കുറഞ്ഞ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഇനി ഡിസ്കൗണ്ടുകളും ഓഫർ സെയിലുകളും ബാങ്ക് കാർഡുകളും അന്വേഷിച്ച് നടക്കേണ്ട. ബജറ്റ് വിലയിൽ ആർക്കും ഈസിയായി വാങ്ങാനാകും വിധത്തിൽ പുതിയ ഐക്യൂ Z9 ലൈറ്റ് 5ജി (iQOO Z9 Lite 5G ) സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4ജി ഫോൺ ഉപയോഗിക്കുന്നവർക്കും ഫീച്ചർ ഫോണുകളിൽ നിന്ന് 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും ഇനി ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നായി ഐക്യൂ Z9 ലൈറ്റ് 5ജി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാകും.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ, പ്രത്യേകിച്ച് യുവ തലമുറയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ (IQOO). എല്ലാ സെഗ്മെന്റുകളിലും സ്മാർട്ട്ഫോണുകൾ ഇറക്കുകയും അവ ആ വിലയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആണ് എന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഐക്യൂ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പുതിയ ഐക്യൂ Z9 ലൈറ്റ് 5ജി സാധാരണക്കാർക്കുള്ള ഐക്യുവിന്റെ സമ്മാനമാണ്.
10000 രൂപയിൽ താഴെ വില നൽകിക്കൊണ്ട് മികച്ച ഫീച്ചറുകളുള്ള ഒരു സ്മാർട്ട്ഫോണിലൂടെ 5ജിയുടെ ലോകത്തേക്ക് നടന്നുകയറാൻ പുതിയ ഐക്യൂ Z9 ലൈറ്റ് 5ജി സാധാരണക്കാർക്ക് തുണയാകും. ഇതിനകം വിവിധ സെഗ്മെന്റുകളിലായി ഐക്യൂ Z9 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ്. Z9 സീരീസിലെ ഏറ്റവും നിരക്ക് കുറഞ്ഞ സ്മാർട്ട്ഫോൺ എന്ന നിലയിലാണ് Z9 ലൈറ്റ് 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഐക്യുവിന്റെ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ സ്‌മാർട്ട്‌ഫോൺ എന്ന പ്രത്യേകതയും ഐക്യൂ Z9 ലൈറ്റ് 5ജിക്ക് ഉണ്ട്. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ബജറ്റ് 5ജി ഫോൺ എത്തിയിരിക്കുന്നത്. 6ജിബി റാമിനൊപ്പം 6ജിബി വെർച്വൽ റാമും ഈ ഫോണിലുണ്ട്. അതിനാൽ തന്നെ പെർഫോമൻസ് ഒട്ടും മോശമാകില്ല എന്ന് ഉറപ്പിക്കാനാകും.
ഐക്യൂ Z9 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 840 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്
Arm മാലി-G57 MC2 ജിപിയുവും 4GB/ 6GB LPDDR4x റാം, 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷൻ എന്നിവയും Z9 ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14ലാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഐക്യൂ നൽകിയിരിക്കുന്നത്. എഫ്/1.8 അപ്പേർച്ചർ, സോണി സെൻസർ എന്നിവയുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ എന്നിവ ഇതിൽ അടങ്ങുന്നു. ഒപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും നൽകിയിട്ടുണ്ട്.
സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, യുഎസ്ബി ടൈപ്പ്-സി എന്നിവയും ഇതിലുണ്ട്.
15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. അക്വാ ഫ്ലോ, മോച്ച ബ്രൗൺ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു. ഐക്യൂ Z9 ലൈറ്റ് 5ജിയുടെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയും ആണ് വില.
2024 ജൂലൈ 20 മുതൽ ആമസോൺ വഴിയും ഐക്യൂ ഇന്ത്യ ഇ-സ്റ്റോർ വഴിയും ഐക്യൂ Z9 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബജറ്റ് വിലയാണ് എന്നതിന് പുറമേ ഡിസ്കൗണ്ടും ലഭ്യമാകുന്നു എന്നത് ഈ ഫോൺ വാങ്ങാനുള്ള താൽപര്യം വർധിപ്പിക്കുന്നു.
ICICI/ HDFC ബാങ്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ അടിസ്ഥാന മോഡൽ 9999 രൂപയ്ക്ക് സ്വന്തമാക്കാനാകും. ഇതോടൊപ്പം
549 രൂപ വിലയുള്ള വിവോ കളർ ഇയർഫോണുകൾ വെറും 399 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ജൂലൈ 31 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.