ഷവോമി രണ്ട് പുതിയ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. അതിലൊന്നാണ് ബ്രാൻഡിൻ്റെ ആദ്യത്തെ ക്ലാംഷെൽ ഫ്ലിപ്പ് ഫോണായ ഷവോമി മിക്സ് ഫ്ലിപ്പും (Xiaomi MIX Flip) മറ്റൊന്ന് ഫോർത്ത് ജനെറേഷൻ ഹോർട്ടിസോണ്ടൽ ബുക്ക് ശൈലിയിലുള്ള ഫോൾഡിംഗ് ഫോണുമാണ്. കഴിഞ്ഞ വർഷത്തെ ഫോൾഡ് 3യുടെ പിൻഗാമിയായാണ് ഷവോമി മിക്സ് ഫോൾഡ് 4 (Xiaomi MIX Fold 4) വരുന്നത്. ഏറ്റവും പുതിയ ഫോൺ അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് ചില ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ പായ്ക്ക് ചെയ്യുന്നു. ഇത് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാം
ഷവോമി മിക്സ് ഫോൾഡ് 4 സവിശേഷതകൾ: മിക്‌സ് ഫോൾഡ് 4ലെ ചതുരാകൃതിയിലുള്ള ബാക്ക് ക്യാമറ മൊഡ്യൂളിൻ്റെ രൂപകൽപ്പനയിൽ ഷവോമി ചെറുതായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് അതിൻ്റെ മുൻഗാമിയേക്കാൾ വലുതാണ്. കൂടാതെ ബോട്ടം എഡ്ജ് കെർവേഡ് ആണ്. ഗോഡിക്സ് നിർമ്മിച്ച ഫിംഗർപ്രിൻ്റ് സ്കാനർ പവർ ബട്ടണിന്റെ ജോലി ഇരട്ടിയാകുന്നു
ഈ ഫോൾഡബിൾ ഫോണിന് കമ്പനിയുടെ ഡ്രാഗൺ ബോൺ എഞ്ചിൻ 2.0 ഉണ്ട്. ഇത് വിശ്വാസ്യത മെച്ചപ്പെടുത്തുകയും കനം മെയിൻറെൻ ചെയ്യുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാൻ T800H ഉയർന്ന കരുത്തുള്ള കാർബൺ ഫൈബർ ആർക്കിടെക്ചർ നൽകിയിട്ടുണ്ട്. ഹിംഗിന് 500,000 മടക്കുകളുടെ ആയുസ്സ് ഉണ്ടെന്ന് അവകാശപ്പെടുന്നു.
അളവുകൾ അനുസരിച്ച്, ഉപകരണം മടക്കിയാൽ 9.47 മില്ലീമീറ്ററും തുറക്കുമ്പോൾ 4.59 മില്ലീമീറ്ററും ആണ് വരുന്നത്. ഇത് ഹോണർ മാജിക് V3ൻ്റെ അടുത്ത് നിൽക്കുന്ന അളവുകൾ ആണ്. ഈ ഫോണിന് 226 ഗ്രാം ഭാരമുണ്ട്. കൂടാതെ ഇത് IPX8-സർട്ടിഫൈഡ് വാട്ടർ റെസിസ്റ്റൻ്റ് കൂടിയാണ്.
ഷവോമി മിക്സ് ഫോൾഡ് 4ൻ്റെ എക്‌സ്‌റ്റേണൽ മെയിൻ ഡിസ്‌പ്ലേ 6.56 ഇഞ്ച് ക്വാഡ്-കർവ്ഡ് എഡ്‌ജസ് ആണ്. അതേ സമയം, 2,488 x 2,224 പിക്സൽ റെസലൂഷനുള്ള 7.98 ഇഞ്ചാണ് ഇന്റേണൽ ഡിസ്പ്ലേ. രണ്ട് സ്‌ക്രീനുകളിലും OLED പാനൽ, 120Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സ്, HDR10+, HDR വിവിഡ്, ഡോൾബി വിഷൻ എന്നിവ ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നു. അകത്തെ സ്‌ക്രീനിൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറയുള്ള അൾട്രാ-തിൻ ഗ്ലാസുണ്ട്.
ക്യാമറയിലേക്ക് വരുമ്പോൾ, ഷവോമി മിക്സ് ഫോൾഡിൽ 4 Leica-ബ്രാൻഡഡ് ക്വാഡ് ബാക്ക് ക്യാമറകളാണ്. 50 എംപി മെയിൻ സെൻസർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2x സൂം ഉള്ള 50 എംപി പോർട്രെയിറ്റ് ടെലിഫോട്ടോ യൂണിറ്റ്, ഒടുവിൽ 5x സൂം ഉള്ള 50 എംപി പെരിസ്‌കോപ്പ് സ്‌നാപ്പർ എന്നിവ ഈ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.
ഹാർഡ്‌വെയർ നോക്കുമ്പോൾ, ഷവോമി മിക്സ് ഫോൾഡ് 4 സ്‌നാപ്ഡ്രാഗൺ 8 Gen 3, 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും ആണ് നൽകുന്നത്. 67W വയർഡ്, 50W വയർലെസ് ചാർജിംഗ് വഴി ടോപ്പ് അപ്പ് ചെയ്യാവുന്ന 5,100mAh ബാറ്ററി സെല്ലാണ് ഈ ഫോണിൻ്റെ പിന്തുണ. ചൂട് പുറംതള്ളുന്നതിനായി വളരെ നേർത്ത VC സിസ്റ്റം ഓൺബോർഡിലുണ്ട്.
ഇനി സോഫ്‌റ്റ്‌വെയർ അടിസ്ഥാനത്തിൽ, ഷവോമി മിക്സ് ഫോൾഡ് 4 ഹൈപ്പർ ഒഎസിൽ ഷിപ്പ് ചെയ്യുന്നു. വിവിധ എഐ ഫീച്ചറുകൾ ഓൺബോർഡിൽ ഉണ്ട്. സെല്ലുലാർ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തപ്പോൾ ടെക്‌സ്‌റ്റുകൾ സ്വീകരിക്കാനും അയയ്‌ക്കാനും നിങ്ങളെ അനുവദിക്കുന്ന ടു-വേ സാറ്റലൈറ്റ് കണക്റ്റിവിറ്റിയോടെയാണ് ഈ ഫോൾഡബിൾ ഫോൺ വരുന്നത്.
ഷവോമി മിക്സ് ഫോൾഡ് 4 അടിസ്ഥാന 12 ജിബി + 256 ജിബി വേരിയൻ്റിന് CNY 8,999 (ഏകദേശം 1,03,633 രൂപ) മുതൽ ആരംഭിക്കുന്നു. 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി കോൺഫിഗറേഷനുകൾക്ക് CNY 9,999 (ഏകദേശം 115148 രൂപ), CNY 10,999 (ഏകദേശം 126665 രൂപ) എന്നിങ്ങനെയാണ് വില. കറുപ്പ്, വെള്ള, നീല നിറങ്ങളിൽ ഈ ഫോൾഡബിൾ ഫോൺ ലഭ്യമാണ്