന് 51,600 രൂപയും ഓഗസ്റ്റ് 2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും ഓഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയിൽ എത്തിയിട്ടുണ്ട്. ഓഗസ്റ്റ് 4ന് സ്വർണവിലയിൽ മാറ്റമില്ല.
Comments are closed.