Author

MALABAR BUSINESS

Browsing

ബജറ്റില്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനു പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവു തുടരുന്നു. ഇന്ന് (ജൂലൈ 25 വ്യാഴം) നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. പവന് 51,200 രൂപയും ഗ്രാമിന് 6,400 രൂപയുമാണ് ഇന്നത്തെ വില.

ഗ്രാമിന് ഇന്നലത്തേക്കാള്‍ 95 രൂപയാണ് കുറഞ്ഞത്. പവന് 760 രൂപയും താഴ്ന്നു. വിവാഹാവശ്യത്തിനും മറ്റുമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് സന്തോഷകരമായ ദിവസങ്ങളാണ് സ്വര്‍ണത്തില്‍ കാത്തിരിക്കുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 85 രൂപ കുറഞ്ഞ് 5,310 രൂപയിലെത്തി. വെള്ളി വില മൂന്നു രൂപ കുറഞ്ഞ് ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം.

പത്തുദിവസത്തിനിടെ വന്‍കുറവ്

10 ദിവസത്തിനിടെ 3,800 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈ 17ന് സ്വര്‍ണവില പവന് 55,000 രൂപയെന്ന ഈ മാസത്തെ റെക്കോഡ് നിലയിലായിരുന്നു. അവിടെ നിന്നാണ് വില താഴേക്ക് പതിച്ചത്. ജൂലൈ ആരംഭിക്കുമ്പോള്‍ സ്വര്‍ണവില 53,000 രൂപയുമായിരുന്നു.

മെയ് 20ന് രേഖപ്പടുത്തിയ 55,120 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോഡ്. ഇന്നത്തെ 51,200 രൂപയാണ് ഏപ്രില്‍ രണ്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വില.

ബജറ്റില്‍ സ്വര്‍ണവില കുറയുമെന്ന അഭ്യൂഹങ്ങള്‍ വന്നു തുടങ്ങിയതു മുതല്‍ ഉപയോക്താക്കള്‍ ജാഗ്രതയിലായിരുന്നു. പലരും സ്വര്‍ണം ബജറ്റിനു ശേഷം വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

പ്രതീക്ഷിച്ചത്ര കുറഞ്ഞില്ല

സ്വര്‍ണവില 50,000 രൂപയ്ക്ക് താഴെയെത്തുമെന്നായിരുന്നു വ്യാപാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട അത്രയും നികുതി കുറച്ചിട്ടും വിലയില്‍ പ്രതീക്ഷിച്ചത്ര കുറവു ഉണ്ടായിട്ടില്ലെന്നതാണ് സത്യം. വന്‍കിട വ്യാപാരികളില്‍ ചിലരുടെ നിലപാടാണ് സ്വര്‍ണ വില കുറയ്ക്കാത്തതിനു പിന്നിലെന്നാണ് സൂചനകള്‍.

ചെറുകിടക്കാര്‍ പലരും കച്ചവടം കൂടുമെന്നതിനാല്‍ വിലക്കുറവിന് തയാറായെങ്കിലും വന്‍കിടക്കാര്‍ അവര്‍ക്കുണ്ടാകാവുന്ന നഷ്ടം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു. അടുത്തിടെ സ്വര്‍ണം വാങ്ങിയ പല വ്യാപാരികളും ഉയര്‍ന്ന വിലയിലാണ് ഇത് ശേഖരിച്ചത്. പഴയ സ്റ്റോക്ക് വിറ്റഴിച്ചശേഷം വിലകുറയ്ക്കാന്‍ ധാരണ ആകുമെന്നാണ് ലഭിക്കുന്ന വിവരം.

ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്സ്പ്രസ് എയര്‍, ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട്, ഡിസ്ട്രിബ്യൂഷന്‍ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ് ലിമിറ്റഡ്, ‘രാഖി എക്സ്പ്രസ്’ ഓഫര്‍ പ്രഖ്യാപിച്ചു

ഈ ഓഫറിന് കീഴില്‍ 0.5 കിലോ വരെയുള്ള രാഖി പാക്കേജുകള്‍ കിഴിവ് വിലയായ 250 രൂപയ്ക്ക് അയക്കാം. കൂടാതെ, 0.5 കിലോഗ്രാം മുതല്‍ 2.5 കിലോഗ്രാം വരെ ഭാരമുള്ള പാക്കേജുകള്‍ക്ക് ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര കയറ്റുമതിയില്‍ 40% കിഴിവുണ്ട്.

പ്രധാന വിപണികളില്‍ 0.5 കിലോഗ്രാം മുതല്‍ 2.5 കിലോഗ്രാം, 5 കിലോഗ്രാം, 10 കിലോഗ്രാം, 15 കിലോഗ്രാം, 20 കിലോഗ്രാം വരെ അന്തര്‍ദ്ദേശീയ ഷിപ്പ്മെന്റുകള്‍ക്ക് 50% വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫര്‍ 2024 ഓഗസ്റ്റ് 19 വരെ സാധുതയുള്ളതാണ്. ഓഫര്‍ കാലയളവില്‍ ആഭ്യന്തരമായി രാഖി ഷിപ്പ്മെന്റുകള്‍ അയയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ പവന്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്നലെ രണ്ടു തവണകളായി 2200 രൂപ ഇടിഞ്ഞ് പവന്‍ വില 51,960 രൂപയിലെത്തിയിരുന്നു. ഇന്നും ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 6495 രൂപ നല്‍കണം.

ബജറ്റിന് മുന്‍പ് 200 രൂപ താഴ്ന്ന സ്വര്‍ണവില, ബജറ്റിന് ശേഷം ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു. കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഇലക്ട്രിക് കാറുകളുടെ ഡിമാന്‍ഡ് തുടര്‍ച്ചയായി വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലേക്ക് രണ്ട് പുതിയ ഇവികള്‍ കൂടി എത്തിക്കാനൊരുങ്ങി മഹീന്ദ്ര. മഹീന്ദ്ര 3XO ഇവി, മഹീന്ദ്ര XUV.e8 എന്നീ രണ്ട് പുതിയ ഇവികളാണ് എത്തുക.

മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി XUV 300 ന്റെ പുതുക്കിയ പതിപ്പിന് XUV 3X0 എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. വന്‍ ബുക്കിംഗ് ലഭിച്ച ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര അവതരിപ്പിക്കാന്‍ പോകുകയാണ്. നവംബറില്‍ കമ്പനി മഹീന്ദ്ര XUV 300 ഇവിയുടെ ഉത്പാദനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് 35kWh ബാറ്ററിയായിരിക്കും ഉണ്ടാകുക. ഏകദേശ വില 14 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാകും.

മഹീന്ദ്രയുടെ എക്സ്യുവി 700-ന്റെ ഓള്‍-ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇതിന് മഹീന്ദ്ര XUV.e8 എന്ന് പേരിട്ടു. ഡിസംബറോടെ ഇത് പുറത്തിറക്കും. ഈ ഇലക്ട്രിക് എസ്യുവിയുടെ ഇന്റീരിയറില്‍ മൂന്ന് 12.3 ഇഞ്ച് സ്‌ക്രീനുകള്‍, ചതുരാകൃതിയിലുള്ള എസി വെന്റുകള്‍, ടച്ച് സെന്‍സിറ്റീവ് എച്ച്വിഎസി കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ടാകും

വരാനിരിക്കുന്ന ഈ ഇലക്ട്രിക് എസ്യുവിക്ക് 60kWh, 80kWh ബാറ്ററി പാക്ക് നല്‍കും. മഹീന്ദ്രയില്‍ നിന്നുള്ള ഈ ഇലക്ട്രിക് എസ്യുവിക്ക് ഒറ്റ ചാര്‍ജില്‍ ഉപഭോക്താക്കള്‍ക്ക് ഏകദേശം 450 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് സൂചന

ബാങ്കിലെത്തുന്ന ഗാര്‍ഹിക നിക്ഷേപത്തില്‍ കുറവുണ്ടായതായി ആര്‍ബിഐ. കുറവില്‍ ആര്‍ബിഐ ആശങ്ക പ്രകടിപ്പിച്ചു. നിക്ഷേപം ആകര്‍ഷിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ ശ്രദ്ധയെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപം വര്‍ധിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തിന് പരമ്പരാഗതമായി ബാങ്കുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങളും വ്യക്തികളും മൂലധന വിപണിയിലേക്കും മറ്റും തിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലേക്ക് കുടുംബങ്ങള്‍ സമ്പാദ്യത്തിലേറെയും നീക്കിവെക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

വസ്തു ഈടിന്‍മേലുളള വായ്പകള്‍ സംരംഭകര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നു. വീടോ ഫ്‌ളാറ്റോ സ്ഥലമോ ഈടായി കൊടുത്ത് വാങ്ങുന്ന വായ്പകളാണ് എല്‍എപി എന്ന ഈ വിഭാഗത്തില്‍ പെടുന്നത്. വായ്പ എടുക്കുന്നവര്‍ ഇതു ഗ്യാരണ്ടിയായി നല്‍കുമ്പോഴും ആ വസ്തു അവര്‍ക്ക് ഉപയോഗിക്കാനാവും എന്നതാണ് ഏറ്റവും മികച്ച സവിശേഷകളിലൊന്ന്.

ഉയര്‍ന്ന വായ്പാ തുകയും കുറഞ്ഞ പലിശ നിരക്കുമുള്ളതിനാല്‍ ബിസിനസ് വളര്‍ച്ചയ്ക്കായുള്ള മികച്ചൊരു മാര്‍ഗമാണ് വസ്തുവിന്റെ ഈടിന്‍മേലുളള ഈ വായ്പകളെന്ന് പിരമല്‍ ഫിനാന്‍സ് ചീഫ് ബിസിനസ് ഓഫിസര്‍ ജഗ്ദീപ് മല്ലറെഡ്ഡി പറഞ്ഞു. ബിസിനസ് ലക്ഷ്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്താകണം മുന്നിലുള്ള വിവിധ സാധ്യതകള്‍ വിലയിരുത്തുകയും തെരഞ്ഞെടുക്കുകയും വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം എട്ടു ശതമാനത്തിനടുത്ത് മുതല്‍ എന്ന താരതമ്യേന താഴ്ന്ന പലിശ നിരക്കാണ് വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍ക്ക് ഇന്ത്യയില്‍ ഈടാക്കുന്നത്. ഇത് വായ്പാ തിരിച്ചടവ് സുഗമവുമാക്കുന്നു. വസ്തു വില്‍ക്കുന്നതു പോലെ അതിന്റെ ഉടമസ്ഥാവകാശം എന്നന്നേക്കുമായി ഇവിടെ നഷ്ടപ്പെടുന്നുമില്ല.

വസ്തുവിന്റെ മൂല്യം, വായ്പാ ചരിത്രം, വായ്പ തേടന്നുയാളിന്റെ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വസ്തുവിന്റെ ഈടിന്‍മേല്‍ നല്‍കുന്ന തുക തീരുമാനിക്കുക. എന്‍ബിഎഫ്‌സികള്‍ വസ്തുവിന്റെ മൂല്യത്തിന്റെ 65 ശതമാനം വരെ വായ്പ നല്‍കും. അഞ്ചു കോടി രൂപ വരേയും ഇങ്ങനെ ചില വേളകളില്‍ വായ്പ അനുവദിക്കാറുമുണ്ട്. ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് 750 രൂപ മുതല്‍ 900 രൂപ വരെയാവും പ്രതിമാസ തിരിച്ചടവു നടത്തേണ്ടി വരുന്നത്.

ആദായ നികുതി വകുപ്പിന്റെ 37 (1) വകുപ്പു പ്രകാരം പലിശയ്ക്കും ബന്ധപ്പെട്ട ഫീസുകള്‍ക്കുമുള്ള ഇളവുകള്‍ അടക്കം നിരവധി നേട്ടങ്ങളും വസ്തുവിന്റെ ഈടിന്‍മേലുളള വായ്പകള്‍ക്കു ലഭിക്കും. ഇതേ സമയം നിങ്ങള്‍ക്കു മുന്നിലുള്ള മറ്റു സാധ്യതകള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കണം വസ്തുവിന്റെ ഈടിന്‍മേലുള്ള വായ്പകള്‍ പ്രയോജനപ്പെടുത്തേണ്ടത്. ഇതിന് പ്രോപര്‍ട്ടി കാല്‍ക്കുലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

റിലയൻസ് ജിയോയുടെ ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർഫൈബർ (Jio AirFiber ) ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാകും. പാൻ ഇന്ത്യ ലെവലിൽ ഇപ്പോൾ ജിയോ എയർ​ഫൈബർ സേവനം ലഭ്യമാണ്. ഹോം വൈ-ഫൈ, എന്റർടെയ്​ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാനുള്ള ഏറ്റവും പുതിയ ഓപ്ഷനായി ജിയോ പ്രോത്സാഹിപ്പിക്കുന്നത് ജിയോ എയർ​ഫൈബർ കണക്ഷനെയാണ്. ഇതിനകം ഇന്ത്യയിൽ 1 ദശലക്ഷത്തിലധികം പേർ ജിയോ എയർ​​ഫൈബർ കണക്ഷൻ സ്വന്തമാക്കിയെന്നും എത്രയും വേഗത്തിൽ ഈ നേട്ടം ​കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ടെലിക്കോം ഓപ്പറേറ്റർ തങ്ങളാണ് എന്നും ജിയോ വ്യക്തമാക്കി.

ഡാറ്റാ ട്രാഫിക്കിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ ഓപ്പറേറ്ററാണ് തങ്ങളെന്ന് ജിയോ പറയുന്നു. ജിയോയുടെ വയർലെസ് ഡാറ്റാ ട്രാഫിക്കിൻ്റെ 31 ശതമാനവും 5Gയാണ്. ഏകദേശം 130 ദശലക്ഷം 5G ഉപയോക്താക്കൾ തങ്ങൾക്ക് ഉണ്ടെന്നും 5ജി മൊബിലിറ്റിയും എയർ ഫൈബറുമാണ് ഈ വളർച്ചയെ നയിക്കുന്നതെന്നും 2025 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദ റിപ്പോർട്ടിനൊപ്പം ജിയോ വ്യക്തമാക്കി.

തങ്ങളുടെ മുഴുവൻ 5G ഡാറ്റയും ജിയോയുടെ സ്വന്തം 5G+4G കോംബോ കോറിലാണ് വഹിക്കുന്നതെന്നും അതിൻ്റെ 5G നെറ്റ്‌വർക്ക് ക്വാണ്ടം സുരക്ഷിതമാണെന്നും ജിയോ എടുത്തുപറയുന്നു. ജിയോ നെറ്റ്‌വർക്കിലെ 5G ഡാറ്റ ഉപഭോഗം പ്രതിമാസം 30.3 ജിബിയായി ഉയർന്നതായും ജിയോ പറഞ്ഞു. 5G-യ്‌ക്കായി ലോ, മിഡ്, ഹൈ-ബാൻഡ് (700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ്) സ്‌പെക്‌ട്രം ആക്‌സസ് ഉള്ള ഇന്ത്യയിലെ ഏക ഓപ്പറേറ്റർ തങ്ങ​ളാണെന്നും ജിയോ പറയുന്നു.

ഇന്ത്യയിലെ എല്ലാ ബാൻഡുകളിലും 5G പ്രവർത്തിക്കുന്ന ഒരേയൊരു ഓപ്പറേറ്റർ തങ്ങളാണെന്ന് ജിയോ അറിയിച്ചു. ജിയോയുടെ 5G നെറ്റ്‌വർക്ക് ലോ, മിഡ് ബാൻഡുകൾക്കൊപ്പം mmWave ബാൻഡിലും (26 GHz) കിട്ടും. എന്നാൽ എംഎംവേവ് ബാൻഡിൽ ജിയോ 5 ജി എഫ്ഡബ്ല്യുഎ സേവനം വാഗ്ദാനം ചെയ്യുന്നുണ്ടോ അതോ എയർ ഫൈബർ സേവനത്തിനായി ലോ അല്ലെങ്കിൽ മിഡ് വേവ് ബാൻഡുകൾ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ജിയോ പരാമർശിച്ചിട്ടില്ല.

ജിയോയുടെ എയർ​ഫൈബർ സേവനങ്ങൾക്ക് കേരളത്തിലും ഡിമാൻഡ് വർധിക്കുന്നുണ്ട്. നിരവധി പേർ പുതിയതായി ​ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ ഇപ്പോൾ ജിയോ എയർ​ഫൈബറിനും പരിഗണന നൽകുന്നു. അ‌തേസമയം 5ജി നെറ്റ്വർക്കിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ജിയോ എയർ​ഫൈബർ കണക്ഷൻ എടുക്കും മുമ്പ് കണക്ഷൻ ശക്തി പരിശോധിക്കുന്നത് നല്ലതാണ്.

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രീതികളെ പൊളിച്ചെഴുതുന്ന പുതിയകാലത്തിന്റെ ഇന്റർനെറ്റ് സേവനരീതിയായി എയർ​ഫൈബർ സേവനം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിങ്ങനെ ജിയോ എയർ​ഫൈബറിന്റെ നേട്ടങ്ങൾ നിരവധിയാണ്. പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർ​ഫൈബർ. ഈ എയർ​ഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും.

മികച്ച വേഗതയോടൊപ്പം വലിയ അ‌ളവിൽ ഡാറ്റയും വാഗ്ദാനം ചെയ്യുന്ന വിവിധ ജിയോ എയർ​ഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഒരു കുടുംബത്തിന്റെയൊന്നാകെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാനുകൾക്ക് സാധിക്കും. 30 Mbps മുതൽ 1 Gbps (തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ) വരെയുള്ള ഒന്നിലധികം സ്പീഡ് ഓപ്‌ഷനുകളോടെയാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ വരുന്നത്. പ്രതിമാസം 1ടിബി വരെ ഡാറ്റ ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും ജനപ്രിയമായ മെസ്സേജിങ് അപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് മിക്കപ്പോഴും അപ്‌ഡേറ്റുകൾ നൽകികൊണ്ട് വാർത്തയിൽ ഇടം നേടാറുണ്ട്. ഇപ്പോളിതാ വാട്ട്‌സ്ആപ്പ് അതിന്റെ കാതൽ മാറ്റുന്ന ഒരു പുതിയ സവിശേഷതയിൽ പ്രവർത്തിക്കുന്നു. അതായത് ഈ ആപ്പിന്റെ പ്രധാന സവിശേഷത എന്ന് നമ്മൾ വിചാരിക്കുന്ന ഒരു ഫീച്ചറിൽ മാറ്റം വരുന്നു. കോൺടാക്റ്റ് നമ്പറുകൾ ഉപയോഗിച്ച് ആയിരുന്നു ഇതുവരെ ഈ ആപ്ലിക്കേഷൻ പ്രവർത്തിച്ചിരുന്നത്. ഇത് വാട്ട്‌സ്ആപ്പിൻ്റെ പ്രധാന ആവശ്യകതയുമായിരുന്നു. എന്നാൽ ഇത് ഉടൻ അവസാനിക്കും. WABetaInfo റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കളെ അവരുടെ പ്രൊഫൈലുകൾക്കായി യുണീക്ക് യൂസർനെയിം (unique usernames) സൃഷ്ടിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നു.

കോൺടാക്റ്റ് നമ്പറുകൾ കൈമാറാതെ തന്നെ വ്യത്യസ്ത ആളുകളുമായി ചാറ്റ് ചെയ്യാൻ ഈ യൂസർനെയിം ഉപയോഗിക്കാം. എന്നാൽ വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ നിലവിൽ വരൂ. ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ, വാട്ട്‌സ്ആപ്പ് വെബിലേക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഒരു പുതിയ ഇൻ്റർഫേസ് പ്രദർശിപ്പിച്ചുകൊണ്ട്, വാട്ട്‌സ്ആപ്പ് അതിൻ്റെ ഡിസൈൻ പരിഷ്‌ക്കരിക്കുന്നത് തുടരുന്നതായി കരുതുന്നു.

ഈ പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കും? മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായി ഒരു യുണീക്ക് യൂസർനെയിം സൃഷ്ടിക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഒരു ഫീച്ചർ അവതരിപ്പിക്കുന്ന കാര്യം വാട്ട്‌സ്ആപ്പ് പരിഗണിക്കുന്നു. വരാനിരിക്കുന്ന ഈ സവിശേഷത, മറ്റൊരു ഉപയോക്താവ് ഇതിനകം ഇതേ യൂസർനെയിം ഉപയോഗിക്കാത്തിടത്തോളം കാലം, ആവശ്യമുള്ള യൂസർനെയിം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കും.

ഭാവിയിലെ അപ്‌ഡേറ്റിൽ ഈ ഫീച്ചർ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്‌കോർഡ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വാട്ട്‌സ്ആപ്പ് യൂസർനെയിം അദ്വിതീയമായിരിക്കും. കൂടാതെ ഒരു ഡിസ്ക്രിമിനേറ്ററോ ടാഗോ ഉൾപ്പെടില്ല. ഇതിനർത്ഥം ഓരോ യൂസർനെയിമും വ്യത്യസ്തമായിരിക്കും. ഇത് ഏതെങ്കിലും ആശയക്കുഴപ്പമോ ഒരേ പോലെ ഉള്ളതോ ആകുന്നത് തടയുന്നു.

സെറ്റ് ആപ്പ് പ്രോസസ്സിൽ, ഉപയോക്താക്കൾക്ക് ലഭ്യതയ്ക്ക് വിധേയമായി ഒരു യുണീക്ക് യൂസർനെയിം തിരഞ്ഞെടുക്കാൻ കഴിയും. അത് അവരുടെ വ്യതിരിക്തമായ ഐഡൻ്റിഫയറായി വർത്തിക്കും. ഈ സമീപനം സ്വകാര്യതയ്ക്ക് മുൻഗണന നൽകുകയും മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. ഉപയോക്താക്കളെ അവരുടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ ഓൺലൈനിൽ ഉണ്ടെന്ന് കാണിക്കുവാനും മറ്റും പ്രാപ്തരാക്കുന്നു.

നിങ്ങൾ ഒരു യൂസർനെയിം സജ്ജീകരിച്ചാലും, നിങ്ങളുടെ ഫോൺ നമ്പർ ഇതിനകം ഉള്ള ആളുകൾക്ക് തുടർന്നും വാട്ട്‌സ്ആപ്പിൽ നിങ്ങളെ കണ്ടെത്താനും ബന്ധപ്പെടാനും കഴിയും. നിങ്ങളുടെ നിലവിലുള്ള കോൺടാക്റ്റുകൾക്ക് തുടർന്നും നിങ്ങളിലേക്ക് എത്തിച്ചേരാനാകുമെന്ന് ഉറപ്പാക്കും. എന്നിരുന്നാലും, ഒരു യൂസർനെയിം സജ്ജീകരിക്കുന്നത് സ്വകാര്യതയുടെ ഒരു അധിക പടി ആയി കണക്കാക്കാം. കാരണം നിങ്ങളുടെ യൂസർനെയിമോ ഫോൺ നമ്പറോ അറിയുന്നവർക്ക് മാത്രമേ നിങ്ങളുമായി സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയൂ.

ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാം എന്നതിൽ കൂടുതൽ നിയന്ത്രണം നൽകുകയും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൂടുതൽ പരിരക്ഷിക്കുകയും ചെയ്യും. വാട്ട്‌സ്ആപ്പ് ഈ സവിശേഷതയെ കുറിച്ച് കുറച്ച് കാലമായി സംസാരിക്കുന്നുണ്ട്. ഇത് ഇപ്പോഴും വികസനത്തിലാണ്. അതിൻ്റെ റിലീസ് തീയതിയും ലഭ്യതയും സംബന്ധിച്ച പ്രത്യേക വിശദാംശങ്ങൾ പുറത്ത് പറയാറായിട്ടില്ല എന്ന് ഇത് സൂചിപ്പിക്കുന്നു.

വാട്ട്‌സ്ആപ്പിൻ്റെ ഔദ്യോഗിക റിലീസിന് മുമ്പായി, അതിൻ്റെ ഉപയോക്താക്കളുടെ ഉയർന്ന നിലവാരം പുലർത്തുന്ന തടസ്സങ്ങളില്ലാത്തതും സുരക്ഷിതവും പിശകുകൾ ഇല്ലാത്തതുമായ അനുഭവം ഉറപ്പ് നൽകുന്നതിന് ഈ സവിശേഷത കർശനമായ പരിശോധനയ്ക്കും പരിഷ്‌ക്കരണത്തിനും വിധേയമാണ്. തൽഫലമായി, ഫീച്ചർ റോൾഔട്ടിൻ്റെ കൃത്യമായ ടൈംലൈൻ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് ( 22/07/2024) പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില 2000 രൂപയോളം വർധിച്ച് 55,000 തൊട്ടു. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞു. കഴിഞ്ഞ 5 ദിവസത്തിനിടെ 840 രൂപയാണ് ഇടിഞ്ഞത്.

മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവും കണക്കിലെടുത്ത്, പോസ്റ്റ്‌ ഓഫീസ് സേവിങ്സ് പദ്ധതികൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്കായി നിരവധി സമ്പാദ്യ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നു. പോസ്റ്റ്‌ ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. കാരണം, ഈ അഞ്ച് വർഷത്തെ പദ്ധതിയിൽ പണം സുരക്ഷിതമായിരിക്കുന്നതിനോടൊപ്പം, ലാഭവും വളരെ വലുതാണ്.

എല്ലാവരും അവരുടെ വരുമാനത്തിൽ നിന്ന് ലാഭമുണ്ടാക്കാനും, അവരുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതോടൊപ്പം മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നു.ഈ സാഹചര്യത്തിൽ, ഇപ്പോൾ ഏറ്റവും മികച്ചതായ നിരവധി പദ്ധതികൾ പോസ്റ്റ്‌ ഓഫീസ് പരിചയപ്പെടുത്തുന്നു. പ്രത്യേകിച്ചും, പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയുടെ പലിശ നിരക്ക്, അതിപ്പോൾ 7 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി ഉയർത്തി. അതുകൊണ്ട് തന്നെ പോസ്റ്റ്‌ ഓഫീസിന്റെ ഈ പദ്ധതി ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളിലൊന്നാവുന്നു. മാത്രമല്ല, ഇൻകംടാക്സ് നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യവും പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിക്കുണ്ട്. അതിനാൽ, ഉറപ്പുള്ള വരുമാനം കാരണം ഇത് നിക്ഷേപകർക്കിടയിൽ കൂടുതൽ പ്രിയമായിക്കൊണ്ടിരിക്കുന്നു.

പോസ്റ്റ്‌ ഓഫീസിന്റെ ഈ നിക്ഷേപ പദ്ധതിയിൽ വ്യത്യസ്ത കാലാവധിയിൽ പണം നിക്ഷേപിക്കാൻ സാധിക്കും. ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.9 ശതമാനവും രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 7.5 ശതമാനവും പലിശ ഇനത്തിൽ നിക്ഷേപകർക്ക് ലഭിക്കുന്നു. എന്നിരുന്നാലും നിക്ഷേപം ഇരട്ടിയാക്കാൻ അഞ്ച് വർഷത്തിലധികം കാലതാമസമുണ്ട്. ഇത് കണക്കാക്കി നിക്ഷേപം നടത്തുന്നത് മികച്ച റിട്ടേൺസ് ഉറപ്പാക്കാം.

പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റിലെ നിക്ഷേപകരുടെ പണം ഉയരുന്നതിന്റെ കണക്ക് നോക്കുകയാണെങ്കിൽ, ഒരു വ്യക്തി അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുകയും അതിന് 7.5 ശതമാനം പലിശ നിരക്കിൽ പലിശ ലഭിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. അപ്പോൾ ഈ കാലയളവിൽ അയാൾക്ക് നിക്ഷേപത്തുകയിൽ 2,24,974 രൂപ പലിശയായി ലഭിക്കുന്നു. നിക്ഷേപത്തുകയും കൂടി ചേർത്ത്, മൊത്തം മെച്യൂരിറ്റി തുക 7,24,974 രൂപയായി വർധിക്കുന്നു. അതായത്, ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പിക്കാം.