Author

MALABAR BUSINESS

Browsing

ദക്ഷിണേഷ്യയിലെ മുന്‍നിര എക്‌സ്പ്രസ് എയര്‍, സംയോജിത ഗതാഗത, വിതരണ കമ്പനിയായ ബ്ലൂഡാര്‍ട്ട്, ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം പ്രമേയമാക്കിയ ‘വികസിത് ഭാരത്’ സ്മരണയ്ക്കായി 300ല്‍ അധികം പിന്‍കോഡുകളിലേക്ക് തങ്ങളുടെ നേരിട്ടുള്ള വ്യാപനം വിപുലീകരിച്ചു.

ഈ അധിക പിന്‍കോഡുകളിലേക്കുള്ള ബ്ലൂഡാര്‍ട്ടിന്റെ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തുന്നതിലൂടെ, മെച്ചപ്പെട്ട ട്രാന്‍സിറ്റ് സമയം, വിശ്വാസ്യത, വിശാലമായ നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

,കൂടുതല്‍ പിന്‍ കോഡുകളിലേക്ക് നേരിട്ടുള്ള വ്യാപനം വിപുലീകരിക്കുന്നതിലൂടെ, പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് ബിസിനസ്സ് ബന്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും എസ്എംഇകളെയും എംഎസ്എംഇകളെയും ശാക്തീകരിക്കുകയും ചെയ്യുന്നവെന്ന് ബ്ലൂ ഡാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ബാല്‍ഫോര്‍ മാന്വവല്‍ പറഞ്ഞു.

ബ്ലൂ ഡാര്‍ട്ട് സുരക്ഷിതവും വിശ്വസനീയവുമായ എക്‌സ്പ്രസ് ഡെലിവറി സേവനങ്ങളുടെ വിപുലമായ സേവന ശൃംഖല വാഗ്ദാനം ചെയ്യുന്നു. രാജ്യവ്യാപകമായി 56,000 ലൊക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്നു. കമ്പനിയുടെ ശക്തമായ ഇന്‍ഫ്രാസ്ട്രക്ചറില്‍ 8 ബോയിംഗ് വിമാനങ്ങള്‍, 480+ ഇ-വാഹനങ്ങള്‍ ഉള്‍പ്പെടെ 33,000-ലധികം ഓണ്‍-ഗ്രൗണ്ട് വാഹനങ്ങള്‍, രാജ്യവ്യാപകമായി 2,253 സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ചെക്ക് ക്ലിയറന്‍സ് നടപടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ബാങ്ക്. ഇതിനുള്ള നിര്‍ദ്ദേശം മോണിറ്ററി പോളിസി കമ്മിറ്റി ബാങ്കുകള്‍ക്ക് നല്‍കി.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് സ്‌കാന്‍ ചെയ്ത് ക്ലിയര്‍ ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നിലവില്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്താണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) പൂര്‍ത്തിയാക്കുന്നത്. ബാങ്ക് മുഖേന ചെക്ക് പ്രോസസ്സ് ചെയ്യുന്നതിനു പകരം ഇലക്ട്രോണിക് രീതിയില്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന പ്രക്രിയയാണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം.

നിലവില്‍ ബാച്ചുകളായാണ് ചെക്ക് ക്ലിയറന്‍സിന് പോകുന്നത്. ഇതാണ് കാലതാമസം വരാന്‍ കാരണം. ഇത്തരം കാലതാമസം ഇടപാടുകളുടെ റിസ്‌ക് വര്‍ധിപ്പിക്കുന്നതിനും ഇടയാക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ ചെക്കുകള്‍ വേഗത്തില്‍ സ്‌കാന്‍ ചെയ്ത് ക്ലിയര്‍ ചെയ്യും.

തുടർച്ചയായ കുതിച്ച് കയറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 6555 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5420 രൂപയായി. 18 കാരറ്റ് സ്വർണം പവന് 43,360 രൂപയാണ് വില

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയിൽ തുടരുകയാണ്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 1720 രൂപ വർധിച്ചിരുന്നു. ചൊവ്വാഴ്ച മാത്രം 760 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്.

പ്രായപൂർത്തിയാകുമ്പോഴേക്കും കുട്ടികൾക്ക് സ്ഥിരമായ സാമ്പത്തിക ഭാവി ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തിൽ സർക്കാർ അനുവദിച്ച പുതിയൊരു പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) വാത്സല്യ. ഈ പദ്ധതി പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് നിക്ഷേപം ആരംഭിക്കാം. എൻ.പി.എസ് വാത്സല്യ നിലവിലുള്ള എൻ.പി.എസിന്റെ മറ്റൊരു രീതിയാണ്. ഇത് ചെറുപ്പക്കാർക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്.

ഇതുവരെ എൻ.പി.എസ് അക്കൗണ്ട് തുറക്കാൻ 18നും 70നും ഇടയിലുള്ള പ്രായം നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ 18 വയസിന് താഴെയുള്ളവരുടെ പേരിലും എൻ.പി.എസ് വാത്സല്യയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. കുട്ടികളുടെ പേരിൽ അക്കൗണ്ട് തുറന്ന് അവർക്ക് 18 വയസ് തികയുന്നത് വരെ, എല്ലാ മാസവും അല്ലെങ്കിൽ പ്രതിവർഷം എന്ന കണക്കിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ മാതാപിതാക്കൾക്ക് സാധിക്കും. എങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഒരു കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ.

ഒരു എൻ.പി.എസ് വാത്സല്യയിൽ പ്രതിമാസം കുറഞ്ഞത് 500 രൂപയോ വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപയോ നിക്ഷേപിക്കാം. കുട്ടിക്ക് 18 വയസ് തികയുമ്പോൾ പണം മുഴുവനും പിൻവലിക്കാൻ സാധിക്കും. അല്ലെങ്കിൽ 60 വയസിന് ശേഷം പെൻഷനായി ആ പണം ലഭിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു രക്ഷിതാവ് പ്രതിമാസം 5,000 രൂപ ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ, അത് പ്രതിവർഷം 60,000 രൂപയാകും. കുട്ടിക്ക് 18 വയസാകുമ്പോൾ മൊത്തം നിക്ഷേപം 10.80 ലക്ഷം രൂപയാകും. 10 ശതമാനം വാർഷിക പലിശ കണക്കാക്കുമ്പോൾ പലിശ ഇനത്തിൽ 19.47 ലക്ഷം രൂപ ലഭിക്കും. അങ്ങനെ മൊത്തം 30.27 ലക്ഷം രൂപ സമാഹരിക്കാനാകും.

കുട്ടിക്ക് 18 വയസാകുമ്പോൾ അക്കൗണ്ട് ആ വ്യക്തിക്ക് കൈമാറുകയും ശേഷം സ്വയം കൈകാര്യം ചെയ്യാൻ ആ വ്യക്തിക്ക് സാധിക്കുകയും ചെയ്യും. വേണമെങ്കിൽ അയാൾക്ക് അക്കൗണ്ട് സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റി 75 വയസ് വരെ തുടരാനുള്ള സാധ്യതയും പദ്ധതി നൽകുന്നു. അല്ലെങ്കിൽ അക്കൗണ്ടിലെ തുക അയാൾക്ക് മറ്റേതെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാനും സാധിക്കും. 18 വയസ് പൂർത്തിയാകുമ്പോൾ എൻ.പി.എസ് വാത്സല്യ അക്കൗണ്ട് ഒരു സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഈ പദ്ധതി കൂടുതൽ പ്രയോജനകരമാണ്. മാത്രമല്ല, സാധാരണ എൻ.പി.എസ് അക്കൗണ്ടിലേക്ക് മാറ്റാതെ തന്നെ മുഴുവൻ തുകയും പിൻവലിക്കാനും സാധിക്കുന്നു

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോൾഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കൾക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളിൽ പോലും ഇനി വളരെ എളുപ്പത്തിൽ റേഞ്ചെത്തുമെന്ന് സാരം.

കേബിളോ മറ്റ് ലോക്കൽ കണക്ഷനോ സെല്ലുലാർ നെറ്റ്വർക്കോ ആവശ്യമില്ലാതെ വയർലെസായി കവറേജ് നൽകുന്ന ഓവർ-ദ-എയർ‌ (OTA) സംവിധാനവും സജ്ജമാക്കും. 4ജിയും ഭാവിയിൽ 5ജിയും സു​ഗമമായി ലഭിക്കാൻ ഒടിഎ സാങ്കേതികവിദ്യ സഹായിക്കും.നേരിട്ട് 4ജി, 5ജി നെറ്റ്‌വർക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്.

ഒക്ടോബർ അവസാനത്തോടെ 4ജി സേവനങ്ങൾക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ടാറ്റയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് സ്വർണം. എല്ലാ വിശേഷ ദിവസങ്ങളിലും സ്വർണാഭരണങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ സ്വർണവില എപ്പോഴും അവരുടെ ഒരു ആശങ്ക കൂടിയാണ്. ആ ആശങ്കകളെ ആളിക്കത്തിച്ച് കഴിഞ്ഞ മാസങ്ങളിലെല്ലാം സ്വർണവില വലിയ രീതിയിൽ വർധിച്ചിരുന്നു. എന്നാൽ ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കിയതോടെ പവന്‍റെ വില കുറഞ്ഞു.

ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ വലിയ രീതിയിൽ മുകളിലേക്ക് ഉയരാത്തത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്. 51,600 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിലെ സ്വർണവില.

ഇന്നത്തെ സ്വർണവില
ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കുറഞ്ഞത്. പവന് 50,800 രൂപ എന്ന എന്ന നിരക്കിലായിരുന്നു സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന് 6,350 രൂപയുമാണ് വില. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലേയും ഇന്നും രേഖപ്പെടുത്തിയത്.

ആഗസ്റ്റ് 2-ആം തിയ്യതി ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.

1 പവൻ വാങ്ങാൻ 56,000 നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, നേട്ടത്തിലാണ് വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 7.88 ഡോളർ (0.33%) ഉയർന്ന് 2,391.89 ഡോളർ എന്നതാണ് നിരക്ക്. നിലവിൽ സ്വർണ്ണ വില, നിർണായക നിലവാരമായ 2,400 ഡോളറിൽ പ്രതിരോധം നേരിടുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച പവന് 51,760 രൂപയും, ഗ്രാമിന് 6,470 രൂപയുമായിരുന്നു വില. ഞായർ, തിങ്കൾ ദിവസങ്ങളിലും ഇതേ വിലയിൽ തന്നെ വ്യാപാരം നടന്നു. എന്നാൽ ചൊവ്വാഴ്ച വില കുറഞ്ഞത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നതാണ്.

ഇന്നത്തെ വില
പവന് 640 രൂപ ഇടിഞ്ഞ് 51,120 രൂപയിലും, ഗ്രാമിന് 80 രൂപ താഴ്ന്ന് 6,390 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

പവൻ വാങ്ങാൻ
സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്കും ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണവില
ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്. ആഗോള വിപണിയിലെ വിലമാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ അന്തരം സൃഷ്ടിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.

ഓഗസ്റ്റ് മാസത്തെ വില
പവന് 51,600 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം മാസത്തെ ഉയര്‍ന്ന നിലവാരമായ 51,840 ലേയ്ക്ക് വില കുതിച്ചിരുന്നു. തുടര്‍ന്നു മൂന്നു ദിവസം വില 51,760 ല്‍ മാറ്റമില്ലാതെ തുടർന്നു.

ആഭരണപ്രേമികളെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് മാസം വലിയ ആശ്വാസമാവുകയാണ്. സ്വർണവില വലിയ രീതിയിൽ വർദ്ധിച്ചിട്ടില്ല എന്നതാണ് ആശ്വാസത്തിന് കാരണം. ഈ മാസത്തിലെ ആദ്യ 5 ദിവസങ്ങൾ പിന്നിടുമ്പോൾ പവന് 160 രൂപയുടെ വർധനവ് മാത്രമാണുള്ളത്. എന്നാൽ ജൂലൈ മാസം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ പവന് 600 രൂപ വർധിച്ചിരുന്നു.

ഇന്നത്തെ സ്വർണവില
പവന് 51,760 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവ്യാപാരം നടന്നത്. ഞാറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടാകാറില്ല. ശനിയാഴ്ചത്തെ നിരക്കിൽ തന്നെയാണ് വ്യാപാരം നടക്കുക. ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവൻ സ്വർണ്ണത്തിന് 51,760 രൂപയും ഗ്രാമിന് 6,470 രൂപയുമാണ് വില.

പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, നേട്ടത്തിലാണ് തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 10.82 ഡോളർ (0.44%) ഉയർന്ന് 2,452.09 ഡോളർ എന്നതാണ് നിരക്ക്.

ഓഗസ്റ്റ് മാസത്തെ വില
ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ ഓഗസ്റ്റ് 4 – സ്വർണവിലയിൽ മാറ്റമില്ല

സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?

1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.

2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.

3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. 51,760 രൂപയാണ് ഇന്ന് ഒരു പവന്റെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണത്തിന് ഇന്നലെ വില കുറഞ്ഞത്.

ഗ്രാമിന് ഇന്നലെ 10 രൂപ കുറഞ്ഞ് 6470 രൂപ ആയിരുന്നു. കഴിഞ്ഞ മാസം റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വർണ്ണ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. തുടർന്ന് ജൂലൈ 31 മുതൽ ഓ​ഗസ്റ്റ് 2 വരെ സ്വർണ്ണ വില കുതിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 2ന് ഒരു പവന് 240 രൂപയാണ് വർധിച്ചത്. 1280 രൂപയുടെ വർധനവാണ് കഴിഞ്ഞ് ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വെള്ളി വിലയിലും ഇന്ന് മാറ്റമൊന്നുമില്ല.

ജൂലൈ 31 ന് ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്ന് 51,200 രൂപയും തുടർന്ന് ഓഗസ്റ്റ് 1 ന് പവന് 400 രൂപ ഉയർന്ന് 51,600 രൂപയും ഓഗസ്റ്റ് 2 ന് 240 രൂപ ഉയർന്ന് 51,840 രൂപയും ഓഗസ്റ്റ് 3 ന് 80 രൂപ കുറഞ്ഞ് 51,760 രൂപയിൽ എത്തിയിട്ടുണ്ട്. ഓ​ഗസ്റ്റ് 4ന് സ്വർണവിലയിൽ മാറ്റമില്ല.

തൊഴില്‍ശേഷിയുടെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍. ചെലവ് ചുരുക്കുന്നതിനും എന്‍വിഡിയ,എഎംഡി പോലുള്ള കമ്പനികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിന്റേയും ഭാഗമായി കമ്പനി 15000 ജീവക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.

2025ല്‍ ആയിരം കോടി ഡോളര്‍ ലാഭിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനി സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. പിരിച്ചുവിടലുകളില്‍ ഭൂരിഭാഗവും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 160 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റോക്ക് ഡിവിഡന്റ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് കമ്പനി നേരിട്ടത്. ഇന്നലെ 19 ശതമാനമാണ് ഇടിഞ്ഞത്. അടുത്ത ആഴ്ച, ജീവനക്കാര്‍ക്കായി ഇന്റല്‍ ഒരു ‘മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ഓഫര്‍’ പ്രഖ്യാപിക്കുമെന്ന് പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു.