Author

MALABAR BUSINESS

Browsing

രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 12.2 കോടി രൂപ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്. വായ്പ നിയമങ്ങൾ ലംഘിച്ചതിനും, തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് റിസർവ് ബാങ്കിന്റെ നടപടി. ആർബിഐ ഇതുവരെ ചുമത്തിയതിൽ വച്ച് റെക്കോർഡ് പിഴയാണ് 12.2 കോടി രൂപ. കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തിയിട്ടുണ്ട്. വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 4 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്.

നടപ്പു സാമ്പത്തിക സ്വകാര്യ വർഷത്തിൽ നിന്ന് മൊത്തം 12.17 കോടി രൂപ പിഴ ഇനത്തിൽ ആർബിഐ ഈടാക്കി. ഈ തുകയേക്കാൾ കൂടുതലാണ് ഇത്തവണ ഐസിഐസിഐ ബാങ്കിന് മാത്രമായി ചുമത്തിയ പിഴ. ഇതിനു മുൻപ് എച്ച്ഡിഎഫ്സി ബാങ്കിനാണ് ആർബിഐ ഏറ്റവും ഉയർന്ന പിഴ ചുമത്തിയത്. വാഹന വായ്പകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്ന് 10 കോടി രൂപ പിഴ ചുമത്തിയത്.

ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി 2020, 2021 കാലയളവിലെ ഇടപാടുകൾ ആർബിഐ പരിശോധിച്ചിട്ടുണ്ട്. ഇതിൽ ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച്, വായ്പ നൽകുന്ന രണ്ട് ഡയറക്ടർ ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്ന കമ്പനികൾക്ക് ബാങ്ക് വായ്പ നൽകിയതായി ആർബിഐ കണ്ടെത്തി. ഇതിനുപുറമേ, തട്ടിപ്പുകൾ കൃത്യസമയത്ത് ആർബിഐയെ അറിയിക്കുന്നതിലും ഐസിഐസിഐ ബാങ്ക് പരാജയപ്പെട്ടിട്ടുണ്ട്.

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ഒക്ടോബർ 24ന് ശേഷം പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു.

പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാർട്ട്ഫോൺ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ് തീരുമാനിച്ചത്. പഴയ സ്മാർട്ട്ഫോണുകളിൽ പുതിയ സുരക്ഷാ അപ്ഡേറ്റുകൾക്കുള്ള സാധ്യത കുറവാണ്. കൂടാതെ ഏറെ പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയ വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അഭാവവും നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് കുറച്ചുപേർ മാത്രം ഇപ്പോൾ ഉപയോഗിക്കുന്ന ഈ സ്മാർട്ട്ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

നിലവിൽ 4.1നും അതിന് ശേഷിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളെ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഒക്ടോബർ 24ന് ശേഷം 5.0നും അതിന് ശേഷമുള്ള ആൻഡ്രോയിഡ് വേർഷനുകളെ മാത്രമേ വാട്‌സ്ആപ്പ് സപ്പോർട്ട് ചെയ്യുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചത്. പഴയ വേർഷനിലാണ് ആൻഡ്രോയിഡ് ഫോൺ പ്രവർത്തിക്കുന്നതെങ്കിൽ ഒന്നെങ്കിൽ ആൻഡ്രോയിഡ് 5.0 ലേക്ക് ഡിവൈസ് അപ്ഡേറ്റ് ചെയ്യുക. അല്ലെങ്കിൽ പുതിയ പതിപ്പിലേക്ക് മാറ്റാനാണ് കമ്പനി പറയുന്നത്. അല്ലാത്തപക്ഷം ഒക്ടോബർ 24ന് ശേഷം സാംസങ്, എൽജി, സോണി, തുടങ്ങിയ കമ്പനികളുടെ പഴയ ഫോണുകളിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുകയില്ല. കോൾ ചെയ്യാനും സാധിക്കില്ല.

വിവിധ ആവശ്യങ്ങൾക്കായി ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്സ്ആപ്പിൽ വളരെ വലിയ പങ്കുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും അറിയിപ്പുകളും നമുക്ക് വാട്സ്ആപ്പ് മുഖാന്തരമാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്നാൽ, ഇത്തരത്തിൽ ലഭിക്കുന്ന മുഴുവൻ സന്ദേശങ്ങളും യാഥാർത്ഥ്യമാകണമെന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോം ആയതിനാൽ വ്യാജ സന്ദേശങ്ങളും, നിയമവിരുദ്ധ ഉള്ളടക്കങ്ങളും വാട്സ്ആപ്പ് വഴി വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ഇത്തരത്തിൽ വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കുന്ന മെസേജുകൾക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇലക്ഷൻ സമയത്തെ വ്യാജപ്രചരണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്തി, ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ, സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ സന്ദേശങ്ങൾ ആരൊക്കെ പങ്കുവെച്ചു, ആരാണ് ആദ്യം പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ വാട്സ്ആപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് സ്വകാര്യതാ ലംഘനമാണെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

ലോകം ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മസ്കിന്റെ സ്പെയ്സ് എക്സിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക്. ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാക്കാനാണ് സ്റ്റാർലിങ്ക് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി സ്പെയ്സ് എക്സ് അതിനൂതന ഇനോഡ്ബി മോഡം സാറ്റലൈറ്റുകളിൽ സ്ഥാപിക്കുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സ്റ്റാർലിങ്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മോഡം സ്ഥാപിക്കുന്നതോടെ, 2024-ൽ ടെക്സ്റ്റ് അയക്കാനുള്ള സംവിധാനവും വികസിപ്പിക്കുന്നതാണ്.

2025-ലാണ് വോയിസ് കോളുകൾ, ഡാറ്റ ഒഎൽടി എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തുക. അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്കായ ടി-മൊബൈലിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നിവയിൽ മാറ്റങ്ങൾ വരുത്താതെ സ്മാർട്ട്ഫോണിൽ സേവനങ്ങൾ എത്തിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. എന്നാൽ, ഈ പദ്ധതി നടപ്പാക്കുന്നതിനായി അമേരിക്കയുടെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അനുമതി സ്റ്റാർലിങ്കിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇവ നടപ്പാക്കാൻ അനുമതിക്കായി കാത്തിരിക്കുകയാണ് സ്റ്റാർലിങ്ക്. അതേസമയം, സ്റ്റാർലിങ്കിന്റെ സെല്ലുലാർ-സാറ്റലൈറ്റ് സേവനമെന്ന ആശയത്തിനെതിരെ നിരവധി കമ്പനികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ആഗോള ലാപ്ടോപ്പ് വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ ഏസർ ആരാധകർ ഒട്ടനവധിയുണ്ട്. അടുത്തിടെ ഏസർ അവതരിപ്പിച്ച പ്രീമിയം റേഞ്ച് ലാപ്ടോപ്പാണ് ഏസർ പ്രഡേറ്റർ നിയോ 13th ജെൻ കോർ ഐ7. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1200 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 13th Gen Intel Core i7-13700HX പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 6 cell 86 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.78 കിലോഗ്രാം മാത്രമാണ്. ഏസർ പ്രഡേറ്റർ നിയോ 13th ജെൻ കോർ ഐ7 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 1,04,999 രൂപയാണ്.

ഇന്ത്യൻ ലാപ്‌ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്‌സ് എത്തി. സ്പീക്കർ വിപണിയിൽ ഇതിനോടകം തന്നെ സ്വീകാര്യത നേടിയ സെബ്രോണിക്‌സ് ഇതാദ്യമായാണ് ലാപ്‌ടോപ്പ് വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കുന്നത്. നിലവിൽ, പ്രോ സീരീസ് Y, പ്രോ സീരീസ് Z എന്നിവയ്ക്ക് കീഴിൽ 5 മോഡൽ ലാപ്‌ടോപ്പുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഡോൾബി അറ്റ്മോസ്നോടൊപ്പം ലാപ്ടോപ്പുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബ്രാൻഡ് എന്ന സവിശേഷതയും സെബ്രോണിക്സ് സ്വന്തമാക്കിയിരിക്കുകയാണ്.

സ്റ്റൈലിഷ് ലുക്കും മെറ്റൽ ബോഡി എൻക്രോഷറുമാണ് ഈ ലാപ്ടോപ്പുകളുടെ പ്രധാന ആകർഷണീയത. വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 5 ലാപ്‌ടോപ്പുകളും 16 ജിബി വരെ രാമും 1 ടിബി സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈപ്പ് സി പോർട്ടുകൾ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ, മൈക്രോ എസ്ഡി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. സിൽവർ, സ്‌പേസ് ഗ്രേ, ഗ്ലേസിയർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, സേജ് ഗ്രീൻ എന്നിങ്ങനെയുള്ള കളർ വേരിയന്റുകളിലാണ് സെബ്രോണിക്‌സ് ലാപ്‌ടോപ്പുകൾ പുറത്തിറക്കിയത്.

രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ് 11, 12, 12.5, 13 എന്നീ പുതിയ വേർഷനുകളിലടക്കം സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ സ്മാർട്ട്ഫോണിന്റെ ആക്സസ് സ്വന്തമാക്കുകയും, വ്യക്തിഗത വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെ ചോർത്തിയെടുക്കാനും കഴിയുന്നതാണ്.

ഫ്രെയിംവർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകൾ, മീഡിയ ടെക് ഘടകങ്ങൾ, യൂണിസോക് ഘടകങ്ങൾ, ക്വാൽകം ഘടകങ്ങൾ, ക്വാൽകം ക്ലോസ്ഡ് ഘടകങ്ങൾ എന്നിവ ഉൾപ്പെടെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നത്. ഈ സുരക്ഷാ ഭീഷണികളെ CVE-2023-4863, CVE-2023-4211 എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഇവ രണ്ടും ഒരുപോലെ അപകടകാരികളാണ്. ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ലഭ്യമായ അപ്ഡേറ്റുകൾ മുൻകൂട്ടി പരിശോധിച്ച് അവ ഉടനടി ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. അപ്ഡേഷൻ വൈകുന്നത് ഫോണിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.

ഈ വർഷം തെന്നിന്ത്യൻ ആരാധകർ ഏറ്റവുമധികം കാത്തിരുന്ന ട്രെയ്‍ലറായിരുന്നു ‌‌‌’ലിയോ’യുടേത്. നാല് കോടിയിലേറെ ആളുകളാണ് ലിയോയുടെ ട്രെയ്‍ലർ യൂട്യൂബിൽ കണ്ടത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളെത്തിയെങ്കിലും പിന്നാലെ വിവാദങ്ങളുമുയർന്നിരുന്നു. ട്രെയ്‍ലറിൽ, പാർഥി എന്ന വിജയ്‍യുടെ കഥാപാത്രം തൃഷയോട് മോശം വാക്കുപയോ​ഗിച്ചു എന്നാതിയിരുന്നു വിവാ​ദത്തിന് കാരണമായത്. സ്ത്രീകളോട് മോശം വാക്കുകൾ പറയുന്നത് പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണെന്ന് പ്രേക്ഷകർ പ്രതികരണത്തിലൂടെ അറിയിച്ചു. സംവിധായകൻ ലോകേഷ് കനകരാജ് ഇതിനോട് പ്രതികരിക്കുകയും ചെയ്തു.

എല്ലാ കുറ്റങ്ങളും ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നായിരുന്നു ലോകേഷ് പറഞ്ഞത്. മോശം വാക്കുകൾ ഉപയോഗിച്ച് സിനിമയിൽ അതിനെ പ്രോത്സാഹിപ്പിക്കുകയെന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും എന്നാൽ ചിത്രത്തിലെ ആ പ്രത്യേക രംഗത്തിൽ നടന്റെ വികാരം പ്രകടിപ്പിക്കാൻ അത് ആവശ്യമായിരുന്നുവെന്നും ലോകേഷ് പറഞ്ഞു. ആ കഥാപാത്രത്തിന്റെ ദേഷ്യവും വികാരവും കാണിക്കാൻ വയലൻസിലൂടെ പറ്റില്ല പക്ഷെ വാക്കുകളിലൂടെ കഴിയും. മത്രമല്ല, ആ രംഗം ചിത്രീകരിക്കുന്നതിനിടെ ആ വാക്ക് ഉപയോഗിക്കുന്നത് ശരിയാണോ എന്നും അങ്ങനെ സംസാരിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും നടൻ വിജയ് തന്നോട് ചോദിച്ചതായും സിനിമയിലെ കഥാപാത്രം അത് ചെയ്യേണ്ടത് ആവശ്യമാണെന്ന് താൻ നടനോട് പറഞ്ഞതായും ലോകേഷ് വ്യക്തമാക്കി.

ഒക്ടോബർ 19-നാണ് ലിയോ റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക് കന്നട ഭാഷകളിലാണ് ട്രെയ്‍ലർ റിലീസ് ചെയ്തിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കുന്നത്.

രാജ്യത്ത് ക്രിക്കറ്റ് ആരവങ്ങൾക്ക് തുടക്കമായതോടെ ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ക്രിക്കറ്റ് ആരാധകർക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഡാറ്റ, അൺലിമിറ്റഡ് വോയിസ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടെയുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസ, ത്രൈമാസ, വാർഷിക എന്നീ കാലാവധികളിലാണ് പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കുക.

അടിസ്ഥാന പ്ലാൻ 328 രൂപയുടേതാണ്. ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും, മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. 84 ദിവസം കാലാവധിയുള്ള 758 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റയും മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതിനുപുറമേ, 388 രൂപയുടെയും, 808 രൂപയുടെയും പ്ലാനുകൾക്ക് 28 ദിവസം, 84 ദിവസം എന്നിങ്ങനെ 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക.

ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. ആകർഷകമായ ഡിസൈനിൽ വ്യത്യസ്ഥമാര്‍ന്ന ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് വൺപ്ലസ് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ എത്തിക്കാറുള്ളത്. ഇത്തവണ വൺപ്ലസിന്റെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ വൺപ്ലസ് 11 ആർ ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്. വരാനിരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വമ്പിച്ച ഓഫറുകൾ ലഭിക്കുന്ന ഹാൻഡ്സെറ്റാണ് വൺപ്ലസ് 11 ആർ. ഇവയുടെ ഓഫർ വിലയെ കുറിച്ച് കൂടുതൽ അറിയാം.

വൺപ്ലസ് 11 ആർ സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില 39,999 രൂപയാണ്. ഈ ഹാൻഡ്സെറ്റുകൾക്ക് 3000 രൂപയുടെ കൂപ്പൺ കിഴിവ് ലഭിക്കുന്നതാണ്. ഇതോടെ, ഇവയുടെ വില 36,999 രൂപയായി കുറയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് കാർഡുകൾ വഴി പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 20000 രൂപയുടെ കിഴിവും ഒരുക്കിയിട്ടുണ്ട്. മുഴുവൻ ഡിസ്കൗണ്ടുകളും കിഴിച്ചാൽ, 34,999 രൂപയായി ഈ സ്മാർട്ട്ഫോണുകളുടെ വില കുറയും. വൺപ്ലസ് ആരാധകർക്ക് ഈ ഓഫർ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.