Category

BUSINESS

Category

ഇന്ത്യയിൽ ഇപ്പോഴും മുകേഷ് അ‌ംബാനിയുടെ മകൻ ആനന്ദ് അംബാനിയും- രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. മഴ പെയ്യുന്നത് നിന്നാലും മരം പെയ്യുന്നത് തുടരും എന്ന് പറയും പോലെ, വിവാഹം കഴിഞ്ഞിട്ടും വിവാഹ വാർത്തകൾ തുടരുന്നു. വിവാഹത്തിനെത്തിയ പ്രമുഖർ ആരൊക്കെ, ഭക്ഷണ വിഭവങ്ങൾ എന്തൊക്കെ, അ‌ംബാനി കുടുംബാംഗങ്ങൾ ധരിച്ച വസ്ത്രങ്ങൾ എന്തൊക്കെ, ആഭരണങ്ങൾ എന്തൊക്കെ, വാഹനങ്ങൾ ഏതൊക്കെ, കല്യാണം നടത്താൻ അ‌ംബാനിക്ക് എത്ര കോടി ചെലവായി… തുടങ്ങി എണ്ണമില്ലാത്ത വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇനിയും ഏറെ വാർത്തകൾ വരാനുമിരിക്കുന്നു.

പറഞ്ഞുതീരാത്തത്ര വിവാഹ വിശേഷങ്ങൾ ഇനിയും പറയാനുണ്ടെന്നിരിക്കേ, അ‌ംബാനിക്കല്യാണവുമായി ബന്ധപ്പെടുത്തി ചിലർ വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നുണ്ട്. അ‌ംബാനിയുടെ വീട്ടിലെ കല്യാണം നിറഞ്ഞു നിൽക്കുന്നതിനിടയിൽ ഒരു വ്യാജ വാർത്ത ചുമ്മാ തട്ടിവിട്ടാൽ അ‌ത് ഏറ്റെടുക്കാനും ആളുണ്ടാകും എന്ന ചില വിരുതന്മാരുടെ കണക്കുകൂട്ടലിൽ നിന്നാകാം ജിയോയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വ്യാജ വാർത്ത വാട്സ്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്.

ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിൻ്റെ ഭാഗമായി റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് 3 മാസത്തെ സൗജന്യ റീചാർജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വാർത്ത. മകന്റെ കല്യാണത്തിനായി കോടികൾ ചെലവഴിച്ച അ‌ംബാനി ഇതും ചെയ്തേക്കും എന്ന് കേൾക്കുന്ന ചിലരെങ്കിലും വിശ്വസിച്ചേക്കും. എന്നാൽ ഇത് തികച്ചും വ്യാജ വാർത്തയാണ്.

പ്രധാനമായും ഹിന്ദിയിലാണ് ഇത്തരം ഒരു സന്ദേശം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ സൗജന്യ റീച്ചാർജ് ഓഫർ നേടുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന സന്ദേശത്തോടൊപ്പം ഒരു വ്യാജ ലിങ്കും പ്രചരിക്കുന്നുണ്ട്. എന്നാൽ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ജിയോ സൗജന്യ ഡാറ്റ നൽകുന്നു എന്ന വാർത്ത തികച്ചും വ്യാജമാണ് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇപ്പോൾ വാട്സ്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ മലയാളം ഇങ്ങനെയാണ്: “ജൂലൈ 12 ന് അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച്, മുകേഷ് അംബാനി ഇന്ത്യയിലെ എല്ലാവർക്കും 799 രൂപയുടെ 3 മാസത്തെ സൗജന്യ റീചാർജ് നൽകുന്നു. അതിനാൽ ഇപ്പോൾ താഴെയുള്ള നീല ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ നമ്പർ റീചാർജ് ചെയ്യുക.”

എന്നാൽ ഉപയോക്താക്കൾക്ക് സൗജന്യ റീച്ചാർജ് ഓഫർ നൽകിയിട്ടില്ലെന്നും അത്തരം സന്ദേശങ്ങൾ വിശ്വസിച്ചാൽ ചിലപ്പോൾ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാമെന്നും ജിയോ മുന്നറിയിപ്പ് നൽകി. MyJio ആപ്പ് പോലുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെയോ Google Pay പോലുള്ള വിശ്വസനീയമായ ഓൺലൈൻ പേയ്‌മെൻ്റ് ആപ്പുകൾ വഴിയോ മാത്രമേ റീച്ചാർജ് ചെയ്യാവൂ എന്നും ജിയോ തങ്ങളുടെ വരിക്കാരെ ഉപദേശിക്കുന്നു.

സമ്മാന പദ്ധതികളുടെ പേരിൽ വ്യാജ ലിങ്കുകൾ പ്രചരിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്നത് തട്ടിപ്പുകാരുടെ സ്ഥിരം രീതിയാണ്. ഇപ്പോൾ അ‌ംബാനിയുടെ മകന്റെ കല്യാണവും തട്ടിപ്പുകാർ അ‌വസരമായി കണ്ട് ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. സൗജന്യ റീച്ചാർജിനായി നീല ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന നിർദേശമാണ് ഈ തട്ടിപ്പിന്റെ ആണിക്കല്ല്. ഇത്തരം അ‌ജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ സുപ്രധാന വിവരങ്ങൾ പലതും നഷ്ടമായെന്നിരിക്കും.

ഇത്തരത്തിൽ വാഗ്ദാനങ്ങൾ അ‌ടങ്ങിയ മെസേജുകൾ കണ്ടാൽ അ‌ത് അ‌പ്പടി വിശ്വസിക്കാതെ, മെസേജിന്റെ ആധികാരികത ഉറപ്പാക്കാൻ ഔദ്യോഗിക ചാനലുകളിലൂടെയോ വെബ്‌സൈറ്റുകളിലൂടെയോ നൽകിയിട്ടുള്ള വിവരങ്ങൾ ക്രോസ്-ചെക്ക് ചെയ്യണം. കൂടാ​തെ സംശയാസ്പദമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുകയും വേണം. ഇതിലൂടെ മറ്റുള്ളവർ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകുന്നത് ഒഴിവാക്കാൻ സാധിക്കും.

എന്തിനും ഏതിനും വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന കാലമാണിത്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ ബഹുഭൂരിപക്ഷവും വാട്സ്ആപ്പ് (WhatsApp) ഉപയോഗിക്കാറുണ്ട്. ഈ വാട്സ്ആപ്പ് ഉപയോക്താക്കളെല്ലാം ഏതെങ്കിലുമൊക്കെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അ‌ംഗവും ആയിരിക്കും. കാര്യങ്ങൾ പൊതുവായി ചർച്ച ചെയ്യാനും…

കുറഞ്ഞ വിലയിൽ ​നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഇനി ഡിസ്കൗണ്ടുകളും ഓഫർ സെയിലുകളും ബാങ്ക് കാർഡുകളും അ‌ന്വേഷിച്ച് നടക്കേണ്ട. ബജറ്റ് വിലയിൽ ആർക്കും ഈസിയായി വാങ്ങാനാകും വിധത്തിൽ പുതിയ ഐക്യൂ Z9 ​ലൈറ്റ്…

രാജ്യത്തെ എംഎസ്എംഇകളുടെ ഡിജിറ്റല്‍ മുന്നേറ്റത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി മുന്‍നിര ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് മുന്‍നിര ഡിജിറ്റല്‍ സേവന ദാതാവായ പേയുവുമായി സഹകരിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക്…

തിരുവനന്തപുരം: പ്ലോട്ടിന്‍റെ 75 ശതമാനവും ഓപ്പണ്‍ സ്‌പേസായിവിട്ട് ഓക്‌സിജന്‍ പാര്‍ക്ക്, മിയാവാകി വനം തുടങ്ങിയ ലീഫ്‌ സ്റ്റൈല്‍ സംവിധാനങ്ങളോടെ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ പാര്‍പ്പിട പദ്ധതിയായ അസറ്റ് ദി ലീഫിന് തിരുവനന്തപുരം കാര്യവട്ടത്ത്…

ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിലെ ശാസ്ത്രജ്ഞര്‍ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്റ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്‌ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ്…

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതല്‍ അധിക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി ഉണ്ടാവും. കഴിഞ്ഞ പത്ത്…

എച്ച്ഡിഎഫ്സി ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകള്‍ (എംസിഎല്‍ആര്‍) ഉയര്‍ത്തി. ബാങ്ക് ചില നിശ്ചിത കാലയളവുകളിലെ വായ്പാ നിരക്കുകള്‍ 10 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ…

എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ…

സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ച് വീണ്ടും 54,000ന് മുകളിൽ എത്തി. ഇന്ന് (12/07/2024) പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,080 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 6760…