കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച പവന് 51,760 രൂപയും, ഗ്രാമിന് 6,470 രൂപയുമായിരുന്നു വില. ഞായർ, തിങ്കൾ ദിവസങ്ങളിലും ഇതേ വിലയിൽ തന്നെ വ്യാപാരം നടന്നു. എന്നാൽ ചൊവ്വാഴ്ച വില കുറഞ്ഞത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നതാണ്.
ഇന്നത്തെ വില
പവന് 640 രൂപ ഇടിഞ്ഞ് 51,120 രൂപയിലും, ഗ്രാമിന് 80 രൂപ താഴ്ന്ന് 6,390 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.
പവൻ വാങ്ങാൻ
സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്കും ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണവില
ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്. ആഗോള വിപണിയിലെ വിലമാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ അന്തരം സൃഷ്ടിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.
ഓഗസ്റ്റ് മാസത്തെ വില
പവന് 51,600 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം മാസത്തെ ഉയര്‍ന്ന നിലവാരമായ 51,840 ലേയ്ക്ക് വില കുതിച്ചിരുന്നു. തുടര്‍ന്നു മൂന്നു ദിവസം വില 51,760 ല്‍ മാറ്റമില്ലാതെ തുടർന്നു.
Comments are closed.