Author

MALABAR BUSINESS

Browsing

രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. 2024 ഏപ്രിൽ മുതലാണ് നികുതി സംവിധാനത്തിന്റെ അവലോകനം നടത്തുക.

കേന്ദ്ര ജിഎസ്ടി നിയമത്തിലെ മാറ്റങ്ങൾ അനുസരിച്ച്, ഇ-ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് ഇനി മുതൽ ലോട്ടറി, വാതുവെയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കുന്നതാണ്. കൂടാതെ, ഓൺലൈൻ വാതുവെയ്പ്പിൽ പന്തയത്തുകയുടെ മുഖവിലയുടെ 28 ശതമാനം ജിഎസ്ടി ആയി ഈടാക്കും. അതേസമയം, ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമത്തിലെ ഭേദഗതികൾ ഓഫ് ഷോർ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ എടുക്കുന്നതും, നികുതി അടയ്ക്കുന്നതും നിർബന്ധമാക്കുന്നതാണ്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജിഎസ്ടി കൗൺസിൽ ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട നിലപാട് എടുത്തത്.

ഒക്ടോബർ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,335 രൂപയാണ് വില. ആഗോള വിപണിയിലെ ഇടിവ് ആഭ്യന്തര വിപണിയിലും ദൃശ്യമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ സ്വർണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാമിന് 30 രൂപയും കുറഞ്ഞിരുന്നു. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് ഇന്നലെ വില ഇടിഞ്ഞത്. ആഗോള തലത്തിൽ ട്രോയ് ഔൺസിന് 17.91 ഡോളർ താഴ്ന്ന് 1,848.82 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 76 രൂപയാണ് വില.

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് പവൻ 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,680 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5335 രൂപയായി.

വെള്ളിയാഴ ച പവന് 200 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 42,920 രൂപയിലുണ്ടായിരുന്നു. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വർദ്ധിപ്പിച്ച് 44,240 രൂപയിലെത്തിയതിന്റെ ഗ്രാഫ് പിന്നീടങ്ങോട്ട് ഇടിയുകയായിരുന്നു കഴിഞ്ഞ പത്തുദിവസത്തിനിടെ ഏകദേശം 1500 രൂപ.

രാജ്യത്തെ വ്യാവസായിക ഉത്പാദന മേഖല മികച്ച പ്രകടനം തുടരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കണക്കുകളനുസരിച്ച് ഒഗസ്റ്റില്‍ രാജ്യത്തെ എട്ട് പ്രധാന മേഖലകളിലെ ഉത്പാദനങ്ങളടങ്ങുന്ന വ്യാവസായിക ഉത്പാദന സൂചിക 12.1 ശതമാനം വളര്‍ച്ചയാണ് നേടിയത്. സിമന്‍റ്, കല്‍ക്കരി, വൈദ്യുതി, വളം, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സ്റ്റീല്‍, ക്രൂഡ് ഓയില്‍ എന്നിവയുടെ ഉത്പാദനത്തില്‍ മികച്ച പ്രകടനം ഇന്ത്യ തുടരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈയില്‍ ഈ മേഖലയിലെ ഉത്പാദന വളര്‍ച്ച എട്ടു ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ 14 മാസങ്ങള്‍ക്കിടെയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓഗസ്റ്റിലെ ഉത്പാദന വളര്‍ച്ചയിലുണ്ടായത്.

ആഗോള വിപണിയിലെ മാന്ദ്യ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുകയാണെന്ന് വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും ആഗോള ഫണ്ടുകളുടെ പണമൊഴുക്കിലും കഴിഞ്ഞ മാസങ്ങളില്‍ അസാധാരണമായ വർധനയാണ് ദൃശ്യമാകുന്നത്. ഇതോടെ വ്യവസായ നിക്ഷേപ രംഗത്ത് ആത്മവിശ്വാസമേറുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ മുതല്‍ പാരമ്പര്യേതര ഊര്‍ജ മേഖലയിലും ഇലക്‌ട്രിക് വാഹന രംഗത്തും അമെരിക്കയിലെ പ്രമുഖ കമ്പനികളായ ടെസ്‌ലയും ജനറല്‍ ഇലക്‌ട്രിക്കും അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലെ (ജിഡിപി) വളര്‍ച്ചാ നിരക്ക് 6.3 ശതമാനമായി ഉയരുമെന്ന് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു.

അമെരിക്കയും യൂറോപ്പും നാണയപ്പെരുപ്പം നിയന്ത്രിക്കാനായി തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുമ്പോഴും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കൂടുന്നതാണ് രാജ്യത്തിന് ഗുണമാകുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചെങ്കിലും ഇന്ത്യന്‍ രൂപ കാര്യമായ തകര്‍ച്ച നേരിട്ടില്ല.

വിദേശ നിക്ഷേപ സ്ഥാപനങ്ങളും വന്‍കിട ഹെഡ്ജ് ഫണ്ടുകളും ഇന്ത്യയിലേക്ക് വീണ്ടും വന്‍തോതില്‍ പണമൊഴുക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഡോളറിനെതിരെ രൂപ ശക്തമായി പിടിച്ചുനില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളറിന് അടുത്ത് എത്തിയിട്ടും രൂപയ്ക്ക് കാര്യമായ സമ്മർദം നേരിടേണ്ടി വന്നില്ല.ലോകമൊട്ടാകെയുള്ള ധന വിപണികള്‍ കനത്ത വെല്ലുവിളികളിലൂടെ നീങ്ങുമ്പോള്‍ ഏറ്റവും വളര്‍ച്ചാ സാധ്യതയുള്ള സാമ്പത്തിക മേഖലയായാണ് ആഗോള നിക്ഷേപകര്‍ ഇന്ത്യയെ വിലയിരുത്തുന്നത്. 2031ഓടെ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജിഡിപി) 7.5 ലക്ഷം കോടി ഡോളറായി ഉയരുമെന്നും അവര്‍ വിലയിരുത്തുന്നു. ഇതിനാലാണ് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് പണമൊഴുക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ആകെ 300 ഒഴിവുകളാണുള്ളത്. 20 വയസിനും 5 വയസിനും ഇടയിൽ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നാതണ്.’

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റാ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കേണ്ട വിലാസം: കെ.എസ്.എഫ്.ഇ. ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി. നമ്പർ-510, തൃശ്ശൂർ-680020.ഒക്ടോബർ-10 ആണ് തപാലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കെ.എസ്.എഫ്.ഇ.യുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാകും നിയമനം. കെ.­എസ്.എഫ്.ഇ.യുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും.

ഫോട്ടോകൾ അത്യാകർഷകമാക്കാൻ പ്രൊഫഷണലുകൾ കൂടുതലുള്ള ആളുകൾ ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ് വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോകൾ വ്യത്യസ്ത രീതിയിൽ എഡിറ്റ് ചെയ്യാൻ നിരവധി തരത്തിലുള്ള ടൂളുകൾ ഫോട്ടോഷോപ്പിൽ ലഭ്യമാണ്. അഡോബിയുടെ ഈ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയർ ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ ലാപ്ടോപ്പുകളിലോ, പിസികളിലോ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് അഡോബി. ഈ ഫോട്ടോഷോപ്പിന്റെ വെബ് പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, ഫോട്ടോഷോപ്പ് വെയർ ഡൗൺലോഡ് ചെയ്ത്, ഇൻസ്റ്റാൾ ചെയ്യാതെ തന്നെ വെബ് ബ്രൗസർ ഉപയോഗിച്ച് ഫോട്ടോഷോപ്പിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാൻ സാധിക്കും.

വെബ് ബ്രൗസർ ഉപയോഗിക്കണമെങ്കിലും സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. ഫോട്ടോഷോപ്പിന്റെ നിലവിൽ ലഭ്യമായ എല്ലാ പ്ലാനുകളും ഏഴ് ദിവസത്തെ സൗജന്യ ട്രയൽ ഓഫറോടൂകൂടി ആസ്വദിക്കാൻ കഴിയുമെങ്കിലും, പിന്നീടുള്ള ദിവസങ്ങളിൽ സബ്സ്ക്രിപ്ഷൻ നിർബന്ധമാണ്. എഐ അധിഷ്ഠിത ടൂളുകളാണ് ഫോട്ടോഷോപ്പിന്റെ പ്രധാന പ്രത്യേകത. ഡെസ്ക്ടോപ്പ് വേർഷനിൽ ഉള്ള ജനറേറ്റീവ് ഫിൽ, ജനറേറ്റീവ് എക്സ്പാൻഡ് തുടങ്ങിയ ഫീച്ചറുകൾ പതിപ്പിൽ ലഭ്യമാണ്. സബ്സ്ക്രിപ്ഷൻ തുക വെബ് പതിപ്പിനും, ഡെസ്ക്ടോപ്പ് പതിപ്പിനും തുല്യമാണെങ്കിലും, ഡെസ്ക്ടോപ്പ് പതിപ്പിലെ മുഴുവൻ ഫീച്ചറുകളും വെബ് പതിപ്പിൽ ലഭിക്കില്ല. ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, ഫയർഫോക്സ് തുടങ്ങിയ ചുരുക്കം ചില ബ്രൗസറുകളിൽ മാത്രമാണ് ഫോട്ടോഷോപ്പിന്റെ വെബ് പതിപ്പ് ലഭ്യമാകുന്നത്.

 

വാട്സ്ആപ്പ് മാസങ്ങൾക്കു മുൻപ് അവതരിപ്പിച്ച ഫീച്ചറാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള ജനപ്രീതിയാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റ് സ്വന്തമാക്കിയത്. സാധാരണയുള്ള ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്ഥമായി കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ഉപഭോക്താക്കളുടെ ഐഡന്റിറ്റിക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ, അഡ്മിന്മാർക്ക് മാത്രമാണ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർക്കാൻ സാധിച്ചിരുന്നത്. ഇത്തവണ അഡ്മിന്മാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്.

പുതിയ ഫീച്ചർ അനുസരിച്ച്, കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങളെ ചേർക്കാൻ അധികാരമുള്ള ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് അഡ്മിന്മാർക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. ടോഗിളിലാണ് പുതിയ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. അഡ്മിന്മാർ എവെരി വൺ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഗ്രൂപ്പിലെ ഏത് അംഗത്തിന് വേണമെങ്കിലും പുതിയ ആളുകളെ കമ്മ്യൂണിറ്റി ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും. ഇൻവൈറ്റ് ലിങ്ക് ഇല്ലാതെയാണ് ഈ സംവിധാനം ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറിൽ നിന്ന് അപ്ഡേറ്റഡ് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ ലഭിക്കും.

സംഗീത പ്രേമികൾക്കായി പ്രത്യേക ഇയർ ബഡ്സ് വിപണിയിൽ എത്തിച്ച് പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സോണി ഇന്ത്യ. സംഗീതത്തിന് മാത്രമായി നിർമ്മിച്ച ഡബ്യുഎഫ് 1000എക്സ് എം5 ഇയർ ബഡ്‌സാണ് അവതരിപ്പിച്ചിരിക്കുന്നത്. കോൾ ക്വാളിറ്റി, നോയ്സ് ക്യാൻസലേഷൻ, പ്രീമിയം സൗണ്ട് ക്വാളിറ്റി എന്നിവ ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യയാണ് സോണി ഉപയോഗിച്ചിരിക്കുന്നത്. റിയൽ ടൈം ഓഡിയോ പ്രോസസറുകളും, ഉയർന്ന കപ്പാസിറ്റിയുള്ള മൈക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ ഇയർ ബഡ്സിലും ഡ്യുവൽ ഫീഡ്ബാക്ക് മൈക്കുകൾ മൂന്ന് മൈക്രോഫോണുകൾ ഘടിപ്പിച്ചതിനാൽ, ലോ ഫ്രീക്വൻസി കാൻസലേഷൻ എളുപ്പത്തിൽ സാധ്യമാകും. ഹൈ- റെസലൂഷൻ, ഓഡിയോ വയർലെസ്, 360 റിയാലിറ്റി ഓഡിയോ, ഡൈനാമിക് ഡ്രൈവർ എക്സ്, ഹെഡ് ട്രാക്കിംഗ് ടെക്നോളജി ഉള്ള മറ്റ് പ്രധാന സവിശേഷതകൾ. വെറും 3 മിനിറ്റ് ചാർജ് ചെയ്താൽ, 60 മിനിറ്റ് വരെ സംഗീതം ആസ്വദിക്കാൻ കഴിയും. 8 മണിക്കൂറാണ് ബാറ്ററി ലൈഫ്. 3000 രൂപയുടെ ക്യാഷ്ബാക്ക് ഇപ്പോൾ ഉപഭോക്താക്കൾക്ക് ഓഫർ വിലയായ 21,990 രൂപയ്ക്ക് ഡബ്യുഎഫ് 1000എക്സ് എം5 വാങ്ങാനാകും. ഇന്ന് മുതൽ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ആവശ്യങ്ങൾക്ക് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് ജിമെയിൽ. എന്നാൽ, ജിമെയിൽ ഉപയോഗിക്കുന്നവർ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അനാവശ്യ മെയിലുകൾ. പലപ്പോഴും ഇവ നീക്കം ചെയ്യാൻ ഉപഭോക്താക്കൾ പ്രയാസപ്പെടാറുണ്ട്. ഇത്തവണ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് 50 മെയിലുകൾ തിരഞ്ഞെടുത്ത് ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും. 15 ജിബി മാത്രം മെമ്മറി സ്പെയ്സ് ഉള്ള സൗജന്യ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ തരത്തിലാണ് ഈ ഫീച്ചർ നിർമ്മിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ സാംസംഗ് ഗാലക്സി, പിക്സൽ ഉപഭോക്താക്കൾക്കും, ആൻഡ്രോയിഡ് 13, 14 പതിപ്പുകൾ ഉപയോഗിക്കുന്നവർക്കും മാത്രമാണ് പുതിയ ഫീച്ചർ ലഭിക്കുക. വരുംദിവസങ്ങളിൽ കൂടുതൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ നടത്തുന്നതാണ്. ജിമെയിലിന്റെ സെലക്റ്റ് ഓൾ എന്ന ലേബലിലാണ് ഈ ഫീച്ചർ ലഭ്യമാകുക.

ഉപഭോക്താക്കൾക്ക് ആദ്യത്തെ 50 ഇമെയിലുകൾ ഒരുമിച്ച് സെലക്ട് ചെയ്യാനും അവർ ഡിലീറ്റ് ചെയ്യാനും സാധിക്കും. എന്നാൽ, സെലക്ട് ചെയ്യപ്പെട്ട 50 ഇമെയിലുകളിൽ പ്രധാനപ്പെട്ടവ ഉണ്ടെങ്കിൽ അവ അൺചെക്ക് ചെയ്ത് ഒഴിവാക്കാനും കഴിയുന്നതാണ്. ജിമെയിലിന്റെ മൊബൈൽ വേർഷനിലാണ് ഈ ഫീച്ചർ ലഭിക്കുക.

 

പ്രൈം വീഡിയോ ഉപയോഗിക്കുന്നവർക്ക് നിരാശ വാർത്തയുമായി ആമസോൺ. അടുത്ത വർഷം മുതൽ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ കാണിക്കാനാണ് ആമസോണിന്റെ തീരുമാനം. ഇതോടെ, യൂട്യൂബിന് സമാനമായ രീതിയിൽ കണ്ടന്റുകളിൽ പ്രൈം വീഡിയോയിലും പരസ്യങ്ങൾ കാണാൻ സാധിക്കും. ടിവി ഷോകളും സിനിമകളും നിർമ്മിക്കുന്നതിനായി കൂടുതൽ പണം സമാഹരിക്കുക ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. അതേസമയം, ഇപ്പോൾ സബ്സ്ക്രിപ്ഷൻ തുകയേക്കാൾ നിശ്ചിത തുക നൽകിയാൽ പരസ്യങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കും.

അടുത്ത വർഷം അവസാനത്തോടെ യുകെ, യുഎസ്എസ്, കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സിക്കോ എന്നിവിടങ്ങളിൽ പരസ്യങ്ങൾ അടങ്ങിയ ആമസോൺ പ്രൈമിന്റെ പുതിയ വേർഷൻ എത്തും. പരസ്യങ്ങൾ ഒഴിവാക്കാനായി യുഎസിലെ ഉപഭോക്താക്കൾ പ്രതിമാസം 2.99 ഡോളർ അധികമായി നൽകണം. മറ്റ് രാജ്യങ്ങളിലെ നിരക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ വീഡിയോകൾക്കിടയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത് തൊട്ടുപിന്നാലെയാണ് ആമസോൺ പ്രൈമിന്റെ നീക്കവും. മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും, ടിവികളിലും ഉള്ളതിനേക്കാൾ കുറച്ച് പരസ്യം മാത്രമാണ് പ്രൈമിൽ ഉള്ളതെന്ന് ആമസോൺ വ്യക്തമാക്കി.