Author

MALABAR BUSINESS

Browsing

ബെയ്‌ജിങ്ങ്‌: 19-ാമത് ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ചൈന ആതിഥേയത്വം വഹിക്കാൻ പൂർണ്ണ സജ്ജരാണെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് വരുന്നത്. പ്രധാനവേദിയായ ഹാങ്‌ഷൗവിനും കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ നിങ്‌ബോ, വെൻഷൗ, ജിൻഹുവ, ഷാവോക്‌സിംഗ്, ഹുഷൗ എന്നീ അഞ്ച് സഹ-ഹോസ്റ്റ് നഗരങ്ങൾക്കുമിടയിൽ 350 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിനാണ് ഒരുക്കിയിരിക്കുന്നത്.

ഏഷ്യൻ ഗെയിംസ് തീമിലാണ് ഫക്സിംഗ് ഇന്റലിജന്റ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം. 578 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ എട്ട് ബോഗികളാണ് ട്രെയിനിലുള്ളത്. ഇവന്റിന്റെ പ്രധാന നിറമായ റെയിൻബോ പർപ്പിൾ ആണ് ട്രെയിനിനും നൽകിയിരിക്കുന്നത്. ഒപ്പം ഏഷ്യൻ ഗെയിംസിന്റെ ചിഹ്നങ്ങളും ഭാഗ്യമുദ്രയും സ്‌പോർട്‌സ് ചിത്രങ്ങളും ഉപയോഗിച്ച് ട്രെയിൻ അലങ്കരിച്ചിട്ടുമുണ്ട്.

പൂർണ്ണമായ 5ജി വൈഫൈ നെറ്റ്‌വർക്കും ഇന്റലിജന്റ് ഇന്ററാക്ടീവ് ടെർമിനലുകളും ഈ ട്രെയിനിൽ ലഭ്യമാണ്. വയർലെസ് സ്‌ക്രീൻ പ്രൊജക്ഷൻ, ഓപ്പറേഷൻ വിവരങ്ങൾ തുടങ്ങിയ സേവനങ്ങളും നൽകുന്നു. 90 സെന്റീമീറ്റർ വീതിയുള്ള പാസേജ് ഡോറുകൾ, ബാരിയർ ഫ്രീ ടോയ്‌ലറ്റുകൾ, വീൽചെയർ സ്റ്റോറേജ് ഏരിയകൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള ബാരിയർ ഫ്രീ ക്യാരേജുകളും ട്രെയിനിലുണ്ട്.

ട്രെയിനിൽ ഓട്ടോമാറ്റിക് എയർ പ്രഷർ, ടെമ്പറേച്ചർ അഡ്ജസ്റ്റ്മെന്റ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ വായു മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥത ഫലപ്രദമായി ഒഴിവാക്കാൻ സാധിക്കും. ട്രെയിനിന്റെ ലോക്കോമോട്ടീവ് ബയോണിക് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. അത് എയറോഡൈനാമിക് പ്രതിരോധവും ഊർജ്ജ ഉപഭോഗവും കുറയ്ക്കുകയും ചെയ്യും.

തിരുവനന്തപുരം വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവ്. 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ് സ്ട്രീം സബ്ജക്ട് ഇവയിലേതെങ്കിലും ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുളള കേന്ദ്ര/സംസ്ഥാന പ്രോജക്ടുകൾ ചെയ്തുളള കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 നും 36 നും ഇടയിൽ (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്). ഉദ്യോഗാർഥികൾ പൂർണ്ണമായ ബയോഡേറ്റ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 31 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ നാലാംനില, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ  http://www.minoritywelfare.kerala.gov.in  ലഭ്യമാണ്.

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 81 അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 26-07-2023.

വിശദ വിവരങ്ങൾ ചുവടെ:
അപേക്ഷാഫീസ്:3000

എസ് സി,എസ്ടി ക്കാർക്ക്:750

പ്രായപരിധി:50 വയസ്.

യോഗ്യത: അപേക്ഷകർക്ക് നിർദ്ദിഷ്ട വിഷയത്തിൽ Degree/ PG/ PhD, NET/ SLET/ SET എന്നിവ ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും  http://www.kau.in /http://recruit.kau.in.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്‌സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്/ആക്‌സലറി നഴ്‌സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്‌സ് തസ്തികയിലേയ്ക്കുളള യോഗ്യത.

എസ്.എസ്.എൽ.സി പാസായ ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് പരിഗണിയ്ക്കുക. 45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി. താൽപര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവർത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0483 27382872, 7736568215.

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ 24ന് രാവിലെ 10ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340.

പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തതിനെ തുടർന്നുള്ള സംശയങ്ങൾക്ക് വ്യക്തത ആദായ നികുതി വകുപ്പ്. ആധാറും പണവും ബന്ധിപ്പിച്ചില്ലെങ്കിൽ, പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായതിന് പാൻ നിഷ്ക്രിയമായി എന്ന് അർത്ഥമില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

റിപ്പോർട്ടുകൾ പ്രകാരം, പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നത് കണക്കാക്കാതെ തന്നെ നികുതി ദായകൻ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും. എന്നാൽ, റീഫണ്ട് അനുവദിക്കുകയില്ല. കൂടാതെ, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരിൽ നിന്ന് ഉയർന്ന നിരക്കിൽ ടിഡിഎസും ടിസിഎസും ഈടാക്കുന്നതാണ്. പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നതുമായി ബന്ധപ്പെട്ട പ്രവാസികൾ, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ വംശജർ എന്നിവരും വിവിധ തരത്തിലുള്ള ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇവരുടെ ചോദ്യങ്ങൾക്കും ആദായ നികുതി വകുപ്പ് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ പ്രോസസിംഗ് ഫീസ് ഇനത്തിൽ പുതിയ മാറ്റങ്ങളാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാത്തരം ഭവന വായ്പകളുടെയും പ്രോസസിംഗ് ഫീസ് 50 ശതമാനം മുതൽ 100 ശതമാനം വരെ ഒഴിവാക്കാനാണ് എസ്ബിഐയുടെ തീരുമാനം. അതേസമയം, ഓഗസ്റ്റ് 31 വരെ മാത്രമാണ് ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

റെഗുലർ ഭവന വായ്പകൾ, എൻആർഐ വായ്പകൾ, പ്രിവിലേജ് വായ്പകൾ തുടങ്ങി എല്ലാത്തരം ഭവന വായ്പകൾ എടുക്കാൻ പോകുന്നവർക്കും ഇവയുടെ പ്രയോജനം ലഭിക്കുന്നതാണ്. ഇതോടെ, ഭവന വായ്പകൾക്കും, ടോപ്പ് അപ്പ് ലോണുകൾക്കും ഏറ്റവും കുറഞ്ഞത് 2,000 രൂപയും പരമാവധി 5,000 രൂപയും പ്രോസസിംഗ് ഫീസ് ഇനത്തിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടാതെ, ഇവയ്ക്കുള്ള ജിഎസ്ടിയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പെട്ടെന്ന് ലഭിക്കുന്ന ഇൻസ്റ്റന്റ് ഹോം ടോപ്പ് അപ്പുകൾക്കും, വീട് പണയത്തിന് നൽകലിനും ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

ഭവന വായ്പ എടുക്കുമ്പോൾ ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ, മൂല്യനിർണയം, ചില ഫീസുകൾ തുടങ്ങിയ ചെലവുകൾക്കായുള്ള തുക വായ്പ എടുക്കുന്ന വ്യക്തി നൽകേണ്ടിവരും. ഇവയാണ് പ്രോസസിംഗ് ഫീസ്. വായ്പയുടെ സ്വഭാവം, ബാങ്ക് എന്നിവയെ ആശ്രയിച്ച് പ്രോസസിംഗ് ഫീസിന്റെ തുകയും വ്യത്യാസപ്പെടുന്നതാണ്.

സാംസങ്ങിനെ പിന്നിലാക്കി സ്മാർട്ട്ഫോൺ വിൽപ്പന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ഷാവോമി. ആമസോണും ഫ്ലിപ്കാർട്ടും വഴിയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ വിൽപ്പന കൂടുതലായി നടക്കുന്നത്. സ്മാർട്ട് ഫോണുകളുടെ 44 ശതമാനം വിൽപ്പനയും ഓൺലൈൻ വഴിയാണ് നടക്കുന്നത്. എന്നാൽ ഓഫ് ലൈൻ വിൽപ്പന പ്രധാനമാണെന്ന് ഷാവോമി വിശ്വസിക്കുന്നു.

കൂടുതൽ വിപണിവിഹിതമുള്ള എതിരാളികൾ ഓഫ് ലൈൻ മാർക്കറ്റുകളിലാണെന്ന് ഷാവോമി ഇന്ത്യാ മേധാവി ബി മുരളികൃഷ്ണൻ പറഞ്ഞു. ഈ വർഷത്തെ ഷാവോമിയുടെ ഇന്ത്യയിലെ വിൽപ്പനയുടെ 34 ശതമാനം റീട്ടെയിൽ സ്റ്റോറുകളിൽ നിന്നാണ്. ഷാവോമി അതിൻ്റെ സ്റ്റോർ ശൃംഖല നിലവിലുള്ള 18,000 ത്തിലും കൂടുതലായി വികസിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സ്റ്റോർ പ്രമോട്ടർമാരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കര്‍ണാടകയില്‍ 8800 കോടിയുടെ സപ്ലിമെന്ററി പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയിട്ട് തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍. ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ ഫോണുകളുടെയും ഇലക്ട്രിക് ഗാഡ്ജറ്റുകളുടെയും നിര്‍മാതാക്കളാണ് ഫോക്‌സ്‌കോണ്‍.

8800 കോടിയുടെ നിക്ഷേപത്തിലൂടെ 14000 ത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കാനാവുമെന്ന് കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഫോക്‌സ്‌കോണ്‍ പ്രതിനിധികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി.

കമ്പനി മുന്നോട്ടുവെച്ച നിലവിലുള്ള നിര്‍ദേശമനുസരിച്ച് ഫോണുകള്‍ക്കായി സ്‌ക്രീന്‍, പുറംചട്ട തുടങ്ങിയവ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ ഉപവിഭാഗമായ നിര്‍മ്മാണ യൂണിറ്റായ ഫി (Fii) കര്‍ണാടകയില്‍ നിന്ന് ഉല്‍പാദനം ആരംഭിക്കും.

പദ്ധതിക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുംകൂറിലുള്ള ജപ്പാനിസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപം നൂറ് ഏക്കര്‍ സ്ഥലം പദ്ധതിക്കായി ഒരുക്കും.

മുന്‍പ് ഫോക്‌സ്‌കോണും ഇന്ത്യന്‍ കമ്പനിയായ വേദാന്തയും ചേര്‍ന്ന് ഇന്ത്യയില്‍ സെമി കണ്ടക്ടറുകള്‍ നിര്‍മ്മിക്കുമെന്ന് 2022 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ സംരംഭത്തില്‍ നിന്ന് ഫോക്സ്‌കോണ്‍ പിന്മാറുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു.

സാംസങ് ഗാലക്സി എം04
6,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എം04 സ്മാർട്ട്ഫോണിൽ മീഡിയടെക് ഹെലിയോ പി35 പ്രോസസർ, 13 എംപി +2 എംപി ക്യാമറ സെറ്റപ്പ്, 6.5-ഇഞ്ച് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുണ്ട്.

റെഡ്മി എ2
5,699 രൂപ വിലയുള്ള റെഡ്മി എ2 സ്മാർട്ട്ഫോണിൽ മീഡിയടെക് ഹെലിയോ ജി36 പ്രോസസർ, HD+ ഡിസ്പ്ലേ, 8 എംപി പിൻ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 5000mAh ബാറ്ററി എന്നീ സവിശേഷതകളുണ്ട്.

റിയൽമി നാർസോ 50ഐ
6,299 രൂപ വിലയുള്ള റിയൽമി നാർസോ 50ഐയിലെ സവിശേഷതകൾ, 6.5 ഇഞ്ച് ഡിസ്പ്ലെ, 8 എംപി പ്രൈമറി ക്യാമറ, 5000 mAh ബാറ്ററി എന്നിവയാണ്.

നോക്കിയ സി12
5,699 രൂപ വിലയുള്ള നോക്കിയ സി12 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് ഗോ എഡിഷൻ, 2 ജിബി റാം + 2 ജിബി വെർച്വൽ റാം, ഒക്ടാ കോർ പ്രോസസർ, 6.3 ഇഞ്ച് HD+ ഡിസ്പ്ലേ എന്നീ സവിശേഷതകളുണ്ട്.