Author

MALABAR BUSINESS

Browsing

കേരളത്തില്‍ നിന്നു ജർമനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്‍റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ക്ക് ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.

ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്സിങ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായവർക്ക് മൂന്നു വർഷം പ്രവൃത്തിപരിചയം നിർബന്ധമാണ്. ബിഎസ്‌സി നഴ്സിങ്, പോസ്റ്റ് ബിഎസ്‌സി നഴ്സിങ് നേടിയവർക്ക് എക്സ്പീരിയൻസ് നിർബന്ധമല്ല.

മലയാളികളായ/കേരളീയരായ നഴ്സുമാര്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹത. ഉയര്‍ന്ന പ്രായപരിധി 39 വയസ്. 1985 ജനുവരി 1 ന് മുമ്പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ആദ്യ ഘട്ടങ്ങളിലേതുപോലെ നാലാം ഘട്ടത്തിലും 300 നഴ്സുമാര്‍ക്കാണ് അവസരം. 2023 സെപ്റ്റംബറിലായിരിക്കും ഇന്‍റര്‍വ്യൂ.

അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും  http://www.norkaroots.orghttp://www.nifl.norkaroots.org  എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.

തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിശീലനം 2023 ഡിസംബറിൽ ആരംഭിക്കും. ജർമന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജർമനിയില്‍ നിയമനത്തിനുശേഷം ജർമന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനവും ലഭിക്കും.

നോര്‍ക്ക റൂട്ട്സും ജർമന്‍ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടുക.

ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല അ​പ​ക​ട​ക​ര​മാ​യി കു​തി​ച്ചു​യ​രു​ന്ന​തി​നാ​ല്‍ രാ​ജ്യ​ത്തെ മു​ഖ്യ പ​ലി​ശ നി​ര​ക്ക് ന​ട​പ്പു​വ​ര്‍ഷം കു​റ​യാ​ന്‍ സാ​ധ്യ​ത മ​ങ്ങു​ന്നു. ആ​ഗോ​ള മേ​ഖ​ല​യി​ലെ ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കി​ട​യി​ലും ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗം മി​ക​ച്ച വ​ള​ര്‍ച്ച നേ​ടു​ന്ന​തി​നാ​ല്‍ നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടാ​ണ് റി​സ​ര്‍വ് ബാ​ങ്ക് ഗ​വ​ര്‍ണ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ കാ​ര​ണം രാ​ജ്യ​ത്തെ വി​വി​ധ കാ​ര്‍ഷി​ക മേ​ഖ​ല​ക​ളി​ല്‍ ഉ​ത്പാ​ദ​ന ഇ​ടി​വു​ണ്ടാ​യ​തും ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യും കാ​ര​ണം പ​ച്ച​ക്ക​റി​ക​ള്‍, പ​ഴം, മ​ത്സ്യം, മാം​സം എ​ന്നി​വ​യു​ടെ വി​ല അ​സാ​ധാ​ര​ണ​മാ​യി ഉ​യ​രു​ന്ന​താ​ണ് കേ​ന്ദ്ര ബാ​ങ്കി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ലി​ശ കു​റ​ച്ചാ​ല്‍ രാ​ജ്യം അ​തി​രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍ഷം ഫെ​ബ്രു​വ​രി മു​ത​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല മാ​നം മു​ട്ടെ ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് റി​സ​ര്‍വ് ബാ​ങ്ക് തു​ട​ര്‍ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​പ​ണി​യി​ലെ പ​ണ​ല​ഭ്യ​ത കു​റ​ച്ച് ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം വ​രു​ത്താ​നാ​ണ് റി​സ​ര്‍വ് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം മേ​യ് മാ​സ​ത്തി​നു ശേ​ഷം ആ​റു ത​വ​ണ​യാ​യി മു​ഖ്യ നി​ര​ക്കാ​യ റി​പ്പോ 2.5 ശ​ത​മാ​ന​മാ​ണ് റി​സ​ര്‍വ് ബാ​ങ്ക് ഉ​യ​ര്‍ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ഭ​വ​ന, വാ​ഹ​ന, വ്യ​ക്തി​ഗ​ത, കോ​ര്‍പ്പ​റേ​റ്റ് വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് ബാ​ങ്കു​ക​ള്‍ മൂ​ന്ന് മു​ത​ല്‍ നാ​ല് ശ​ത​മാ​നം വ​രെ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

ഇ​ത്ര​യേ​റെ പ​ലി​ശ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടും വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി കാ​ര്യ​മാ​യി കു​റ​യാ​ത്ത​തി​നാ​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന വാ​യ്പാ പ​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റ​മു​ണ്ടാ​വാ​ന്‍ ഇ​ട​യി​ല്ലെ​ന്ന് ബാ​ങ്കി​ങ് രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് കു​ത്ത​നെ കൂ​ടി​യ​തി​നാ​ല്‍ രാ​ജ്യ​ത്തെ ബാ​ങ്കി​ങ് മേ​ഖ​ല ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. സാ​മ്പ​ത്തി​ക മേ​ഖ​ല മാ​ന്ദ്യ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തി​നൊ​പ്പം വാ​യ്പാ ആ​വ​ശ്യ​ങ്ങ​ള്‍ കു​റ​ഞ്ഞ​തും നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ഉ​യ​ര്‍ന്ന പ​ലി​ശ ന​ല്‍കേ​ണ്ടി വ​രു​ന്ന​തും ബാ​ങ്കു​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് ബാ​ങ്കി​ങ് മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

നി​ല​വി​ല്‍ പ​ല ബാ​ങ്കു​ക​ളും ദീ​ര്‍ഘ​കാ​ല​യ​ള​വു​ക​ളി​ലെ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ഏ​ഴ് മു​ത​ല്‍ 8.1 ശ​ത​മാ​നം വ​രെ പ​ലി​ശ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഈ ​വ​ര്‍ഷം ജൂ​ണി​ന് ശേ​ഷം റി​പ്പോ നി​ക്ഷേ​പ​ങ്ങ​ളു​ടെ കാ​ലാ​വ​ധി വ​ലി​യ തോ​തി​ല്‍ ക​ഴി​യു​ന്ന​തി​നാ​ലും നി​കു​തി​യി​ന​ത്തി​ല്‍ വ​ലി​യ തു​ക സ​ര്‍ക്കാ​രി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​ഴു​കാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ലും വി​പ​ണി​യി​ലെ പ​ണ ല​ഭ്യ​ത കു​ത്ത​നെ കു​റ​യാ​ന്‍ ഇ​ട​യു​ണ്ടെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നാ​ല്‍ വീ​ണ്ടും റി​പ്പോ നി​ര​ക്ക് ഉ​യ​ര്‍ത്തി​യാ​ല്‍ രാ​ജ്യ​ത്തെ വ്യാ​വ​സാ​യി​ക, സേ​വ​ന മേ​ഖ​ല​ക​ള്‍ ക​ടു​ത്ത മാ​ന്ദ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

വി​ല​ക്ക​യ​റ്റം പൂ​ര്‍ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​ത്ത​തി​നാ​ല്‍ ഡി​സം​ബ​റി​ന് മു​ന്‍പ് പ​ലി​ശ നി​ര​ക്കി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് ഇ​ള​വ് വ​രു​ത്താ​നി​ട​യി​ല്ലെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

ഇന്ത്യൻ വിപണിയിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ മൊത്ത വ്യാപാരത്തിൽ 2 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 1,59,418 യൂണിറ്റ് വാഹനങ്ങളാണ് ഡീലർമാർക്ക് വിതരണം ചെയ്തിരിക്കുന്നത്. അതേസമയം, 2022 ജൂണിൽ 1,55,857 വാഹനങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്.

ഇത്തവണ മാരുതി സുസുക്കിയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും മുന്നേറിയിട്ടുണ്ട്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 8 ശതമാനമാണ് വളർച്ച കൈവരിച്ചത്. അതേസമയം, ആൾട്ടോ, എസ്-പ്രസോ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്ന മിനികാർ വിഭാഗത്തിലെ വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ജൂണിലെ 14,442 യൂണിറ്റുകളെ അപേക്ഷിച്ച് 14,054 യൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിക, തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ വൻ നേട്ടം കൈവരിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ വാഹനങ്ങളുടെ വിൽപ്പന ഇരട്ടിയിലധികമാണ് ഉയർന്നിരിക്കുന്നത്.

രാജ്യത്ത് തിരഞ്ഞെടുത്ത മോഡൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. വിവിധ മോഡലുകൾക്ക് 0.6 ശതമാനം മുതൽ വില വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ, വൈദ്യുത വാഹനങ്ങൾക്കും വില ഉയരും. ജൂലൈ 17 മുതലാണ് വില വർദ്ധനവ് പ്രാബല്യത്തിലാകുക. മുൻകാലങ്ങളിൽ ഉൽപ്പാദന ചെലവിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ വില വർദ്ധനവ്.

ജൂലൈ 16 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും, ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങളെയും വില വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വർഷം മൂന്നാം തവണയാണ് ടാറ്റാ മോട്ടോഴ്സ് വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. ജനുവരിയിൽ 1.2 ശതമാനവും, ഏപ്രിലിൽ 0.6 ശതമാനവും വില വർദ്ധിപ്പിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 2,26,245 വാഹനങ്ങളാണ് വിറ്റഴിച്ചത്. ജൂൺ മാസത്തിൽ മാത്രം ആഭ്യന്തര വിൽപ്പന 80,383 യൂണിറ്റായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 79,606 വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്.

ബെംഗളുരു: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഐടി സേവന ദാതാക്കളായ വിപ്രോ ലിമിറ്റഡ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബി​ഗ് ഡാറ്റ, അനലിറ്റിക്സ് സൊലൂഷ്യനുകൾ എന്നിവയുടെ വിപുലീകരണത്തിനും പുതിയ ​ഗവേഷണത്തിനുമുള്ള നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എക്സ്ചേ‍ഞ്ച് ഫയലിം​ഗിൽ പറയുന്നു. എഐയുടെ പ്രയോ​ഗത്തിലൂടെ ഉൽപാദനക്ഷമതയുടെയും വാണിജ്യ അവസരങ്ങളുടെയും ഒരു യു​ഗമാണ് വിപ്രോ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം ചലിക്കുന്ന ഒരു മേഖലയാണ്, പ്രത്യേകിച്ച് ജനറേറ്റീവ് എഐയുടെ വരവോടെ എല്ലാ വ്യവസായങ്ങൾക്കും ഒരു അടിസ്ഥാനപരമായ മാറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതിയ ബിസിനസ്സ് മോഡലുകൾ, പുതിയ പ്രവർത്തന രീതികൾ, പുതിയ വെല്ലുവിളികൾ എന്നിവയും’. വിപ്രോ സിഇഒയും മാനേജിംഗ് ഡയറക്‌ടറുമായ തിയറി ഡെലാപോർട്ടെ പറഞ്ഞു.

അടുത്ത 12 മാസത്തിനുള്ളിൽ രണ്ടര ലക്ഷം ജീവനക്കാർക്ക് എഐയുടെ അടിസ്ഥാനകാര്യങ്ങളിലും ഉത്തരവാദിത്തപരമായ ഉപയോ​ഗത്തിലും പരിശീലനം നൽകുമെന്ന് വിപ്രോ അറിയിച്ചു. 25,000 എഞ്ചിനീയർമാരെ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളിൽ പരിശീലിപ്പിച്ച് സാക്ഷ്യപത്രം നൽകുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് വിപ്രോയുടെയും പ്രഖ്യാപനം.

രാജ്യത്തെ ചില്ലറ മേഖലയിലെ പണപ്പെരുപ്പം 4.81 ശതമാനത്തിലേക്ക് ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്നാണ് പണപ്പെരുപ്പം ഉയർന്നത് എന്ന് ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ നിലവിലെ പണപ്പെരുപ്പ നിലവാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ലക്ഷ്യ പരിധിയായ ആറ് ശതമാനത്തിൽ താഴെയാണ് എന്നത് ശ്രദ്ധേയമാണ്.

മെയ് മാസത്തിൽ, ഉപഭോക്തൃ വില സൂചിക (സിപിഐ) 4.25 ശതമാനത്തിൽ നിന്ന് 4.31 ശതമാനമായി ഉയർന്നിരുന്നു. 2022 ഇത് ഏഴായിരുന്നു. കഴിഞ്ഞ മാർച്ചിൽ 5.66 ശതമാനമായിരുന്നു ഉയർന്ന സിപിഐ.

മെയ് മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം 5.2 ശതമാനമായി ഉയർന്നു. വ്യാവസായിക ഉൽപ്പാദന സൂചികയുടെ (ഐഐപി) ഫാക്ടറി ഉൽപ്പാദനം 202 മെയ് മാസത്തിൽ 19.7 ശതമാനം വളർച്ച.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 മെയ് മാസത്തിൽ ഉൽപ്പാദന മേഖലയുടെ വളർച്ച 5.7 ശതമാനമായി. 2023 മെയ് മാസത്തിൽ ഖനന ഉൽപ്പാദനം 6.4 ശതമാനം ഉയർന്നപ്പോൾ വൈദ്യുതി ഉൽപ്പാദനം 0.9 ശതമാനം വർദ്ധിച്ചു

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി എത്തുകയാണ് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്. ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ, ഇന്ത്യൻ വിപണിയിൽ നിന്നും ബോയിംഗിന് ഒരു ബില്യൺ കൂടുതൽ വാർഷിക സ്രോതസ് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോയിങ്ങിന്റെ പുതിയ നീക്കം. ബോയിംഗ് ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതോടെ ഐറോസ്പേസ് വ്യവസായത്തിന് നാഴികക്കല്ലായി മാറുകയാണ്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വളരുന്ന വ്യോമയാന വിപണിയായതിനാൽ ബോയിംഗിന് പിന്നാലെ എയർബസും രാജ്യത്ത് ചുവടുറപ്പിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ 24 മാസത്തിനിടെ ഒരു ബില്യൺ ഡോളറിന്റെ അധിക കരാറുകളിലാണ് ഇന്ത്യൻ കമ്പനികൾ ഒപ്പുവെച്ചിരിക്കുന്നത്. പാരീസ് എയർ ഷോയിൽ 290 വിമാനങ്ങൾക്കായി എയർ ഇന്ത്യ ഓർഡർ നൽകിയത് ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിന് സൂചനയാണെന്നാണ് ബോയിംഗിന്റെ വിലയിരുത്തൽ.

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ക​യ​റ്റു​മ​തി സ്ഥി​ര​ത​യോ​ടെ മെ​ച്ച​പ്പെ​ടു​ന്ന​തും അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ​ന്‍ വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്ത് രൂ​പ​യി​ല്‍ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ വി​ദേ​ശ ബാ​ങ്കു​ക​ള്‍ ഒ​രു​ങ്ങു​ന്നു. നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​മെ​രി​ക്ക​യി​ലെ ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് തു​ട​ര്‍ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യ​തോ​ടെ ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ള്‍ക്കെ​തി​രേ ഡോ​ള​ര്‍ അ​സാ​ധാ​ര​ണ​മാ​യി ശ​ക്തി പ്രാ​പി​ച്ചി​രു​ന്നു.

ഇ​തോ​ടെ മൂ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ നി​ക്ഷേ​പ ശേ​ഖ​ര​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​തി​നാ​ലാ​ണ് പ​ല ബാ​ങ്കു​ക​ളും ബ​ദ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ തേ​ടു​ന്ന​ത്. ശ്രീ​ല​ങ്ക, റ​ഷ്യ, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ​ല ബാ​ങ്കു​ക​ളും നി​ല​വി​ല്‍ രൂ​പ ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബം​ഗ്ലാ​ദേ​ശ്, ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി ഇ​ട​പാ​ടു​ക​ള്‍ രൂ​പ​യി​ല്‍ സെ​റ്റി​ല്‍മെ​ന്‍റ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ലു​ള്ള അ​മി​ത ആ​ശ്ര​യ​ത്വം കു​റ​യ്ക്കാ​നും വി​ദേ​ശ വ്യാ​പാ​രം കൂ​ടു​ത​ല്‍ ലാ​ഭ​ക്ഷ​മ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ബം​ഗ്ലാ​ദേ​ശി​ലെ ര​ണ്ട് പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ രൂ​പ​യി​ലു​ള​ള സെ​റ്റി​ല്‍മെ​ന്‍റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ക​ട​ന്നി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് സ​ര്‍ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സോ​നാ​ലി ബാ​ങ്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ഈ​സ്റ്റേ​ണ്‍ ബാ​ങ്കു​മാ​ണ് രൂ​പ​യി​ല​ധി​ഷ്ഠി​ത​മാ​യ വി​ദേ​ശ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര ബാ​ങ്കു​ക​ളാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ, ഐ​സി​ഐ​ഐ​സി​ഐ ബാ​ങ്ക് എ​ന്നി​വ​യി​ല്‍ സോ​നാ​ലി ബാ​ങ്ക് രൂ​പ​യി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് രാ​ജ്യാ​ന്ത​ര വ്യാ​പാ​ര​ത്തി​ല്‍ ഡോ​ള​റി​നു പ​ക​രം രൂ​പ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ ലാ​ഭ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ട​പാ​ടു​ക​ളു​ടെ സ​ങ്കീ​ര്‍ണ​ത കു​റ​യ്ക്കാ​നും ക​ഴി​യു​മെ​ന്ന് സോ​നാ​ലി ബാ​ങ്കി​ന്‍റെ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ പ​റ​യു​ന്നു.

ബം​ഗ്ലാ​ദേ​ശ് നി​ല​വി​ല്‍ പ്ര​തി​വ​ര്‍ഷം 1400 കോ​ടി ഡോ​ള​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന​ത്. ഡോ​ള​റി​ന്‍റെ മൂ​ല്യ​വ​ർ​ധ​ന കാ​ര​ണം ജൂ​ലൈ ആ​ദ്യ വാ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​ദേ​ശ നാ​ണ​യ ശേ​ഖ​രം 3100 കോ​ടി ഡോ​ള​റാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു. മ​ലേ​ഷ്യ​യു​മാ​യും രൂ​പ​യി​ല്‍ വ്യാ​പാ​ര സെ​റ്റി​ല്‍മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ക്ക് ഇ​ന്ത്യ​യി​ലെ ബാ​ങ്കു​ക​ള്‍ തു​ട​ക്ക​മി​ട്ടു​ണ്ട്. ആ​ഗോ​ള നാ​ണ​യ​മാ​യി ഇ​ന്ത്യ​ന്‍ രൂ​പ​യെ മാ​റ്റാ​നു​ള്ള റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ സാ​വ​ധാ​ന​ത്തി​ല്‍ വി​ജ​യി​ക്കു​ക​യാ​ണെ​ന്ന് ധ​ന​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

വി​യ​റ്റ്നാ​മി​ലെ ഹോ​ചി​മി​ന്‍ സി​റ്റി​ക്കും കൊ​ച്ചി​ക്കും ഇ​ട​യി​ല്‍ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് വി​യ​റ്റ്ജെ​റ്റ്. 2023 ഓ​ഗ​സ്റ്റ് 12ന് ​സ​ര്‍വീ​സ് ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​നും വി​യ​റ്റ്നാ​മി​നും ഇ​ട​യി​ലു​ള്ള ആ​ദ്യ​ത്തെ നേ​രി​ട്ടു​ള്ള വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​യും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ്.

ഈ ​റൂ​ട്ടി​ന് 2023 ഓ​ഗ​സ്റ്റ് 12ന് ​തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ വി​യ​റ്റ്ജെ​റ്റി​ന് ഇ​ന്ത്യ​യ്ക്കും വി​യ​റ്റ്നാ​മി​നും ഇ​ട​യി​ല്‍ ആ​ഴ്ച​യി​ല്‍ 32 വി​മാ​ന​ങ്ങ​ള്‍ വ​രെ​യെ​ന്ന വി​ധ​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ല​യി​ലെ​ത്താ​നാ​വും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​രം, സാ​മ്പ​ത്തി​ക-​വ്യാ​പാ​ര ബ​ന്ധ​ങ്ങ​ള്‍, ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​തു സ​ഹാ​യ​ക​മാ​കും

കൊ​ച്ചി​യെ​യും ഹോ​ചി​മി​ന്‍ സി​റ്റി​യെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള റൂ​ട്ടി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക, വ്യാ​പാ​ര, വി​നോ​ദ സ​ഞ്ചാ​ര സ​ഹ​ക​ര​ണ​ങ്ങ​ള്‍ക്കും വി​യ​റ്റ്നാ​മി​നും ദ​ക്ഷി​ണേ​ന്ത്യ​യ്ക്കും ഇ​ട​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്കും പു​തി​യ പ്രേ​ര​ക​ശ​ക്തി​യാ​കു​മെ​ന്ന് ഇ​ന്ത്യ​യി​ലെ വി​യ​റ്റ്നാം അം​ബാ​സി​ഡ​ര്‍ ന്യൂ​യെ​ന്‍ ത​ങ് ഹാ​യ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യ്ക്കും വി​യ​റ്റ്നാ​മി​നും ഇ​ട​യി​ലു​ള്ള യാ​ത്രാ​ബ​ന്ധ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ കൊ​ച്ചി​ക്കും ഹോ​ചി​മി​ന്‍ സി​റ്റി​ക്കും ഇ​ട​യി​ല്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തി​വാ​രം നാ​ലു വി​മാ​ന​ങ്ങ​ളാ​വും ഉ​ണ്ടാ​കു​ക. കൊ​ച്ചി​യി​ല്‍ നി​ന്നു പ്രാ​ദേ​ശി​ക സ​മ​യം 23.50ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​ന ഹോ​ചി​മി​ന്‍ സി​റ്റി​യി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം 06.40നാ​കും എ​ത്തി​ച്ചേ​രു​ക. തി​രി​ച്ചു​ള്ള വി​മാ​ന​ങ്ങ​ള്‍ ഹോ​ചി​മി​ന്‍ സി​റ്റി​യി​ല്‍ നി​ന്നു പ്രാ​ദേ​ശി​ക സ​മ​യം 19.20ന് ​പു​റ​പ്പെ​ട്ട് കൊ​ച്ചി​യി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം 22.50ന് ​എ​ത്തി​ച്ചേ​രും. ഇ​തി​നു പു​റ​മെ ഇ​ന്ത്യ​ക്കാ​ര്‍ക്ക് മും​ബൈ, ന്യൂ​ഡ​ല്‍ഹി, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു ഹാ​നോ​യി, ഹോ​ചി​മി​ന്‍ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​യ​റ്റ്ജെ​റ്റ് വി​മാ​ന​ങ്ങ​ളി​ലും വി​യ​റ്റ്നാ​മി​ലേ​ക്കു പോ​കാം.

യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് രാജ്യത്ത് പണമിടപാടിൽ തീർത്ത വിപ്ലവം വളരെ വലുതാണ്. പോക്കറ്റിൽ കാശും നിറച്ച് നടന്നിരുന്ന തലമുറയിൽ നിന്ന് മൊബൈൽ ഫോണിലെ ഒറ്റ ക്ലിക്കിൽ ഇടപാട് നടത്തുന്ന കാലത്താണ് യുപിഐ വിപ്ലവം.

യുപിഐ വഴിയുള്ള ഡിജിറ്റൽ റീട്ടെയിൽ പേയ്‌മെന്റുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50 ശതമാനം വർധനവാണ് ഉണ്ടായത്. വളർച്ചയിൽഎല്ലാ വികസിത സമ്പദ്‌വ്യവസ്ഥകളെയും ഇന്ത്യ മറിടകടന്നു. യുപിഐ ഇടപാട് വർധിച്ചതോടെ കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ പ്രചാരവും രാജ്യത്ത് കുറഞ്ഞു.

ചെറിയ ഇടപാട് മുതല്‍ വലിയ ഇടപാടുകള്‍ക്ക് വരെ യുപിഐ ഉപയോഗിക്കുന്നവരാണെങ്കിൽ യുപിഐ ഇടപാട് പരിധി എത്രയാണെന്ന് അറിയേണ്ടതുണ്ട്. യുപിഐയുടെ നിയന്ത്രണാധികാരിയായ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഇടപാടിന് പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം ബാങ്കുകളും പണം അയക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് അവരുടെതായ പരിധിയുണ്ട്. ഓരോ യുപിഐ ആപ്പിനും അവരുടേതായ പരിധിയുമുണ്ട്.

എൻപിസിഐ ഇടപാട് പരിധി
യുപിഐ ഇടപാടുകള്‍ക്ക് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന പരിധി 1 ലക്ഷം രൂപയാണ്. ഓരോ ഇടപാടിനും ഒരു ലക്ഷം രൂപ വരെയാണ് ഇടപാട് പരിധി. ക്യാപിറ്റൽ മാർക്കറ്റുകൾ, കളക്ഷനുകൾ, ഇൻഷുറൻസ്, വിദേശ ഇൻവാർഡ് റെമിറ്റൻസ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളിലെ ഇടപാടുകൾക്ക് 2 ലക്ഷം വരെ ഇടപാട് നടത്താം.

പ്രാരംഭ ഓഹരി വില്പന (ഐപിഒ) റീട്ടെയിൽ ഡയറക്ട് സ്കീം എന്നിവയ്ക്ക് ഓരോ ഇടപാടിനും പരിധി 5 ലക്ഷം രൂപ വരെയാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് സൗകര്യാര്‍ഥം വ്യത്യസ്ത പരിധി നിശ്ചയിച്ചിട്ടുണ്ട്

ബാങ്കുകളുടെ പരിധി
എസ്ബിഐ അക്കൗണ്ട് ഉടമകളാണെങ്കില്‍ ദിവസത്തില്‍ യുപിഐ പരിധി 1 ലക്ഷം രൂപ തന്നെയാണ്. അതേസമയം ഒരു ഇടപാടില്‍ 25,000 രൂപ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. 1 ലക്ഷം രൂപ അയക്കാനാണെങ്കില്‍ 4 തവണ ഇടപാട് നടത്തണം. എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഇടപാട് പരിധി 1 ലക്ഷം രൂപയാണ്. ആദ്യമായി യുപിഐ ഉപയോഗിക്കുമ്പോള്‍, യുപിഐ ആരംഭിച്ച് 24 മണിക്കൂറുിനുള്ളില്‍ 5,000 രൂപ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. ഐപിഒ അപേക്ഷയ്ക്കുള്ള ഇടപാടാണെങ്കില്‍ ബാങ്ക് 5 ലക്ഷം രൂപ വരെ യുപിഐ വഴി അനുവദിക്കും.

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കും 1 ലക്ഷം രൂപയുടെ ഇടപാട് നടത്താം. ഇടപാട് ആരംഭിച്ച് 24 മണിക്കൂരിനുള്ളില്‍ പരമാവധി 10 ഇടപാട് മാത്രമെ നടത്താന്‍ സാധിക്കുകയുള്ളൂ. ബാങ്ക് ഓഫ് ബറോയില്‍ ദിവസത്തിലെ ഇടപാട് പരിധി 50,000 രൂപയും ഒരു ഇടപാടിൽ ചെലവാക്കാൻ സാധിക്കുന്ന തുക 25,000 രൂപയുമാണ്. ഇതേ പരിധിയാണ് പഞ്ചാബ് നാഷണൽ ബാങ്കിലും. കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ പരമാവധി 1 ലക്ഷം രൂപ വരെ ഇടപാട് ദിവസത്തിൽ അനുവദിക്കുന്നുണ്ട്.

യുപിഐ ആപ്പുകളുടെ പരിധി എല്ലാ യുപിഐ ആപ്പുകളിലും ദിവസം 10 തവണയില്‍ കൂടുതല്‍ പണം അയയ്ക്കാന്‍ സാധിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പണ പരിധിക്ക് പുറമേ പ്രതിദിന ഇടപാട് പരിധിയാണിത്. പേടിഎം, ആമസോണ്‍ പേ എന്നിവ പ്രതിദിനം 10 ഇടപാടുകളും ഒരു ലക്ഷം രൂപയുടെ പ്രതിദിന പരിധിയും നിശ്ചിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകളെ ആശ്രയിച്ച് ഈ പരിധികള്‍ വ്യത്യാസപ്പെടാം.​ഗൂ​ഗിൾ പേ ഉപഭോക്താക്കളാകുമ്പോൾ, 2,000 രൂപയിൽ കൂടുതൽ തുകയുടെ പണം അഭ്യര്‍ത്ഥന (Money Request) പ്രതിദിന ഇടപാട് പരിധി അതോടെ അവസാനിക്കും. ആമസോണ്‍ പേ ഉപയോ​ഗിക്കുന്നവ യുപിഐ ഉപഭോക്താക്കള്‍ക്ക് ആദ്യ 24 മണിക്കൂറിനുള്ളില്‍ 2000 രൂപയുടെ ഇടപാടുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ.