Category

BUSINESS

Category

ദക്ഷിണേഷ്യയിലെ മുന്‍നിര എക്‌സ്പ്രസ് എയര്‍, സംയോജിത ഗതാഗത, വിതരണ കമ്പനിയായ ബ്ലൂഡാര്‍ട്ട്, ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം പ്രമേയമാക്കിയ ‘വികസിത് ഭാരത്’ സ്മരണയ്ക്കായി 300ല്‍ അധികം പിന്‍കോഡുകളിലേക്ക് തങ്ങളുടെ നേരിട്ടുള്ള വ്യാപനം വിപുലീകരിച്ചു.

ഈ അധിക പിന്‍കോഡുകളിലേക്കുള്ള ബ്ലൂഡാര്‍ട്ടിന്റെ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തുന്നതിലൂടെ, മെച്ചപ്പെട്ട ട്രാന്‍സിറ്റ് സമയം, വിശ്വാസ്യത, വിശാലമായ നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

,കൂടുതല്‍ പിന്‍ കോഡുകളിലേക്ക് നേരിട്ടുള്ള വ്യാപനം വിപുലീകരിക്കുന്നതിലൂടെ, പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് ബിസിനസ്സ് ബന്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും എസ്എംഇകളെയും എംഎസ്എംഇകളെയും ശാക്തീകരിക്കുകയും ചെയ്യുന്നവെന്ന് ബ്ലൂ ഡാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ബാല്‍ഫോര്‍ മാന്വവല്‍ പറഞ്ഞു.

ബ്ലൂ ഡാര്‍ട്ട് സുരക്ഷിതവും വിശ്വസനീയവുമായ എക്‌സ്പ്രസ് ഡെലിവറി സേവനങ്ങളുടെ വിപുലമായ സേവന ശൃംഖല വാഗ്ദാനം ചെയ്യുന്നു. രാജ്യവ്യാപകമായി 56,000 ലൊക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്നു. കമ്പനിയുടെ ശക്തമായ ഇന്‍ഫ്രാസ്ട്രക്ചറില്‍ 8 ബോയിംഗ് വിമാനങ്ങള്‍, 480+ ഇ-വാഹനങ്ങള്‍ ഉള്‍പ്പെടെ 33,000-ലധികം ഓണ്‍-ഗ്രൗണ്ട് വാഹനങ്ങള്‍, രാജ്യവ്യാപകമായി 2,253 സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ചെക്ക് ക്ലിയറന്‍സ് നടപടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ബാങ്ക്. ഇതിനുള്ള നിര്‍ദ്ദേശം മോണിറ്ററി പോളിസി കമ്മിറ്റി ബാങ്കുകള്‍ക്ക് നല്‍കി.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് സ്‌കാന്‍ ചെയ്ത് ക്ലിയര്‍ ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്…

തുടർച്ചയായ കുതിച്ച് കയറ്റത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ബുധനാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന്…

പ്രായപൂർത്തിയാകുമ്പോഴേക്കും കുട്ടികൾക്ക് സ്ഥിരമായ സാമ്പത്തിക ഭാവി ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തിൽ സർക്കാർ അനുവദിച്ച പുതിയൊരു പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) വാത്സല്യ. ഈ പദ്ധതി പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക്…

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.…

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നാണ് സ്വർണം. എല്ലാ വിശേഷ ദിവസങ്ങളിലും സ്വർണാഭരണങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ സ്വർണവില എപ്പോഴും അവരുടെ ഒരു ആശങ്ക കൂടിയാണ്. ആ ആശങ്കകളെ ആളിക്കത്തിച്ച് കഴിഞ്ഞ…

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച പവന് 51,760 രൂപയും, ഗ്രാമിന് 6,470 രൂപയുമായിരുന്നു വില. ഞായർ, തിങ്കൾ ദിവസങ്ങളിലും ഇതേ വിലയിൽ തന്നെ വ്യാപാരം നടന്നു. എന്നാൽ…

ആഭരണപ്രേമികളെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് മാസം വലിയ ആശ്വാസമാവുകയാണ്. സ്വർണവില വലിയ രീതിയിൽ വർദ്ധിച്ചിട്ടില്ല എന്നതാണ് ആശ്വാസത്തിന് കാരണം. ഈ മാസത്തിലെ ആദ്യ 5 ദിവസങ്ങൾ പിന്നിടുമ്പോൾ പവന് 160 രൂപയുടെ വർധനവ് മാത്രമാണുള്ളത്.…

തൊഴില്‍ശേഷിയുടെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍. ചെലവ് ചുരുക്കുന്നതിനും എന്‍വിഡിയ,എഎംഡി പോലുള്ള കമ്പനികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിന്റേയും ഭാഗമായി കമ്പനി 15000 ജീവക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.…

ഫ്രീഡം സെയില്‍’ ക്യാമ്പെയ്ന്‍ ആരംഭിച്ച് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 1,947 രൂപ മുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈനിന്റെ വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക്…