Author

MALABAR BUSINESS

Browsing

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ “Regional Cum Facilitation Centre For Sustainable Development of Medicinal Plants” (Southern Region) ൽ ഒരു മാർക്കറ്റിങ് മാനേജരുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾക്ക്:  http://www.kfri.res.in

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

വനിതാ ശിശുവികസന വകുപ്പ് തലത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണില്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

സോഷ്യല്‍ വര്‍ക്കിലോ മറ്റ് സാമൂഹിക ശാസ്ത്ര വിഷയങ്ങളിലുള്ള ബിരുദത്തോടൊപ്പം, പരിശീലന ഗവേഷണ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും അപേക്ഷകര്‍ക്കുണ്ടാകണം. പ്രതിമാസ വേതനം 33,000 രൂപ. 18നും 40നും വയസിനിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകള്‍ ഡയറക്ടര്‍, വനിതാ ശിശുക്ഷേമ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറ്ക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തില്‍ ലഭിക്കണം.

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471 2322410.

കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും.

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നോളജി/ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 675 രൂപയാണ് ദിവസവേതനം. താത്പര്യമുള്ളവർ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2665479, 9447900128.

ഇടുക്കി ഗവ.മെഡിക്കല്‍ കോളേജില്‍ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോ ബയോളജി, പത്തോളജി, ഫാര്‍മക്കോളജി, അനസ്തേഷ്യോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി, പള്‍മണറി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, ഒ ആന്റ് ജി, സൈക്യാട്രി, പീഡിയാട്രിക്സ്, ഡെര്‍മറ്റോളജി, റേഡിയോ ഡൈഗനോസിസ്, ഓര്‍ത്തോപീഡിക്സ്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും

പ്രതിഫലം 70000 രൂപയായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസലും(എസ്.എസ്.എല്‍.സി, പ്ലസ് ടു, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, പി.ജി മാര്‍ക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന്‍/കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം ഇടുക്കി ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിനായി ജൂണ്‍ 1 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233076.

ഇന്ത്യൻ നേവി അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023: ഇന്ത്യൻ നേവിയിൽ പ്രതിരോധ വകുപ്പിൽ ജോലി നേടാം. ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം / യോജന ഇപ്പോൾ അഗ്നിവീർ (എസ്എസ്ആർ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അഗ്നിവീർ (എസ്എസ്ആർ) പോസ്റ്റുകളിലായി മൊത്തം 1365 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. . ഈ ജോലിക്ക് ഓൺലൈൻ ആയി 2023 മേയ് 29 മുതൽ 2023 വരെ 15 വരെ അപേക്ഷിക്കാം.

ഇന്ത്യൻ നേവി അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023 ഏറ്റവും പുതിയത്

അറിയിപ്പ് വിശദാംശങ്ങൾ
ഓർഗനൈസേഷന്റെ പേര് ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം / യോജന

ജോലി തരം
കേന്ദ്ര ഗവ

റിക്രൂട്ട്മെന്റ് തരം
നേരിട്ടുള്ള റിക്രൂട്ട്മെന്റ്

Advt No
davp/10701/0001/2223

പോസ്റ്റിന്റെ പേര്
അഗ്നിവീർ (എസ്എസ്ആർ)

ആകെ ഒഴിവ്
1365

ഇന്ത്യയിലുടനീളമുള്ള ജോലി സ്ഥലം

ശമ്പളം
30,000 – 40,000 രൂപ

മോഡ് ഓൺലൈനായി പ്രയോഗിക്കുക

അപേക്ഷ 2023 മെയ് 29-ന് ആരംഭിക്കുന്നു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
15 ജൂൺ 2023

ഔദ്യോഗിക വെബ്സൈറ്റ്
https://agnipathvayu.cdac.in/AV/

പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംഹിത, സംസ്‌കൃത ആൻഡ് സിദ്ധാന്ത, മെഡിക്കല്‍ ഓഫീസര്‍( വിഷ ), സോയില്‍ സര്‍വ്വേ ഓഫീസര്‍ / റിസര്‍ച്ച് അസിസ്റ്റന്റ് / കാര്‍ട്ടോഗ്രാഫര്‍ / ടെക്‌നിക്കല്‍ അസിസ്റ്റന്റ്, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ലൈബ്രറേറിയന്‍ ഗ്രേഡ് III, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (തസ്തികമാറ്റം മുഖേന) ,സ്റ്റിവാർഡ്, പാർട്ട്‌ I (ജനറൽ കാറ്റഗറി )അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, പാർട്ട്‌ II(സൊസൈറ്റി കാറ്റഗറി ) അഗ്രികൾച്ചറൽ ഓഫീസർ, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍.

ജനറല്‍ റിക്രൂട്ട്‌മെന്റ് – ജില്ലാതലം:എല്‍പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മാധ്യമം). സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് മാത്രം ), ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് II (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടികജാതി/പട്ടികവര്‍ഗ്ഗം). സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം; ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് (പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം). എന്‍ സി എ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം:മൂന്നാം എന്‍.സി.എ വിജ്ഞാപനം: – ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, ഒന്നാം എന്‍.സി.എ വിജ്ഞാപനം: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ അക്കൗണ്ടന്റ്, കാഷ്യര്‍ /ക്ലര്‍ക്ക് കം -അക്കൗണ്ടന്റ് / II ഗ്രേഡ് അസിസ്റ്റന്റ്.

എന്‍.സിഎ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മാധ്യമം), ഫീമെയില്‍ വാര്‍ഡന്‍. ആറാം എന്‍.സി.എ വിജ്ഞാപനം: പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍(അറബിക് ). പത്താം എന്‍. സി.എ വിജ്ഞാപനം:പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്). രണ്ടാം എന്‍.സി.എ വിജ്ഞാപനം: കുക്ക്. രണ്ടാം എന്‍.സി.എ വിജ്ഞാപനം: ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് (വിമുക്തഭടന്മാര്‍ മാത്രം). രണ്ടാം എന്‍.സി.എ വിജ്ഞാപനം പാര്‍ട്ട്-രണ്ട് (സൊസൈറ്റി ക്വോട്ട )ഡ്രൈവര്‍. ഒന്നാം എന്‍.സി.എ വിജ്ഞാപനം പാര്‍ട്ട് -II പ്യൂണ്‍/ വാച്ച്മാന്‍.

അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 മെയ് 31 അർധരാത്രി 12 മണി വരെ. വിജ്ഞാപനം 29.04.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ  http://www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസൃതമായല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ ISRO യിൽ ജോലി നേടാൻ അവസരം. സതീഷ് ധവാൻ സ്‌പേസ് സെന്റർ, ശ്രീഹരിക്കോട്ട (SDSC SHAR) ഇപ്പോൾ ടെക്‌നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ‘എ’, ടെക്‌നീഷ്യൻ – ബി & ഡ്രാഫ്റ്റ്‌സ്മാൻ-ബി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌, ITI, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് ടെക്‌നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ‘A’, ടെക്നീഷ്യൻ – B & Draughtsman-B പോസ്റ്റുകളിലായി മൊത്തം 94 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി 2023 4 വരെ അപേക്ഷിക്കാം. വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

സ്ഥാപനത്തിന്റെ പേര്
സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട (SDSC SHAR)

ജോലി തരം
കേന്ദ്ര ഗവ

റിക്രൂട്ട്മെന്റ് തരം
നേരിട്ടുള്ള റിക്രൂട്ട്മെന്റ്

Advt No
SDSC SHAR/RMT/02/2023

തസ്തികയുടെ പേര്
ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ‘എ’, ടെക്നീഷ്യൻ – ബി & ഡ്രാഫ്റ്റ്സ്മാൻ-ബി

ആകെ ഒഴിവ്
94

ഇന്ത്യയിലുടനീളമുള്ള ജോലി സ്ഥലം

ശമ്പളം
63,758/-

മോഡ് ഓൺലൈനായി പ്രയോഗിക്കുക

അപേക്ഷ
2023 ഏപ്രിൽ 26-ന് ആരംഭിക്കുന്നു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
2023 ജൂൺ 4

ഔദ്യോഗിക വെബ്സൈറ്റ്
https://apps.shar.gov.in/

എൽ. ബി. എസ്. സെൻറ്റർ ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിൽ ബി. ടെക് സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി മേയ് 31. ഫോൺ: 9895983656, 9995595456, 9495904240, 9605209257, വെബ്സൈറ്റ്:  http://www.lbt.ac.in

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Postal Department ഇപ്പോള്‍ Gramin Dak Sevaks (GDS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പോസ്റ്റ് മാന്‍ , പോസ്റ്റ്‌ മാസ്റ്റര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 12828 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ വിവിധ പോസ്റ്റ്‌ ഒഫീസുകളിലായി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 22 മുതല്‍ 2023 ജൂണ്‍ 11 വരെ അപേക്ഷിക്കാം.

India Post GDS Recruitment 2023 Latest Notification Details

Organization Name 
Indian Postal Department

Job Type
Central Govt

Recruitment Type
Direct Recruitment

Advt No
NOTIFICATIONNO:No.17-31/2023-G

Post Name
Gramin Dak Sevaks (GDS) [Branch Postmaster (BPM)/Assistant Branch Postmaster (ABPM)

Total Vacancy
12828

Job Location
All Over India

Salary
Rs.12,000 – 24,470/-

Apply Mode
Online

Application Start
22nd May 2023

Last date for submission of application
11th June 2023

Official website
https://indiapostgdsonline.gov.in/