Author

MALABAR BUSINESS

Browsing

വിവോ ആരാധകർ ഒന്നടക്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റായ വിവോ ടി2 പ്രോയുടെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 22നാണ് വിവോ ടി2 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുക. 22-ന് ഉച്ചയ്ക്ക് 12:00 മണിക്കാണ് ലോഞ്ച് ഇവന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ, ഫ്ലിപ്കാർട്ടിലും ഈ ഹാൻഡ്സെറ്റ് സെയിലിന് എത്തുന്നതാണ്. വിവോ ടി2 പ്രോയുടെ വില വിവരങ്ങളും, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും എന്തൊക്കെയാണ് പരിചയപ്പെടാം.

120 ഹെർട്സ് റിഫ്രഷ് റേറ്റിൽ എത്തുന്ന ഈ ഹാൻഡ്സെറ്റുകൾക്ക് കർവ്ഡ് ഡിസ്പ്ലേയാണ് വിവോ നൽകിയിരിക്കുന്നത്. മീഡിയടെക് ഡെമൻസിറ്റി 7200 എസ്ഒസി പ്രോസസറിന്റെ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. വെറും 72 എംഎം മാത്രമാണ് ഇവയുടെ തിക്നസ്.

വിവോ ടി2 പ്രോയുടെ കൃത്യമായ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 18,999 രൂപയും, 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 12,999 രൂപയും പ്രതീക്ഷിക്കാവുന്നതാണ്.

കൊച്ചി: തുടർച്ചയായി 4 ദിസവം മാറ്റമില്ലാതെയിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,600 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

കഴിഞ്ഞമാസം 21 മുതൽ സ്വർവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്.

കുറഞ്ഞ ബജറ്റിൽ നിങ്ങൾ ഒരു 5G സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അതിന് പറ്റിയ സമയമാണ്. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 17 വരെ Realme 5G സ്മാർട്ട്ഫോണുകൾക്ക് 20,000 രൂപ കിഴിവ് പറയുന്നു. ഇതിൽ എക്‌സ്‌ചേഞ്ച് ഓഫറുകളും ബാങ്ക് ഡിസ്‌ചേഞ്ചുകളും മറ്റ് ഡിസ്‌കൗണ്ടുകളും കണ്ടെത്തി. ഇത് കൂടാതെ, മറ്റ് മോഡലുകൾക്കും വിവിധ ഡിസ്കൗണ്ടുകളും ഓഫറുകളും നൽകുന്നുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ട്, ആമസോൺ, റിയൽമി ഡോട്ട് കോം എന്നിവയിൽ നിന്നും മെയിൻലൈൻ ചാനലുകളിൽ നിന്നും റിയൽമിയുടെ 5 ജി സ്മാർട്ട്ഫോൺ ഓഫർ വിലയിൽ വാങ്ങാം.

ഡിസ്കൗണ്ട് ഉള്ള സ്മാർട്ട്ഫോണുകൾ ഏതൊക്കെ?

* Realme GT2 പ്രോ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 20,000 രൂപ കിഴിവ് പറയുന്നു. ഈ ഫോൺ 2023 സെപ്റ്റംബർ 16 മുതൽ ഓഫർ വിലയിൽ ലഭ്യമാകും. 8,499 രൂപയിൽ താഴെ വിലയുള്ള ഈ 5G സ്മാർട്ട്ഫോൺ പൂജ്യം ഡൗൺലോഡ് പേയ്മെന്റിലും പൂജ്യം പലിശ നിരക്കിലും വാങ്ങാം.

* റിയൽമി നോർജോ 60 സീരീസും ഓഫർ വിലയിൽ നിങ്ങൾക്ക് ലഭിക്കും. 2000 രൂപ കിഴിവിൽ ഈ ഫോൺ വാങ്ങാം. അതിന്റെ പ്രോ വേരിയന്റിന് 2000 രൂപയുടെ കിഴിവും പറയുന്നു.

* Realme C51 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 500 രൂപയുടെ ബാങ്ക് ഓഫർ നൽകുന്നു. റിയൽമി C53 ന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റും വാങ്ങുമ്പോൾ 1000 രൂപ കിഴിവ് പറയുന്നു. 4 ജിബി രാമും 64 ജിബി സ്റ്റോറേജ് വേരിയന്റും വിലയിൽ 500 രൂപയുടെ ബാങ്ക് ഓഫർ പറയുന്നു.

* Realme C55-l 1000 രൂപയുടെ കൂപ്പൺ പറയുന്നു. Realme 11x 5G സ്മാർട്ട്ഫോണിന് 1000 രൂപയുടെ കിഴിവും നൽകുന്നുണ്ട്.

* Realme 11 5G സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 1500 രൂപ കിഴിവ് പറയുന്നു. Realme 11 Pro 5G സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 2000 രൂപ കിഴിവ് നൽകുന്നു.

* Realme 11 Pro+ 5G സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ 1000 രൂപയുടെ കൂപ്പണും 1000 രൂപയുടെ ബാങ്ക് കിഴിവും 1000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നു. ഈ രീതിയിൽ നിങ്ങൾക്ക് 3000 രൂപ വരെ മൊത്തം കിഴിവ് ലഭിക്കും.

ഉപഭോക്താക്കൾക്ക് ചെറുതും വലുതുമായ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. മികച്ച പ്ലാനുകളും ഓഫറും വാഗ്ദാനം ചെയ്താണ് ജിയോ ടെലികോം രംഗത്ത് ചുവടുറപ്പിച്ചത്. ഇതിനോടകം തന്നെ വലിയ രീതിയിലുള്ള ജനപ്രീതി നേടിയെടുക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. മാസംതോറും റീചാർജ് ചെയ്യുന്നതിനേക്കാൾ, ഏറ്റവും അനുയോജ്യമായ വാർഷിക പ്ലാനുകൾ ആണെന്നാണ് ഭൂരിഭാഗം ആളുകളുടെ അഭിപ്രായം. കൂടുതൽ ലാഭകരമായി റീചാർജ് ചെയ്യാൻ എന്തുകൊണ്ടും ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾ തന്നെയാണ് നല്ലത്. ഇത്തരത്തിൽ വാർഷിക റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കായി ജിയോ രണ്ട് മികച്ച പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

2,545 രൂപയുടെ റീചാർജ് പ്ലാൻ

ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ റീചാർജ് ചെയ്യാവുന്ന വാർഷിക പ്ലാനാണ് 2,545 രൂപയുടേത്. പ്രതിദിനം 1.5 ജിബി ഡാറ്റയും, 100 എസ്എംഎസും, അൺലിമിറ്റഡ് വോയിസ് കോളിംഗ് ആനുകൂല്യവും ലഭിക്കുന്നതാണ്. ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ എൻറർടൈൻമെന്റ് സെക്ഷനുകളിലേക്ക് ഈ പ്ലാൻ സൗജന്യ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ആകെ 504 ജിബി ഡാറ്റയാണ് ഈ പ്ലാനിനു കീഴിൽ വരിക്കാർക്ക് ലഭിക്കുക. 336 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

2,999 രൂപയുടെ റീചാർജ് പ്ലാൻ

ജിയോയുടെ ഏറ്റവും മികച്ച മറ്റൊരു വാർഷിക പ്ലാനാണ് 2,999 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ അധിക ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റയും, 100 എസ്എംഎസും, അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും ലഭിക്കുന്നതാണ്. ഒരു വർഷത്തേക്ക് ആകെ 912.5 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ പ്ലാനിലും ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് എന്നിവയിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ഒരുക്കിയിട്ടുണ്ട്. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഈ രണ്ട് വാർഷിക പ്ലാനുകളും പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുകയുള്ളൂ.

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. പലപ്പോഴും കൂടുതൽ സമയം യൂട്യൂബിൽ വീഡിയോ കണ്ടുമടുത്താൽ യൂട്യൂബ് സ്കിപ്പ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ബോറടികൾക്ക് ഇത്തവണ പുതിയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഉപഭോക്താക്കൾക്ക് ആപ്പിനുള്ളിൽ തന്നെ ഗെയിം കളിക്കാനുള്ള സംവിധാനമാണ് യൂട്യൂബ്. ആപ്പിനുള്ളിൽ തന്നെ ഗെയിമുകൾ ഇൻബിൽറ്റായി നൽകിയതിനാൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ ഗെയിമുകൾ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.

പ്ലേയബിൾ എന്ന പേരിലാണ് പുതിയ സംവിധാനത്തിന് രൂപം. യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ 15 എണ്ണം ആളുകൾ ഗെയിം സ്ട്രീമിംഗ് ഇഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നീക്കം. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് പ്ലേയബിൾ ഫീച്ചർ ലഭ്യമാകുന്നത്. ‘സ്റ്റാർ ബൗൺസ്, പോലുള്ള വീഡിയോ ഗെയിമുകൾ പരീക്ഷിക്കുക. നെറ്റ്ഫ്ലിക്സ്, ടിക്ക്ടോക്ക് തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഗെയിമിംഗ് പരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യൂട്യൂബും ഗെയിമിംഗ് മേഖലയിലേക്ക് ചുവടുകൾ ശക്തമാകുന്നത്.

ന്യൂയോർക്ക് : ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനാണു യൂണിയനിലെ ഉപഭോക്താക്കൾക്കായി പെയ്ഡ് വേർഷൻ അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകൾക്കായി പണമടയ്ക്കുന്നവർ ആപ്പുകളിൽ പരസ്യങ്ങൾ കാണില്ല. മെറ്റ ഔദ്യോഗികമായി ഈ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.

സാമൂഹികമാധ്യമങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്ന യൂണിയന്റെ നടപടികളെ നേരിടാനാണ് പെയ്ഡ് പതിപ്പുകളിലേക്ക് മെറ്റ കടക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പെയ്ഡ് പതിപ്പുകൾ പുറത്തിറക്കിയാലും നിലവിലുള്ള സൗജന്യ പതിപ്പുകളും തുടരുമെന്നാണ് വിവരം. എത്ര പണമാണ് പെയ്ഡ് പതിപ്പുകൾക്ക് നൽകേണ്ടതെന്നോ എപ്പോഴാണ് തുടങ്ങുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.

കമ്പനിയുടെ വിവരശേഖരണത്തിന് അത് പരസ്യവിതരണത്തിനും കടുത്ത നിയന്ത്രണങ്ങളാണ് യൂണിയൻ ഉപയുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്നത്. യൂറോപ്പിലെ ജിഡിപിആർ നിയമം നൽകാനുള്ള സ്വകാര്യതക്ക് സംരക്ഷണം നൽകുന്നു. സൗജന്യ സേവനമാണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇതുവരെ നൽകിയത്. ഉപഭോക്താക്കൾ കാണുന്ന പരസ്യങ്ങൾ ലഭിക്കുന്ന വിവരങ്ങളായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ ഇത് നിർത്തലാക്കുന്നതോടെ നഷ്ടം നികത്താനാണ് പണമടച്ചുള്ള പതിപ്പുകളെക്കുറിച്ച് നന്നായി ആലോചിച്ചു തുടങ്ങിയത്.

മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് അവതരിപ്പിച്ച ജനപ്രിയ ഫീച്ചറായ മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉടൻ എത്തും. ഇത് സംബന്ധിച്ച നടപടികൾക്ക് വാട്സ്ആപ്പ് തുടക്കമിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് 2.23.18.21 അപ്ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുക. ഒരു ഡിവൈസിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് മൾട്ടി അക്കൗണ്ട് ഫീച്ചർ.

ജൂണിലാണ് ഈ ഫീച്ചർ ആദ്യമായി ഉപഭോക്താക്കളിലേക്ക് വാട്സ്ആപ്പ് എത്തിച്ചത്. വാട്സ്ആപ്പ് സെറ്റിംഗ്സിൽ കയറി ഒരു വാട്സ്ആപ്പ് അക്കൗണ്ട് കൂടി അധികമായി ആഡ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അതേസമയം, വിവിധ ഡിവൈസുകളിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്ന കംപാനിയൻ മോഡിന്റെ നേർവിപരീതമായാണ് മൾട്ടി അക്കൗണ്ട് ഫീച്ചർ പ്രവർത്തിക്കുക.

ഒന്നിലധികം മൊബൈൽ നമ്പർ ഉള്ളവർക്ക് മൾട്ടി അക്കൗണ്ട് ഫീച്ചർ ഏറെ പ്രയോജനകരമാകും. ജോലിക്കും വ്യക്തിഗത ആവശ്യങ്ങൾക്കും തരംതിരിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. വരും ആഴ്ചകളിൽ തന്നെ മുഴുവൻ ഉപഭോക്താക്കളിലേക്കും മൾട്ടി അക്കൗണ്ട് ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.

ഓരോ മാസവും നിരവധി തരത്തിലുള്ള ബില്ലുകൾ അടയ്ക്കുന്നവരാണ് നമ്മളിൽ പലരും. ബില്ലുകൾ വേഗത്തിലും എളുപ്പത്തിലും അടയ്ക്കാൻ ഈ ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത്. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഫോൺ റീചാർജ്, ടിവി റീചാർജ് എന്നിങ്ങനെ നിരവധി ബില്ലുകൾ ഗൂഗിൾ മുഖാന്തരം അടയ്ക്കാറുണ്ട്. ബില്ലുകളുടെ എണ്ണം കൂടുമ്പോൾ അവ അടയ്ക്കാനുള്ള കൃത്യമായ തീയതി ഓർമ്മിക്കുക എന്നത് അൽപം പ്രയാസകരമാണ്. ഈ പ്രശ്നത്തിന് ഗൂഗിൾ പേ. വിവിധ പേയ്മെന്റുകൾ അതത് ദിവസം കൃത്യമായി അറിയിക്കുന്നതിനായി ‘പേയ്മെന്റ് റിമൈൻഡർ’ ഫീച്ചറിന് ഗൂഗിൾ പേ രൂപം നൽകി. ഈ ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യണമെന്ന് പരിചയപ്പെടാം.

ഗൂഗിൾ പേ ആപ്പിന്റെ താഴെയായി കാണുന്ന റെഗുലർ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം, പേയ്മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക. സി ഓൾ ടാപ്പ് ചെയ്ത് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കാവുന്നതാണ്. റിക്കറിംഗ് പേയ്മെന്റുകൾക്കായി വിവരങ്ങൾ രേഖപ്പെടുത്തുക. തുടർന്ന് കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കാവുന്നതാണ്. ആരംഭ തീയതി തിരഞ്ഞെടുത്തതിനു ശേഷം പേയ്മെന്റ് ഫ്രീക്വൻസി നൽകുക. തുടർന്ന് തുക പേയ്മെന്റിന്റെ പേര് തിരഞ്ഞെടുത്തശേഷം, റിമൈൻഡർ സെറ്റ് ചെയ്യാവുന്നതാണ്. ഇതോടെ, ബില്ലുകൾ അടയ്ക്കേണ്ട തീയതി എത്തിയാൽ അവയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും

ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. മികച്ച ഡിസ്‌പ്ലേയും പ്രോസസറും ഈ 5G സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ് ഫോണുകൾ ഏതൊക്കെയെന്നോ നമുക്ക് പരിശോധിക്കാം.

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, 108 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്സിജൻ ഒഎസ് 13.1ൽ പ്രവർത്തിക്കുന്നു. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. 5,000mAh ബാറ്ററിയാണുള്ളത്. 19,999 രൂപയാണ് വില.

ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള 6.6 ഇഞ്ച് LCD ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. ഡിവൈസിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഡിവൈസിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനും സൌകര്യം ലഭിക്കുന്നു. ആൻഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്‌സിലാണ് സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എം14 5ജി വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. ഈ ഡിവൈസ് 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പായ്ക്ക് ചെയ്തു വരുന്നു. iQoo Z6 Lite-ൽ 50MP പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും ഉൾപ്പെടെ പിൻവശത്ത് ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നു. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്‌ക്കുന്ന 5,000 mAh ബാറ്ററിയാണ് iQoo Z6 Lite-ന്റെ മറ്റൊരു പ്രധാന ഫീച്ചറായി വരുന്നത്. 19,999 രൂപയാണ് വില.

iQoo Z7 5GiQoo Z7 5G

ഈ മോഡൽ 6.38 ഇഞ്ച് AMOLED ഡിസ്പ്ലെയിലാണ് വരുന്നത്. 128 ബിബി ഇന്റേണൽ സ്റ്റോറേജ് തന്നെയാണ് രണ്ട് റാം വേരിയന്റുകളിലും വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള FunTouchOS 13ലാണ് ഈ മോഡൽ പ്രവർത്തിയ്ക്കുന്നത്. ഡ്യുവൽ ക്യാമറയായിട്ടാണ് ഫോണിന്റെ ക്യാമറ അറേഞ്ച് ചെയ്തിട്ടുള്ളത്. 64MP മെയിൻ ക്യാമറയും 2MP സെക്കൻഡറി ക്യാമറയും ആണ് സെറ്റ് ചെയ്തിട്ടുള്ളത്. സെൽഫികൾക്ക് പ്രാധാന്യം കൊടുക്കുന്ന ഈ മോഡൽ 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 4,500mAh ബാറ്ററിയാണ് ഈ ഫോണിന് നൽകിയിട്ടുള്ളത്. 21,990 രൂപയാണ് വില.

iQoo Z6 Lite

Qualcomm Snapdragon 4 Gen 1 SoC നൽകുന്ന ഈ സ്മാർട്ട്‌ഫോൺ Android 12-ലാണ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസ് 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പായ്ക്ക് ചെയ്തു വരുന്നു. FHD+ റെസല്യൂഷനിൽ പ്രവർത്തിക്കുന്ന 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. iQoo Z6 Lite-ൽ 50MP പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും ഉൾപ്പെടെ പിൻവശത്ത് ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 8 എംപി ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നു. 5,000 mAh ബാറ്ററിയാണ് iQoo Z6 Lite-ന്റെ മറ്റൊരു പ്രധാന ഫീച്ചറായി വരുന്നത്. 13,999 രൂപയാണ് ഇതിന്റെ വില.

Moto G51 5G

ക്ലീൻ ആൻഡ്രോയിഡ് ഒഎസ് ഉള്ള സ്മാർട്ട്‌ഫോൺ തിരയുന്ന ആളുകൾക്ക് മികച്ച ചോയിസാണ് മോട്ടോ ജി51 5ജി. ആൻഡ്രോയിഡ് 11ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. സ്നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിങ് എന്നിങ്ങനെയുള്ള ഉപയോഗങ്ങൾക്ക് മികച്ച ഫോണാണ് ഇത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5000mAh ബാറ്ററിയുമാണ് ഫോണിലുള്ളത്. 14,999 രൂപയാണ് ഈ ഫോണിന്റെ വില.

Samsung Galaxy F13 5G

സാംസങ് ഗാലക്സി എഫ്13 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,990 രൂപയാണ് വില. ഈ ഡിവൈസിൽ HD+ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 5000mAh ബാറ്ററിയാണ് സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

Poco M4 5G

ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസാണ് പോക്കോ എം4 5ജി. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 90Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 5,000mAh ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോൺ ഏഴ് 5ജി ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നു. 12,999 രൂപയാണ് പോക്കോ എം4 5ജിയുടെ വില.

Redmi Note 10T 5G

റെഡ്മി നോട്ട് 10ടി 5ജിയിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണിൽ 48-മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 10ടി 5ജിയുടെ വില 14,999 രൂപയാണ്.

ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും പ്രത്യേക സാന്നിധ്യമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഇത്തവണ 5ജി സ്മാർട്ട്ഫോൺ നിരയിലേക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുമായാണ് മോട്ടോറോള എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോട്ടോറോള ജി54 5ജി ഹാൻഡ്സെറ്റാണ് കമ്പനി വിപണിയിൽ പുറത്തിറക്കിയത്. മിഡ്നൈറ്റ് ബ്ലൂ, പേൾ ബ്ലൂ, മിന്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ എത്തുന്ന മോട്ടോറോള ജി54 5ജി ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽഇഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 7020 പ്രോസസറിന്റെ കരുത്തിലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണിത്. ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ എന്നിവ അടങ്ങിയതാണ് പിന്നിലെ ഡ്യുവൽ ക്യാമറ സജ്ജീകരണം. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോറോള ജി54 5ജി ഹാൻഡ്സെറ്റുകളുടെ ഇന്ത്യൻ വിപണി വില 15,999 രൂപയാണ്.