Category

BUSINESS

Category

ഓ​ഗസ്റ്റ് മാസം ആഘോഷങ്ങളുടെ സമയമാണ്. മലയാളിയെ സംബന്ധിച്ച് ഓണം വാതിൽക്കലെത്തി. ചെലവ് അൽപം കൂടുമെന്നതിൽ തർക്കമില്ല. ഈ ഓണ ചെലവുകൾ കൂടാതെ നയങ്ങൾ മാറുന്നതോടെ കാത്തിരിക്കുന്ന അധിക ചെലവുകൾ കൂടിയുണ്ട്. ഏപ്രിൽ, ജൂൺ മാസങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോ​ഗം റിപ്പോ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. മുന്നോട്ടും ഈ നില തുടരാൻ ആർബിഐ തീരുമാനിക്കുമോ എന്നാണ് അറിയേണ്ടത്.

ജൂലായിയിൽ യുഎസ് ഫെഡറൽ റിസർവ് വായ്പാ നിരക്ക് കാൽ ശതമാനം ഉയർത്തിയതിനെ തുടർന്ന് ഈ ചോ​ദ്യം ശക്തമാണ്. റിപ്പോ നിരക്ക് ഉയർത്തിയാലും താഴ്ത്തിലായും അത് ബാങ്ക് നിക്ഷേപങ്ങളോ വായ്പയോ ഉള്ളവരെ ബാധിക്കും. അതോടൊപ്പം മറ്റു ചില മാറ്റങ്ങളും ഓ​ഗസ്റ്റ് മാസത്തിൽ കാത്തിരിക്കുന്നുണ്ട്. ഇവ വിശദമായി നോക്കാം.

ആദായ നികുതി റിട്ടേൺ വെരിഫൈ ചെയ്യാം
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതിന് ശേഷം ആദായനികുതി വകുപ്പ് പ്രോസസ്സിംഗ് ആരംഭിക്കുന്നതിന് മുൻപായി റിട്ടേൺ വെരിഫൈ ചെയ്യേണ്ടത് നികുതിദായകന്റെ ഉത്തരവാദിത്വമാണ്. ആധാർ, പ്രീ-വാലിഡേറ്റഡ് ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് തുടങ്ങിയവ ഉപയോഗിച്ച് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ വഴി ഓൺലൈനായി റിട്ടേൺ വെരിഫൈ ചെയ്യാവുന്നതാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റിട്ടേൺ വെരിഫൈ ചെയ്യണം. ഓ​ഗസ്റ്റിനുള്ളിൽ ഈ നടപടി പൂർത്തിയാക്കണം.

ആർബിഐ റിപ്പോ നിരക്ക് ഉയർത്തുമോ
യുഎസ് ഫെഡറൽ റിസർവ് ജൂലായ് 26 ന് പലിശ നിരക്ക് വർധിപ്പിച്ചതോടെ 2001 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് പലിശ നിരക്കെത്തി. തുടർ വർധനവിന്റെ സാധ്യത സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ മൂന്നാം ധനനയ യോ​ഗം ഓഗസ്റ്റ് 10- നാണ് ചേരുക. ഈ യോ​ഗത്തിൽ യുഎസ് ഫെഡിന്റെ സമീപനം സ്വാധീനിക്കാമെന്ന് വി​ദ​ഗ്ധർ പറയുന്നത്.

ഓഗസ്റ്റിൽ ആർബിഐ നിരക്ക് വർധിപ്പിക്കുമോ തൽസ്ഥികതി തുടരുമോ എന്ന് കണ്ടറിയണം. ഏപ്രിൽ, ജൂൺ മാസത്തിൽ റിപ്പോ നിരക്കിൽ തൽസ്ഥിതി തുടർന്നത് വായ്പയെടുത്തവർക്ക് ആശ്വാസമായിരുന്നു. ആർബിഐ പലിശ നിരക്ക് ഉയർത്തിയാൽ ബാങ്കുകൾ ഭവന വായ്പകളുടെയും റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വായ്പകളുടെയും പലിശ ഉയർത്തും.

വെെകിയുള്ള റിട്ടേണും ഫയൽ ചെയ്യുക
ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി. സമയ പരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവരാണെങ്കിൽ പിഴ അടച്ച് റിട്ടേൺ സമർപ്പിക്കാൻ ഓ​ഗസ്റ്റ് 1 മുതൽ ഡിസംബർ 31 വരെ സമയമുണ്ട്. വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുള്ള പിഴ 5,000 രൂപ നൽകണം. വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.

ആഘോഷാനാളുകളിലെ ചെലവാക്കലുകൾ
ഓഗസ്റ്റിൽ ആഘോഷത്തിന്റെ നാളുകളാണ്. സ്വാതന്ത്ര്യദിനവും ഓണവും രക്ഷാബന്ധനുമാണ് ഓ​ഗസ്റ്റിലെ പ്രധാന ആഘോഷ വേളകൾ. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, റീട്ടെയിൽ ശൃംഖലകൾ എന്നിവ ഷോപ്പിംഗ് ഓഫറുകൾ അവതരിപ്പിക്കുമ്പോൾ സ്മാർട്ട് ചെലവാക്കലുകൾക്കായി ഒരു ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ഓണത്തിന് വാങ്ങേണ്ടത് എന്തൊക്കെ, ഓൺലൈനിൽ ഓഫർ വരുമ്പോൾ വാങ്ങേണ്ടവയുടെ പട്ടിക എന്നിവ തരംതിരിക്കാം. ലിസ്റ്റ് അനുസരിച്ച് വാങ്ങുന്നത് അമിത ചെലവാക്കലുകൾ ഒഴിവാക്കാൻ സഹായിക്കും. ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവരാണെങ്കിൽ ക്യാഷ്ബാക്ക് ലഭിക്കുന്നിടത്ത് നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക.

സ്ഥിര നിക്ഷേപം
നിരവധി സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ഓഗസ്റ്റ് മാസത്തില്‍ അവസാനിക്കുന്നുണ്ട്. ഐഡിബിഐ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം ഓഗസ്റ്റ് 15 ന് കാലാവധി അവസാനിക്കും. എസ്ബിഐ അമൃത് കലാശ് സ്ഥിര നിക്ഷേപവും ഓഗസ്റ്റ് 15 ന് അവസാനിക്കും. ഇന്ത്യന്‍ ബാങ്ക് ഐഎന്‍ഡി സൂപ്പര്‍ 400 സ്ഥിര നിക്ഷേപവും ഓഗസ്റ്റ് 30 ന് അവസാനിക്കും.

കൊച്ചി: ആഗോള വിപണിയിൽ മന്ദ്യം രൂപ മാക്കുന്നതി നിടയിലും മികച്ച വളർച്ച. നേതൻ ഇൻഡ്യൻ ഐടി കമ്പനികൾ പുതുതന്ത്രങ്ങൾ തേടി. അമേരിക്കൻ ഡോളറിനേതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൾ രാജ്യ ന്തര വിപണിയിൽ…

2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. പല നികുതിദായകരും സമയപരിധി പാലിക്കാനായുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ, ഇതിനകം ഐടിആർ ഫയൽ ചെയ്ത അർഹരായവർക്ക്…

ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ പ്രോസസിംഗ് ഫീസ് ഇനത്തിൽ പുതിയ മാറ്റങ്ങളാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…

സാംസങ്ങിനെ പിന്നിലാക്കി സ്മാർട്ട്ഫോൺ വിൽപ്പന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ഷാവോമി. ആമസോണും ഫ്ലിപ്കാർട്ടും വഴിയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ വിൽപ്പന കൂടുതലായി നടക്കുന്നത്. സ്മാർട്ട് ഫോണുകളുടെ 44 ശതമാനം…

കര്‍ണാടകയില്‍ 8800 കോടിയുടെ സപ്ലിമെന്ററി പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയിട്ട് തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍. ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ജനപ്രിയ ഫോണുകളുടെയും ഇലക്ട്രിക് ഗാഡ്ജറ്റുകളുടെയും നിര്‍മാതാക്കളാണ് ഫോക്‌സ്‌കോണ്‍. 8800 കോടിയുടെ നിക്ഷേപത്തിലൂടെ 14000…

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എം04 6,999 രൂപ വിലയുള്ള…

ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല അ​പ​ക​ട​ക​ര​മാ​യി കു​തി​ച്ചു​യ​രു​ന്ന​തി​നാ​ല്‍ രാ​ജ്യ​ത്തെ മു​ഖ്യ പ​ലി​ശ നി​ര​ക്ക് ന​ട​പ്പു​വ​ര്‍ഷം കു​റ​യാ​ന്‍ സാ​ധ്യ​ത മ​ങ്ങു​ന്നു. ആ​ഗോ​ള മേ​ഖ​ല​യി​ലെ ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കി​ട​യി​ലും ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗം മി​ക​ച്ച വ​ള​ര്‍ച്ച നേ​ടു​ന്ന​തി​നാ​ല്‍ നാ​ണ​യ​പ്പെ​രു​പ്പം…

ഇന്ത്യൻ വിപണിയിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ മൊത്ത വ്യാപാരത്തിൽ 2 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.…

രാജ്യത്ത് തിരഞ്ഞെടുത്ത മോഡൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. വിവിധ മോഡലുകൾക്ക് 0.6 ശതമാനം മുതൽ വില വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ, വൈദ്യുത വാഹനങ്ങൾക്കും വില ഉയരും.…