Category

BUSINESS

Category

സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ’ എന്ന അവസ്ഥയിലാണ് ആഭരണപ്രേമികൾ. കാരണം വേറെ ഒന്നുമല്ല, സംസ്ഥാനത്തെ സ്വർണവില തുടർച്ചയായി കുറയുകയാണ്. 17-ആം തീയ്യതി 55,000 രൂപയിലെത്തിയ പവന്‍റെ വില എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞു. വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങിയാൽ അത് ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമായിരിക്കും.

ഇന്നത്തെ വില

പവന് 54,520 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നകലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില താഴ്ന്നിരിക്കുന്നത്. അതോടെ ഒരു പവൻ സ്വർണത്തിന് 54,240 രൂപയും, ഗ്രാമിന് 6,780 രൂപയുമാണ് വില.

കഴിഞ്ഞ ബുധനാഴ്ച്ച ആഗോള സ്വർണ്ണ വില ചരിത്രത്തിലെ ഉയർന്ന നിരക്കായ 2,483.60 ഡോളറിലേക്ക് ഉയർന്നിരുന്നു. ഇക്കഴിഞ്ഞ വാരത്തിന്റെ ആദ്യ പകുതിയിൽ മാത്രം 3% ഉയർച്ചയാണ് വിലയിലുണ്ടായിരിക്കുന്നത്. എന്നാൽ പിന്നീട് വൻ തോതിൽ ലാഭമെടുപ്പ് നടന്നതാണ് വില തിരിച്ചിറങ്ങാൻ കാരണം.

ആഗോള സ്വർണ്ണവില

ആഗോള തലത്തിൽ, കനത്ത ഇടിവിലാണ് സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 41.05 ഡോളർ (1.68%) താഴ്ന്ന് 2,400.78 ഡോളർ എന്നതാണ് നിരക്ക്.

ആഭരണം വാങ്ങാൻ എത്ര നൽകണം..?

പവന്‍റെ വില തുടർച്ചയായി കുറഞ്ഞ സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്

നിലവിലെ ആഗോള സ്വര്‍ണവിപണി ട്രെന്‍ഡുകള്‍വരും ദിവസങ്ങളിലും സ്വര്‍ണവില ചാഞ്ചാടുമെന്ന സൂചന നല്‍കുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രധാന ഘടകമാണ്. യുഎസ് ഫെഡ് യോഗം അടുക്കുന്തോറും അസ്ഥിരത വര്‍ധിക്കാം. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്‍റെ പ്രത്യേകത

ഷവോമി രണ്ട് പുതിയ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. അതിലൊന്നാണ് ബ്രാൻഡിൻ്റെ ആദ്യത്തെ ക്ലാംഷെൽ ഫ്ലിപ്പ് ഫോണായ ഷവോമി മിക്സ് ഫ്ലിപ്പും (Xiaomi MIX Flip) മറ്റൊന്ന് ഫോർത്ത് ജനെറേഷൻ ഹോർട്ടിസോണ്ടൽ ബുക്ക് ശൈലിയിലുള്ള…

സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 294.13 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാള്‍ ലാഭം 45.29…

തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം 2 ദിവസമായി സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍…

ഈ മാസം ആദ്യം തന്നെ ആമസോൺ അതിൻ്റെ പ്രൈം ഡേ സെയിൽ ഇവൻ്റ് പ്രഖ്യാപിച്ചിരുന്നു. അത് ജൂൺ 20ന് ഇന്ത്യയിൽ ആരംഭിക്കും എന്നാണ് ആമസോൺ വെളിപ്പെടുത്തിയത്. ഇപ്പോൾ, ഫ്ലിപ്പ്കാർട്ടും അതേ തീയതിയിൽ തന്നെ…

പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 444 ദിവസത്തെ നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 7.25% പലിശയാണ് പദ്ധതിയില്‍ എസ്ബിഐ നല്‍കുക.…

ഇന്ത്യയുടെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ സംവിധാനമായ വിന്‍സോ ലാറ്റിന്‍ അമേരിക്കയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ എഫ്ജിവി ഇഎഇഎസ്പിയുമായി കൈകോര്‍ത്തു. ബ്രസീലില്‍ വന്‍ തോതില്‍ മുന്നേറുകയും പ്രാദേശികമായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിന്…

യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കര്‍ശനമാകുന്നത്. റിസര്‍വ് ചെയ്ത കമ്പാര്‍ട്ടുമെന്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍, പിഴയും…

ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പിന്നീടത് പല സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും വഴിവച്ചേക്കാം. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ പ്രധാനമായും ഓരോ കാര്‍ഡിലെയും ബില്‍ ഡേറ്റുകള്‍ അറിഞ്ഞിരിക്കണം. പേയ്മെന്റുകള്‍ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ്…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരി ഇടിവ് രേഖപ്പെടുത്തി. 55,000 ത്തിലെത്തിയ സ്വർണവില പവന് 120 രൂപ കുറഞ്ഞ് 54,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 6,860…