മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് സ്വർണം. എല്ലാ വിശേഷ ദിവസങ്ങളിലും സ്വർണാഭരണങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ സ്വർണവില എപ്പോഴും അവരുടെ ഒരു ആശങ്ക കൂടിയാണ്. ആ ആശങ്കകളെ ആളിക്കത്തിച്ച് കഴിഞ്ഞ മാസങ്ങളിലെല്ലാം സ്വർണവില വലിയ രീതിയിൽ വർധിച്ചിരുന്നു. എന്നാൽ ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കിയതോടെ പവന്‍റെ വില കുറഞ്ഞു.

ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ വലിയ രീതിയിൽ മുകളിലേക്ക് ഉയരാത്തത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്. 51,600 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ സ്വർണവില.

ഇന്നത്തെ സ്വർണവില
ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കുറഞ്ഞത്. പവന് 50,800 രൂപ എന്ന എന്ന നിരക്കിലായിരുന്നു സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമാണ് വില. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലേയും ഇന്നും രേഖപ്പെടുത്തിയത്.

ആഗസ്റ്റ് 2-ആം തിയ്യതി ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.

1 പവൻ വാങ്ങാൻ 56,000 നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, നേട്ടത്തിലാണ് വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 7.88 ഡോളർ (0.33%) ഉയർന്ന് 2,391.89 ഡോളർ എന്നതാണ് നിരക്ക്. നിലവിൽ സ്വർണ്ണ വില, നിർണായക നിലവാരമായ 2,400 ഡോളറിൽ പ്രതിരോധം നേരിടുന്നുണ്ട്.

Comments are closed.