ബാങ്കിലെത്തുന്ന ഗാര്‍ഹിക നിക്ഷേപത്തില്‍ കുറവുണ്ടായതായി ആര്‍ബിഐ. കുറവില്‍ ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചു. നിക്ഷേപം ആകര്‍ഷിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ ശ്രദ്ധയെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപം വര്‍ധിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന് പരമ്പരാഗതമായി ബാങ്കുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളും വ്യക്തികളും മൂലധന വിപണിയിലേക്കും മറ്റും തിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലേക്ക് കുടുംബങ്ങള്‍ സമ്പാദ്യത്തിലേറെയും നീക്കിവെക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Comments are closed.