Author

MALABAR BUSINESS

Browsing

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ വന്ന മൃഗപരിപാലകൻ എന്ന തസ്തികയിൽ കരാറടിസ്ഥാനത്തിൽ വിവിധ വിഭാഗത്തിൽ 8 ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 22 ന് മുൻപ് അതാതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .

യോഗ്യത:

1. എഴുത്തും വായനയും അറിഞ്ഞിരിക്കണം.

2. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് / നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് .

3. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, മൂന്നാര്‍ മോഡല്‍ റസിഡല്‍ഷ്യല്‍ സ്‌കൂളിലും 2023-24 വര്‍ഷം ഉണ്ടായേക്കാവുന്ന വാര്‍ഡന്‍, വാച്ച്മാന്‍, കുക്ക്, പി.ടി.എസ്. എഫ്.ടി.എസ്, സെക്യൂരിറ്റി, ആയ എന്നീ തസ്തികളില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 18 ന് രാവിലെ 11 മുതല്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും. ഹോസ്റ്റലുകളില്‍ താമസിച്ച് ജോലിയെടുക്കാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പങ്കെടുക്കാം. ദേവികുളം താലൂക്കില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന വേതനം ലഭിക്കും. താല്‍പര്യമുള്ള 45 വയസ് കവിയാത്തവര്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം നേടിയിട്ടുണ്ട്.

പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 19-ന് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഭരണഘടനാ നിർമ്മാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രൊജക്ടിലേക്ക് നിശ്ചിത ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുളളവരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുളള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തിരഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും.

അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റിന്റെ വെബ്സൈറ്റിൽ  http://www.niyamasabha.org  ( ലഭ്യം. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മേൽവിലാസത്തിൽ തപാൽ മാർഗം നേരിട്ടോ മേയ് 31-ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭിക്കും. വിശദവിവരങ്ങൾക്ക്

ഫോൺ  04712512499 _ /04712512019

ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്‌, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ്  [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: http://www.odepc.kerala.gov.in

ഫോൺ: 0471-2329440/41/42/43/45.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

പ്രഥമദൃഷ്ടിയിൽ ഒട്ടും തന്നെ പരസ്പര ബന്ധമില്ലാത്ത രണ്ട് കാര്യങ്ങളാണ് ഹൈവേകളുടെ വികസനവും ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ തൊഴിലവസരങ്ങളും. എന്നാൽ വരും കാലത്ത് രാജ്യത്തെമ്പാടും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ പോകുന്ന മേഖലകളായി ഇവ രണ്ടും മാറും. വേഗത്തിൽ സഞ്ചരിക്കുവാൻ ഉതകുന്ന റോഡുകളും വേഗതയാർന്ന ഇൻറ്റർനെറ്റ് സേവനവും ഒരു രാജ്യത്തിനെ വികസനത്തിലേക്ക് നയിക്കുന്ന രണ്ട് സുപ്രധാന ഘടകങ്ങളാണ്. അതുകൊണ്ടായിരിക്കാം പണ്ട് അമേരിക്കൻ പ്രസിഡൻറ്റ് ജോൺ എഫ് കെന്നഡി പറഞ്ഞത്, അമേരിക്ക സമ്പന്ന രാഷ്ട്രം ആയതുകൊണ്ടല്ല അമേരിക്കയിലെമ്പാടും അതിവേഗത്തിൽ സഞ്ചരിക്കാവുന്ന വീതിയേറിയ റോഡുകൾ ഉണ്ടായത്, മറിച്ചു നല്ല റോഡുകൾ ഉണ്ടായതുകൊണ്ടാണ് അമേരിക്ക ഒരു സമ്പന്ന രാഷ്ട്രം ആയതെന്ന്.

നാഷണൽ ഹൈവേ നിർമ്മാണത്തിനൊപ്പം അതിവേഗത്തിൽ വികസിച്ച് വരുന്ന ഒരു മേഖലയാണ് രാജ്യവ്യാപകമായുള്ള ടെലികമ്മ്യൂണിക്കേഷനു വേണ്ടിയുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിന്റെ നിർമ്മാണവും. വീതിയേറിയ എക്സ്പ്രസ്സ്‌ ഹൈവേകൾ, നാഷണൽ ഹൈവേകൾ, സ്റ്റേറ്റ് ഹൈവേകൾ എന്നിവ നിർമ്മിക്കുന്നതിനോടൊപ്പം അവയുടെ വശങ്ങളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുവാനുള്ള ഡക്റ്റുകളും, അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കാറുണ്ട്. ഹൈവേകളുടെ വശങ്ങളിലായി കേബിൾ ട്രഞ്ചുകൾ സ്ഥാപിച്ചു അതിലൂടെയാണ് അതീവ വേഗതയിലുള്ള വാർത്താവിനിമയം സാധ്യമാക്കുന്ന ഓപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഹൈവേകളിൽ വരും കാലങ്ങളിൽ കേബിളുകളുടെ മെയിൻറ്റെനെൻസ് ചെയ്യുവാൻ പ്രയാസം ഉണ്ടാവുകയില്ല. പുതിയ കേബിളുകൾ സ്ഥാപിക്കുവാനായി ടാർ ചെയ്ത റോഡുകൾ കിലോമീറ്ററുകളോളം വെട്ടിപൊളിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ സാരമായി തന്നെ ബാധിക്കാറുമുണ്ട്. ഇനി ഹൈവേകളുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡക്റ്റുകൾ വഴിയാണ് കേബിൾ ലേയിങ് വർക്കുകൾ നടക്കുക. അങ്ങനെ വരുമ്പോൾ മെയിൻറ്റെനെൻസിനായി റോഡ് വെട്ടി പൊളിക്കേണ്ട ആവിശ്യം വരുന്നില്ല.

ഇപ്പോൾ കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡ് നിന്നും തെക്കേ അറ്റമായ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ ചുരുങ്ങിയത് പതിനഞ്ചു മണിക്കൂറെങ്കിലും വേണ്ടിവരും. ഏകദേശം 500 കിലോമീറ്റർ ദൂരമാണ് ഈ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ളത്. ഇതേ ദൂരമുള്ള ബാംഗ്ലൂർ – ഹൈദരാബാദ് യാത്ര വെറും ഒൻപത് മണിക്കൂർ കൊണ്ട് പൂർത്തിയാക്കുവാൻ സാധിക്കും. വീതിയേറിയ ഹൈവേകളുടെ അഭാവമാണ് കേരളത്തിന്റെ വികസനത്തിന് തടസമാകുന്നത്. ഇത് പരിഹരിക്കാനായാണ് ഒട്ടനവധി ഹൈവേകളുടെ നിർമ്മാണ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടക്കം കുറിച്ചിരിക്കുന്നത്. 140 കിലോ മീറ്റർ ദൈർഘ്യമുള്ള തിരുവനന്തപുരം – ചേർത്തല ഹൈവേ, കാസർഗോഡ് ഹൈവേ, മാഹീ ബൈപാസ് തുടങ്ങിയ ഹൈവേകളുടെ നിർമ്മാണ പദ്ധതികൾ ഇപ്പോൾ അതിവേഗത്തിൽ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം – കാസർഗോഡ് ആറുവരി പാത അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്. അതുകൊണ്ട് തന്നെ കേബിൾ ഡക്റ്റുകളും, ട്രഞ്ചുകളും സ്ഥാപിച്ചുകൊണ്ട് ഏറ്റവും നൂതനമായ രീതിയിലാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിവരുന്നത്. ഇത്തരം കേബിൾ ട്രെഞ്ചിലൂടെയാണ് ജിയോ, ടാറ്റാ ടെലികോം, എയർടെൽ, വൊഡാഫോൺ, വീ.ഐ തുടങ്ങിയ രാജ്യ വ്യാപകമായി ടെലികോം സംവിധാനങ്ങൾ ഒരുക്കുന്ന കമ്പനികൾ അവരുടെ കേബിൾ ശൃംഖലകൾ സ്ഥാപിക്കുന്നത്. കെ.ഫോൺ, ഏഷ്യാനെറ്റ്, ലോക്കൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവർ ടെലിഫോൺ പോസ്റ്റുകളിലൂടെയും ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കുകൾ സ്ഥാപിച്ചുവരുന്നു. രാജ്യമെമ്പാടും ദ്രുതഗതിയിലുള്ള റോഡ് വികസനമാണ് നടക്കുന്നത്, അതിനാൽ സമീപകാലത്തുതന്നെ ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യന്മാർക്ക് വളരെയധികം തൊഴിലവസരങ്ങൾ ഉണ്ടാകും. ഇത് നിലവിലുള്ള ഓപ്ടിക്കൽ ഫൈബർ ടെക്‌നീഷ്യന്മാരുടെ ശമ്പളവർധനവിന് കാരണമാകുകയും ചെയ്യും.

ഇന്ത്യൻ റയിൽവെയുടെ ഉപസ്ഥാപനമായ റെയിൽവയർ ഇന്ത്യയിലുടനീളം റെയിൽ പാളങ്ങൾക്കു സമാന്തരമായി 59,458 കിലോമീറ്ററോളം ഹൈ സ്പീഡ് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡ് രാജ്യവ്യാപകമായി 53,200 കിലോമീറ്റർ ദൈർഖ്യത്തിൽ തങ്ങളുടെ ഹൈ വോൾട്ടെജ് ട്രാൻസ്മിഷൻ ടവറുകളിലൂടെ OPGW അല്ലെങ്കിൽ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ എന്ന രീതിയിലൂടെ കേബിൾ നെറ്റ്വർക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. സാധാരണയായി വളരെ ഉയരമുള്ള 110 KV – 440 KV ടവറുകളിൽ ഇടിമിന്നൽ ഏൽക്കുവാതിരിക്കുവാനായി സ്ഥാപിക്കുന്ന മിന്നൽ രക്ഷാചാലകമായി ഉപയോഗിക്കുന്ന കമ്പികൾക്കുള്ളിലൂടെ ഓപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്ന രീതിയാണിത്. നിലവിലുള്ള ടവറുകളിലൂടെ കേബിൾ സ്ഥാപിക്കുവാനാകുന്നതിനാൽ മറ്റു മാർഗങ്ങളെ അപേക്ഷിച്ചു ഈ രീതിയിൽ ഓപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ചിലവുകൾ വളരെയധികം കുറക്കുവാനാകും. മണ്ണിനടിയിലൂടെയുള്ള കേബിൾ ടക്റ്റുകളിലൂടെയും, പോസ്റ്റുകളിലൂടെയും, കടലിനടിയിലൂടെയുമൊക്കെ ഒപ്റ്റിക്കൽ കേബിളുകൾ സ്ഥാപിച്ചുവരുന്നുണ്ട്. ലോകത്തുള്ള എല്ലാ വികസിതരാജ്യങ്ങളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളാൽ പരസ്പര ബന്ധിതമാണ്, ഈ കാരണങ്ങൾ കൊണ്ട് തന്നെ വരും കാലത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്ന മേഖലയായി ഒപ്റ്റിക്കൽ ഫൈബർ മേഖല മാറും. ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ ട്രെയിനിങ് നേടിയ ഒരു തുടക്കക്കാരനുപോലും പ്രതിമാസം 15000 രുപക്ക്‌ മുകളിൽ ശമ്പളം ലഭിക്കുന്നുണ്ട്. സൂപ്പർവൈസർ തലത്തിലേക്ക് എത്തിയാൽ ശമ്പളം 35000 രുപാ വരെ എത്തും.

ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE). ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പ് നൽകുന്നുണ്ട്. എസ്.എസ്.എൽ.സി മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ച വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് ചേരാവുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് പഠനാന്തരം പ്ളേസ്സ്മെൻറ്റ് ലഭിച്ചതിന് ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടക്കുവാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.  http://www.iasetraining.org അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക   http://wa.me/+918943301833

വിവിധ തരത്തിലുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അബദ്ധം, പല തരത്തിലുള്ള ചതിക്കുഴികളും ഇത്തരം പ്ലാറ്റ്ഫോമുകളിൽ ഒളിഞ്ഞിരിക്കാറുണ്ട്. ഇത്തവണ വാട്സ്ആപ്പ് ലക്ഷ്യമിട്ടാണ് തട്ടിപ്പ് വീരന്മാർ എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ആളുകൾക്ക് കോൾ ലഭിക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഇന്റർനാഷണൽ കോളുകളായതിനാൽ, കോളിന്റെ ഉത്ഭവം ഏത് രാജ്യത്തും നിന്നാണെന്നതിൽ അവ്യക്തത തുടരുന്നുണ്ട്.

പ്രധാനമായും ഏതോപ്യ (+251), ഇൻഡോനേഷ്യ (+62), മലേഷ്യ (+60), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് കോളുകൾ ലഭിക്കുന്നത്. ഇതിലൂടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെയുള്ളവ തട്ടിപ്പുകാർക്ക് സ്വന്തമാക്കാൻ കഴിയുന്നതാണ്. അരുത്,
ഇത്തരം അജ്ഞാത കോളുകളോട് പ്രതികരിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ ആരംഭിക്കുന്നത്. വിശ്വസനീയമായ രീതിയിൽ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ച ശേഷം തട്ടിപ്പിന്റെ വലയിലേക്ക് വീഴുന്നതാണ് ഇവരുടെ രീതി.

അസാധാരണമാം വിധം അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഇന്ന് കേരളീയർ ജീവിക്കുന്നത്. ഇന്നുവരെ കേട്ടിട്ടില്ലാത്ത വിവിധ തരം പനികൾ, ജീവിതശൈലീ രോഗങ്ങൾ, യുവാക്കളുടെയും കുട്ടികളുടെയും പോലും ജീവനെടുക്കുന്ന മാരക രോഗങ്ങൾ അങ്ങനെ പോകുന്നു. എന്തിനും ഏതിനും അലോപ്പതി മാത്രമേ ഉപയോഗിക്കാവൂ എന്ന പിടിവാശിയുമായി ഐഎംഎയുമുണ്ട് മറുവശത്ത്.

ഈ സാഹചര്യത്തിലാണ് യാതൊരു ഗുണനിലവാരവുമില്ലാത്ത അലോപ്പതി മരുന്നുകൾ കാരുണ്യ ഫാർമസികളടക്കമുള്ളവയിൽ വന്തോതിൽ വിറ്റഴിയുന്നത്. ജീവൻ രക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പോലും കേരളം വന്ജാഗ്രതക്കുറവാണ് കാണിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ളത് 30,500 മെഡിക്കൽ സ്റ്റോറുകളാണ്. എല്ലാ മാസവും എല്ലാ മെഡിക്കൽ സ്റ്റോറുകളിലും മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പാക്കണം എന്നൊക്കെ നിയമമുണ്ടെങ്കിലും ഇതെല്ലാം നടപ്പാക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിനില്ല. ആകെയുള്ളത് 50ൽ താഴെ ഉദ്യോഗസ്ഥർ മാത്രം-അവർ പരിശോധിക്കേണ്ടത് 30,500 മെഡിക്കൽ സ്റ്റോറുകൾ!

2022ൽ ഈ ഉദ്യോഗസ്ഥർക്ക് ആകെ പരിശോധന നടത്താനായത് 200 മെഡിക്കൽ സ്റ്റോറുകളിൽ. എന്നിട്ടും അറുപതോളം കാലാവധി കഴിഞ്ഞ മരുന്നുകൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതു കൊണ്ടു മാത്രം കേടായ മരുന്നുകളും ഉണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ഒഴുകിയെത്തുന്ന മരുന്നുകൾ യാതൊരു ഗുണനിലവാരവും ഉറപ്പ് വരുത്താതെ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും നിറയുന്നതിനു കാരണവും വേണ്ടത്ര ഉദ്യോഗസ്ഥ പരിശോധനയ്ക്ക് ഇല്ലാത്തതാണ്.

അടുത്തു തന്നെ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉപയോഗം കൊണ്ട് ഒരു വലിയ മരുന്ന് ദുരന്തം തന്നെ കേരളത്തെ കാത്തിരിപ്പുണ്ട് എന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന മരുന്നു ദുരന്തത്തെപ്പറ്റി പലതവണ സർക്കാരിനും ആരോഗ്യ വകുപ്പിനും ഡ്രഗ്സ് കൺട്രോളർ വിഭാഗവും വിജിലൻസും മാറി മാറി അറിയിപ്പ് നൽകിയിട്ടും ഇത്ര വലിയ അനാസ്ഥ ഒരു ജനതയുടെ ആരോഗ്യത്തിനെതിരേയുണ്ടോ?തൊഴിൽ രഹിതരേറെയുള്ളപ്പോഴും ഇത്തരം മേഖലകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് ആരാണെന്ന് സർക്കാർ കൂടി വ്യക്തമാക്കേണ്ടതുണ്ട്.

ഗുജറാത്ത്, ആന്ധ്രാ, പഞ്ചാബ്, ബിഹാർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മരുന്നുകൾ അവരുടെ ലാബുകളിലെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ കേരളത്തിലെത്തുമ്പോൾ വേണ്ട പരിശോധന നടത്തണം

ഉദ്യോഗസ്ഥരില്ലെന്നതോ പോകട്ടെ, ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കേരളത്തിൽ പലയിടത്തും സ്വന്തമായി വാഹനം പോലുമില്ലെന്നതാണ് നഗ്നസത്യം.

2000ത്തിനു ശേഷം ഒരൊറ്റ പോസ്‌റ്റ് പോസ്‌റ്റ് ഡ്രഗ്‌സ് കൺട്രോളർ വിഭാഗത്തിൽ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നറിയുമ്പോഴാണ് എത്ര വലിയ ദുരന്തമാണ് കേരളത്തിനു വരാനിരിക്കുന്നത് എന്ന് മനസിലാകുന്നത്.

കൂടുതലും സാധാരണക്കാരായ മനുഷ്യർ സർക്കാർ ആശുപത്രികളെയും കാരുണ്യ ഫാർമസികളെയും ആശ്രയിക്കുന്നവരാണ്. ഇവിടെയൊക്കെയാണ് കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകൾ വൻതോതിൽ വിതരണം ചെയ്യപ്പെടുന്നത്. കൂടുതലായും പനി, പ്രമേഹം, സന്ധിവാതം, മലേറിയ, ബാക്ടീരിയ അണുബാധ, അലർജി, ഹൃദ്രോഗം, നീർവീക്കം, വൈറ്റമിൻ ഡി3 എന്നിവയുടെ കുറവ്, മരുന്നുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന നിരോധനം ഉപയോഗിക്കുന്ന മരുന്നുകളിൽ ഉൾപ്പെടുന്നു.

എന്ഫോഴ്സ്മെന്‍റ് വിഭാഗവും അനലിറ്റിക്കല് വിഭാഗവും ചേര്ന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളറുടെ നിയന്ത്രണത്തിലാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. മൂന്നു മാസത്തിലൊരിക്കല് മെഡിക്കല് ഷാപ്പുകളും ലാബുകളും പരിശോധിക്കണമെന്നാണ് വ്യവസ്ഥ. അന്യ സംസ്ഥാനങ്ങളില് നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകള് കണ്ടെത്താന് പോലും ജീവനക്കാരില്ലാത്തതു കാരണം കഴിയുന്നില്ല.

മരുന്ന് ഷോപ്പുകള്ക്ക് പുറമെ നിര്മ്മാണ കമ്പനികള്, ബ്ളഡ് ബാങ്കുകള് എന്നിവയ്ക്ക് ആവശ്യമായ ലൈസന്സ് നല്കുന്നതിനായി സെന്ട്രല് ഡ്രഗ്സ് കണ്ട്രോള് സ്റ്റാന്ഡേര്ഡ് ഓര്ഗനൈസേഷനുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാലതൊക്കെ ഇന്നു പേപ്പറിൽ മാത്രം. മാനസികാസ്വാസ്ഥ്യമുള്ളവര്ക്ക് നല്കുന്ന മരുന്നുകള് കുറിപ്പടിയില്ലാതെ ലഹരിമാഫിയാ സംഘങ്ങള് മൊത്തമായി വാങ്ങി വില്പ്പന നടത്തുന്നുണ്ട്. ഇതൊന്നും കണ്ടുപിടിക്കാൻ ഇവിടെയാരുമില്ല. കേന്ദ്ര സര്ക്കാര് വർഷങ്ങൾക്കു മുമ്പേ നിരോധിച്ച പല മരുന്നുകളും ഇപ്പോഴും കേരളത്തിൽ സുലഭമാണ്.

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളില് ഡ്രഗ്സ് കണ്ട്രോള് വിഭാഗം വീഴ്ച വരുത്തുന്നതായി കഴിഞ്ഞവര്ഷം വിജിലന്സ് കണ്ടെത്തിയിരുന്നു. ഡ്രഗ്സ് ഇന്സ്പെക്റ്റര്മാര് പ്രതിമാസം കുറഞ്ഞത് 23 സാമ്പിളുകളെങ്കിലും ശേഖരിച്ച് ലാബുകളില് പരിശോധനയ്ക്ക് അയക്കണം എന്നാണ് ചട്ടം. വിവിധ മെഡിക്കല് സ്റ്റോറുകളില് നിന്നാണ് മരുന്ന് ശേഖരിക്കേണ്ടത്.

എന്നാല് ഇതിനു പകരം ഒരൊറ്റ മെഡിക്കല് ഷോപ്പില് നിന്നുമാത്രം 13 സാമ്പിളുകള് ശേഖരിച്ച് പരിശോധന അട്ടിമറിക്കുകയാണെന്നും വിജിലന്സ് കണ്ടെത്തിയിരുന്നു. സയനൈഡ്, മെതനോള്, ക്ളോറല് ഹൈഡ്രേറ്റ് തുടങ്ങിയ വിഷവസ്തുക്കളുടെ ഉപയോഗത്തിനും വില്പ്പനയ്ക്കുമായി പോയ്സണ് പെര്മിറ്റ്, ലൈസന്സ് എന്നിവ സ്ഥാപനങ്ങള്ക്ക് അനുവദിക്കുന്നതല്ലാതെ ഇവയുടെ പരിശോധനയും കാര്യക്ഷമമല്ലെന്നാണ് വിജിലന്സ് വിലയിരുത്തിയത്. ആളില്ലാത്തതു കാരണം ഇവയുടെ പരിശോധന പലപ്പോഴും ചടങ്ങായി മാറുകയാണെന്നാണ് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്‍റെ വിശദീകരണം.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില് നടത്തിയ ഗുണനിലവാര പരിശോധനയില് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങള് ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്ട്രോള് അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. മരുന്നിന്‍റെ പേര്, ഉല്പാദകര്, ബാച്ച് നമ്പർ, മാനുഫാക്ചറി തീയതി, കാലാവധി എന്ന ക്രമത്തിൽ:

1. Moxiv 625 Tablets ( Amoxycillin & Potassium Calvulanate Tablets I. P ), Proceed Formulations, 17, Ind. Area, Morthikri, Ramgarh – Derabassi – 140 201, PFT – 1501 B, 06/2022, 11/2023.

2. Rabeprazole Sodium & Domperidone Tablets Razium – D, Astonea Labs Pvt Ltd, Vill, Haripur Teh, Raipur Rani, Distt, Panchkula, Hariyana 134204, ADT22210, 06/2022, 05/2024,

3. Pantoprazole Gastro Resistant Tablets Ip 40mg, Hindustan Laboratories Ltd. Plot No. 5-9, Survey No. 38/2. Aliyali, Palghar – (w), Dist. Palghar -401 404 (M. S), TDJ23005AL, 01-2023, 12-2024.

4. Risperidone Orally Disintegrating Tablets USP RISPERIDIN 2mg, Hiral Labs Ltd, Sisona. Nr. Bhagwanpur, Roorkee- 247661 (U. K), T211225, 08/2021, 07/2024

5. Calcium Carbonate & Vitamin D3 Tablets IP (500 mg + 250 IU) CALCIGEN-500, Baxil Pharma Pvt. Ltd, 10 km, Nainital Highway, Shyampur, Haridwar-249408, Uttarakhand, India. , BP22065, 05/2022, 04/2024.

6. Ticagrelor Tablets IP 90 mg, Bajaj Healthcare Ltd. , R. S. No. 1818, Manjusar -Savli Road

7. AT& Post-Manjusar, Tal. Savli, Dist. Vadodara, 391 775, Gujarat, India. , TGB21H22, 08/2022, 07/2025.

8. PARACETAMOL TABLETS IP 500MG, Geno Pharmaceuticals Pvt Ltd. Karaswada, Mapusa, Goa 403526, At KIADB, Honaga, Belagavi-591113, PP132014, 02/2022, 01/2026.

9. Letrozole Tablets IP 2. 5 mg Letrolix-2. 5, Pharmaroots Healthcare, Khasra No. 411 Village Tipra, P O. Barotiwala, Tehsil Baddi Dist-Solan, HP. , PT-22012, 09/2022, 08/2024.

10. Sodium Bicarbonate Enteric Coated Tablets 500 mg, Sodaprize 500 Pure & Cure Healthcare Pvt. Ltd, Plot No 26A, 27-30, Sector 8A. I. I. E, SIDCUL, Ranipur, Haridwar-249403, Uttarakhand. , PO13AB02, 07/2022, 06/2024.

11. NOVAFEN-400 (Ibuprofen Tablets IP 400 mg), Curis Lifesciences Pvt. Ltd. , PF-23, Sanand GIDC II, Sanand, Ahmedabad- 382 110. , T220015, 01/2022, 12-2023.

12. Clopidogrel Tablets IP 75 mg, Unicure India Ltd. Plot no: 46 (B)/49(B) Vill. Raipur, Bhagwanpur, Roorkee, Distt Haridwar, Uttarakhand, URDT0211, 01/2023, 12/2024.

13. Betamethasone Tablets IP 0. 5 mg, Arco Pharma Pvt. Ltd. , 1, 2, 3, Akshay Ind. Estate, Vasai (E), Dist. Palghar (M. S), 2727, 01/2023, 12/2024.

14. Magnesium Carbonate Powder IP 500 g (Magnesium Carbonate Light IP), Kerala State Drugs and Pharmaceuticals Ltd. Kalavoor, P. O, Alappuzha, Kerala 688522, VMC 2001, 12/2022, 11/2024.

15. Cilnidipine Tablets IP 10mg (Cilcent-10), Rivpra Formulation Pvt. Ltd, Plot No. 8, Sector-6A, I. I. E. Sidcul, Haridwar, (U. K) 249403, T-2205284, 05/2022, 04/2024.

16. Diclofenac Sodium Injection IP, Nestor Pharmaceuticals Ltd 11, Western Extension Area, Faridabad, India-121 001. , DSIZ-17, 02/2022, 01/2024.

17. ആസ്പിരിൻ ഗാസ്ട്രോ-റെസിസ്റ്റന്റ് ടാബ്‌ലെറ്റ് IP 150mg, Unicure India Ltd. പ്ലോട്ട് നമ്പർ: 46 (B)/49(B) വില്ല്. റായ്പൂർ, ഭഗവാൻപൂർ, റൂർക്കി, ജില്ല ഹരിദ്വാർ, ഉത്തരാഖണ്ഡ്, AS2TC005, 07/2022, 06/2024.