Author

MALABAR BUSINESS

Browsing

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അഴുത ബോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റല്‍ വണ്ടിപ്പെരിയാറിലേക്ക് വനിതകളായ വാര്‍ഡന്‍, കുക്ക് (2 ഒഴിവ് ),വാച്ച് വുമന്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി മെയ് 25 വ്യാഴാഴ്ച രാവിലെ 10 ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.

വാച്ച് വുമന്‍, വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. പ്രായ പരിധി 55 വയസില്‍ താഴെ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗര്‍ഥികള്‍ മെയ് 25 ന് രാവിലെ 10.00 ന് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറില്‍ ഉള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികാജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം), പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കും.

മെക്കാനിക്കൽ ട്രെയ്നേഴ്‌സ്,അസിസ്റ്റന്റ് മെക്കാനിക്സ്,

ടെലികോളേഴ്‌സ്, ഫീൽഡ് കൺസൾട്ടന്റ് എന്നിങ്ങനെ നിരവധി തസ്തികയിൽ ജോലി ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ്‌ 24 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് 0484 2422452, 2427494 ബന്ധപെടുക.

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലാർക്ക് കൺഡാട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേയ് 22 ന് അഞ്ചിനകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒരു ഒഴിവുണ്ട്. ശമ്പളം 21175.

ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡാറ്റാ പ്രിപ്പറേഷൻ, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് യോഗ്യത. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കൂറയാത്ത പ്രവൃത്തിപരിചയം. B.Ed/DLEd യോഗ്യത എന്നിവ അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.ടി – 5 വർഷം). അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഓഫീസ്, സമഗ്രശിക്ഷ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ – 695036. ഫോൺ: 0471-2455590, 2455591.

വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ അവസരം. Staff Selection Commission (SSC) ഇപ്പോള്‍ Lower Division Clerk (LDC)/ Junior Secretariat Assistant (JSA), Data Entry Operator (DEO) and Data Entry Operator (Grade A) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഉള്ളവര്‍ക്ക് Lower Division Clerk (LDC)/ Junior Secretariat Assistant (JSA), Data Entry Operator (DEO) and Data Entry Operator (Grade A) പോസ്റ്റുകളിലായി മൊത്തം 1600 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 9 മുതല്‍ 2023 ജൂണ്‍ 8 വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

അറിയിപ്പ് വിശദാംശങ്ങൾ

സംഘടനയുടെ പേര്
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

ജോലിയുടെ രീതി
കേന്ദ്ര ഗവ

റിക്രൂട്ട്മെന്റ് തരം
നേരിട്ടുള്ള റിക്രൂട്ട്മെന്റ്

അഡ്വ. നം
F. നമ്പർ HQ-PPI03/11/2023-PP_1

പോസ്റ്റിന്റെ പേര്
ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി)/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡിഇഒ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഗ്രേഡ് എ)

ആകെ ഒഴിവ്
1600

ജോലി സ്ഥലം
ഇന്ത്യ മുഴുവൻ

ശമ്പളം
25,500 -81,100 രൂപ

മോഡ് പ്രയോഗിക്കുക
ഓൺലൈൻ

ആപ്ലിക്കേഷൻ ആരംഭം
9 മെയ് 2023

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
8 ജൂൺ 2023

ഔദ്യോഗിക വെബ്സൈറ്റ്
https://ssc.nic.in/

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പൊതുമേഖലാ കമ്പനിയായ NLC India യില്‍ ‍ ജോലിക്ക് അവസരം. NLC India Limited ഇപ്പോള്‍ Male Nursing Assistant, Female Nursing Assistant, Maternity Assistant, Panchakarma (Ayurveda) Assistant, Radiographer, Lab Technician, Dialysis Technician, Emergency Care Technician, Physiotherapist, Nurses തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Male Nursing Assistant, Female Nursing Assistant, Maternity Assistant, Panchakarma (Ayurveda) Assistant, Radiographer, Lab Technician, Dialysis Technician, Emergency Care Technician, Physiotherapist, Nurses പോസ്റ് മൊത്തം 103 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 12 മുതല്‍ 2023 ജൂണ്‍ 1 വരെ അപേക്ഷിക്കാം.

അറിയിപ്പ് വിശദാംശങ്ങൾ

സംഘടനയുടെ പേര്
NLC ഇന്ത്യ ലിമിറ്റഡ്

ജോലിയുടെ രീതി
കേന്ദ്ര ഗവ

റിക്രൂട്ട്മെന്റ് തരം
താൽക്കാലിക റിക്രൂട്ട്‌മെന്റ്

അഡ്വ. നം
അഡ്വ.നം. 03/2023

പോസ്റ്റിന്റെ പേര്
പുരുഷ നഴ്‌സിംഗ് അസിസ്റ്റന്റ്, വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ്, മെറ്റേണിറ്റി അസിസ്റ്റന്റ്, പഞ്ചകർമ (ആയുർവേദം) അസിസ്റ്റന്റ്, റേഡിയോഗ്രാഫർ, ലാബ് ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, എമർജൻസി കെയർ ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നഴ്‌സുമാർ

ആകെ ഒഴിവ്
103

ജോലി സ്ഥലം
ഇന്ത്യ മുഴുവൻ

ശമ്പളം രൂപ
25,000 -36,000/-

മോഡ് പ്രയോഗിക്കുക
ഓൺലൈൻ

ആപ്ലിക്കേഷൻ ആരംഭം
12 മെയ് 2023

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
2023 ജൂൺ 1

ഔദ്യോഗിക വെബ്സൈറ്റ്
https://www.nlcindia.in/

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റിസര്‍വ് ബാങ്കില്‍ ജോലി നേടാന്‍ അവസരം. Reserve Bank of India (RBI) ഇപ്പോള്‍ Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR, Officers in Grade ‘B’(DR)- DSIM തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Officers in Grade ‘B’(DR)- General, Officers in Grade ‘B’(DR)- DEPR, Officers in Grade ‘B’(DR)- DSIM പോസ്റ്റുകളിലായി മൊത്തം 291 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 9 മുതല്‍ 2023 ജൂണ്‍ 9 വരെ അപേക്ഷിക്കാം.

ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.  https://www.rbi.org.in/

അറിയിപ്പ് വിശദാംശങ്ങൾ
സംഘടനയുടെ പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)

ജോലിയുടെ രീതി കേന്ദ്ര ഗവ

റിക്രൂട്ട്മെന്റ് തരം നേരിട്ടുള്ള റിക്രൂട്ട്മെന്റ്

അഡ്വ. നം പരസ്യം നമ്പർ 3A /2023-24

പോസ്റ്റിന്റെ പേര് ഗ്രേഡ് ‘ബി’ (ഡിആർ)- ജനറൽ, ഓഫീസർമാർ ഗ്രേഡ് ‘ബി’ (ഡിആർ)- ഡിഇപിആർ, ഗ്രേഡ് ‘ബി’ (ഡിആർ)- ഡിഎസ്ഐഎം എന്നിവയിലെ ഉദ്യോഗസ്ഥർ

ആകെ ഒഴിവ് 291

ജോലി സ്ഥലം ഇന്ത്യ മുഴുവൻ

ശമ്പളം Rs.55,200 -99,750/-

മോഡ് പ്രയോഗിക്കുക ഓൺലൈൻ

ആപ്ലിക്കേഷൻ ആരംഭം 9 മെയ് 2023

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 9 ജൂൺ 2023

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്:  http://www.trida.kerala.gov.in.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളജുകളിലേക്ക് (പുതിയ കോളജുകൾ ഉൾപ്പെടെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷം പ്രവർത്തിപരിചയം വേണം. ഇതിൽ കുറഞ്ഞത് 10 വർഷം കോളജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. എം.ഫിൽ (നഴ്‌സിംഗ്) / പി.എച്ച്.ഡി (നഴ്‌സിംഗ്) / പബ്ലിക്കേഷൻ അഭികാമ്യം. നഴ്‌സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. പ്രായപരിധി – വിരമിച്ച അധ്യാപകർ 64 വയസ് വരെയും മറ്റുള്ളവർ 60 വയസ് വരെയും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ  http://www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി സിമെറ്റിന്റെ വെബ് സൈറ്റിലുള്ള (www.simet.kerala.gov.in, www.simet.in) SB Collect മുഖേനയോ, സിമെറ്റിന്റെ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടയ്ക്കുകയോ ചെയ്യാം. ഫീസ് അടച്ച രേഖകൾ, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം അയയ്ക്കണം.

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്വയം തൊഴിൽ (50,000 00- 500,000.00 വരെ), പെൺകുട്ടികളുടെ വിവാഹം ( 2,00,000 വരെ ) വിദ്യാഭ്യാസം, സ്വയംതൊഴിലിനുള്ള വാഹന വായ്പ വിവിധ വാഹനങ്ങൾ (10,00,000 വരെ), ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കുള്ള കാർ
വായ്പ), (700,000/വരെ), ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് ഉള്ള വ്യക്തിഗത 200,000വരെ) വിദേശ തൊഴിൽ വായ്പ (200,000 വരെ) തുടങ്ങിയ വായ്പാ പദ്ധതികളിലേയ്ക്ക് എറണാകുളം ജില്ലയിലെ 18 നും 55 നും ഇടയിൽ (വിവാഹ വായ്പ ഒഴികെ) പ്രായമുള്ള പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 3,50,000) (വിവാഹ വായ്പ ഒഴികെ) രൂപയിൽ കവിയാത്തവർ ആയിരിക്കണം. വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു പ്രായ പരിധി 65 വയസ്സും കുടുംബ വാർഷിക വരുമാന പരിധി 3,00,000 രൂപയുമാണ്. വായ്പകൾക്ക് കേരള സർക്കാർ ഉദ്യോഗസ്ഥ ജാമ്യമോ ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ ലഭിക്കും, 350,000 വരെ) 4 സെന്റിൽ കുറയാത്ത വസ്തു ജാമ്യമോ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. (ബ്ലോക്കിൽ നിന്നും കിട്ടിയ വസ്തു സ്വയം തൊഴിൽ വായ്പ ഭവന പുനരുദ്ധാരണം എന്നിവയിൽ ഉൾപെടുത്താൻ കഴിയില്ല) ഫോൺ 0484 2302663.,-9400068507

എറണാകുളം ഗവ ലോ കോളേജിൽ 2023-24 അധ്യായന വർഷത്തിൽ 2023 നാളെ ഒന്നു മുതൽ 2024 മാർച്ച് 31 വരെ ഒരു കാലയളവിലേക്ക് സൈബർ സ്റ്റേഷനിലേക്ക് ഡാറ്റാ എൻട്രി ജോലികൾ വരെ താത്കാലിക അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമാണ്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിംഗ് പരിഞ്ജാനം, ഡാറ്റാ എൻട്രി ഓപ്പറേറ്ററായി പ്രവൃത്തി പരിചയം, ഫോട്ടോകോപ്പി എടുക്കുക എന്നിവ അറിഞ്ഞിരിക്കണം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ മെയ് 30-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.